മാധുരി 3 [ഏകലവ്യൻ]

Posted by

മാധുരി 3

Madhuri Part 3 | Author : Ekalavyan | Previous Part

 

രവി പിടഞ്ഞു കൊണ്ട് അകത്തളത്തിൽ എത്തി.. അനിയും ഇരുട്ടത്തു തപ്പി തടഞ്ഞു.
മോളേ എന്നൊക്കെ സ്ത്രീജനകളുടെ അലറൽ കേൾക്കുന്നുണ്ട്..
കാറ്റിന്‍റെ ശബ്ദം ഓരോ ജനൽപാളിയിലും പ്രതിധ്വനിച്ചു..
അകത്തളത്തിലേക്ക് നിന്നു നേരിയ വെളിച്ചം വരുന്ന റൂമിലേക്ക് രവി പതറി കൊണ്ട് ചുവട് വച്ചു.. അകത്തു കയറി.
താഴെ വീണ ടോർച്ചും അതിന്‍റെ വശത്തായി ബോധ രഹിതമായി വീണു കിടന്ന തന്‍റെ മകൾ കീർത്തനെയെയും കണ്ടു..
മോളേ…. വാക്കുകൾ ഇടറി കൊണ്ട് രവി മകളുടെ അടുത്തെത്തി തലപിടിച്ചു മടിയിൽ വച്ചു.. രണ്ടു മൂന്ന് തവണ വിളിച്ചിട്ടും ഉണരാതിരുന്നപ്പോൾ അവൻ ആ ടോർച്ചും എടുത്ത് അനിയെ വിളിച്ചു..
പതിയെ അവളെ താങ്ങിപിടിച്ചു എഴുന്നേറ്റ് നിന്നു.. ടോർച് വായിൽ വച്ചു രണ്ടു കൈ കൊണ്ടും മകളെ പിടിച്ച് പുറകോട്ടു തിരിയാൻ കാലെടുത്തു വച്ചപ്പോൾ ഒരു കാല്പാദത്തിന്റെ മുകളിൽ ചവിട്ടി..
സ്പർശനം തിരിച്ചറിഞ്ഞ രവിയുടെ മനസ്സിൽ നിമിഷനേരം കൊണ്ട് ആന്തരികാവയവങ്ങളെ കത്തിക്കാൻ പാകം ഒരു കൊള്ളിയാൻ മിന്നി.. ടോർച്ചു വായിൽ നിന്നു താഴേക്കു വീണു.. വെളിച്ചം പോയി.. രവിയുടെ ചുണ്ടുകൾ വിറച്ചു.
പൊടുന്നന്നെ കറന്റ്‌ വന്നു.. രവി തിരിഞ്ഞു നോക്കി.. റൂമിൽ അവരല്ലാതെ വേറെ ആരും ഇല്ല..
അനി റൂമിലേക്ക് ഓടി വന്നു..
“രവിയേട്ടാ.. എന്താ എന്താ പറ്റിയത്..?? “ രവി ഇപ്പോഴും വിറക്കുന്നു..
അനിയും കൂടി ചേർന്നു അവളെ പിടിച്ച് പുറത്തെത്തി.. ജാനകിയും എല്ലാരും എത്തി.. സുധ മകൾക്ക് എന്തു പറ്റിയെന്നറിയാതെ കരയാൻ തുടങ്ങി..
ജാനകി പറഞ്ഞതുനസരിച്ചു കീർത്തനയെ അവരുടെ മുറിയിൽ കിടത്തി.. ബോധം വരാതെ ആർക്കും സ്വസ്ഥത വന്നില്ല..
അനി അമ്മയെ തിരയുകയായിരുന്നു. കണ്ടില്ല.. ആനന്ദി പോലും അവിടേക്ക് എത്തിയിരിക്കുന്നു.
വെള്ളമൊക്കെ തെളിച്ചു കുറച്ച് നിമിഷങ്ങൾക്ക് ശേഷം കീർത്തനക്ക് ബോധം വന്നു.. വന്നപാടെ ഏങ്ങലടിച്ചു കരയാൻ തുടങ്ങി.. ഒരു മൃഗ കണ്ണ് അവളുടെ മനസ്സിൽ മിന്നി മാഞ്ഞു. അവൾ ജാനകിയോടു ചേർന്നു..
ആർക്കും എന്താണ് സംഭവിച്ചതെന്ന് ഒരു ഊഹം പോലും ഇല്ലായിരുന്നു.. സ്ത്രീ ഞങ്ങൾ അവിടെ കൂട്ടം കൂടി..

Leave a Reply

Your email address will not be published.