ഫാന്റസി : ഡാൻസർ ശാലിനി [Hypatia]

Posted by

ഫാന്റസി: ഡാൻസർ ശാലിനി

Fantasy : Dancer Shalini | Author: Hyptia

 

ഇത് ഒരു ചെറിയ കഥയാണ്. ഫെന്റസി എന്ന ഹെഡിൽ ഇത് പോലെ ഇനിയും കുഞ്ഞു കുഞ്ഞു കഥകൾ എഴുതണമെന്ന് കരുതുന്നുണ്ട്. നിങ്ങളുടെ മനസ്സിലുള്ള ഫാന്റസികൾ കമെന്റ് ചെയ്താൽ അടുത്ത കഥയായി എഴുതാൻ ശ്രമിക്കാം.

***********

ഡാൻസർ ശാലിനി (Short Story )

നഗരത്തിലെ വലിയൊരു ഫ്ലാറ്റ് സമുച്ചയത്തിന്റെ ആറാം നിലയിലൊരു വീട്ടിലാണ് അവരുടെ തമാസം. 38 വയസ് കഴിഞ്ഞ പ്രദീപും 35 വയസുള്ള ശാലിനിയും ഭാര്യ ഭർത്താക്കന്മാരാണ്. വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷത്തോളമായെങ്കിലും ഇത് വരെ കുട്ടികളൊന്നും ആയിട്ടില്ല. പലരും ഡോക്ടേഴ്സിനെ കാണാൻ പറഞ്ഞെങ്കിലും, കുട്ടികൾ ഉണ്ടാവുമ്പോ ഉണ്ടാവട്ടെ എന്നായിരുന്നു അവരുടെ മറുപടി. പരസ്പ്പരം നല്ല സ്നേഹത്തിലും അതിലുപരി സൗഹൃദയത്തിലുമായിരുന്ന അവരുടെ ദാമ്പത്യജീവിതം പലരിലും അസൂയ ഉളവാക്കി. എന്നാൽ അസൂയക്കാർ വിചാരിച്ചതിലും സുഖത്തിലും സന്തോഷത്തിലുമായിരുന്നു അവർ ജീവിചിരുന്നത്.

രണ്ടു പേർക്കും അതെ നഗരത്തിൽ തന്നെയായിരുന്നു ജോലി. അത് കൊണ്ട് ഫ്ലാറ്റിൽ അവർ മാത്രേ ഉണ്ടായിരുന്നുള്ളു. രണ്ടു പേർക്കും ഒരുമിച്ച് ലീവ് കിട്ടുമ്പോൾ മാത്രം അവർ നാട്ടിലേക്ക് പോയി. പ്രദീപ് ഒരു പ്രൈവറ്റ് ബാങ്കിലെ മാനേജർ ആയിരുന്നു. ശാലിനി ഒരു ഡാൻസ് സ്‌കൂൾ നടത്തുകയായിരുന്നു. കുഞ്ഞുന്നാൾ മുതൽ ഡാൻസ് പഠിച്ചിരുന്ന ശാലിനി ഇന്നും പ്രാക്ടീസ്‌ ചെയ്യുകയും കുട്ടികൾക്ക് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്. ഡാൻസ് സ്‌കൂൾ അവരുടെ സ്വന്തമായിരുന്നു. പല ബാച്ചുകളിലായി നൂറോളം കുട്ടികളെ ശാലിനി പഠിപ്പിക്കുന്നുണ്ട്. പല വിദേശ സ്റ്റേജ് പ്രോഗ്രാമുകൾക്കും ശാലിയുടെ ഡാൻസ് സ്‌കൂളിൽ നിന്നും കുട്ടികൾ പോകാറുണ്ട്. പല പ്രായത്തിലുള്ള കുട്ടികളും അവിടെ പഠിച്ചിരുന്നു. നാല് വയസ്സുള്ള കുട്ടികൾ മുതൽ അൻപത് വയസ് കഴിഞ്ഞവർ വരെയുണ്ട്. പ്രായം ചെന്നവർക്ക് ഡാൻസ് ഒരു എക്സർസൈസ് ആണെന്നാണ് ശാലിനിയുടെ പക്ഷം. അത് അവൾ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ പല ഡോക്ടേഴ്സും രോഗികൾക്ക് ശാലിനിയുടെ ഡാൻസ് സ്‌കൂൾ ഒരു മരുന്നായി പ്രിസ്‌ക്രൈബ് ചെയ്യാറുമുണ്ട്.

ശാലിനി ഒരു ഡാൻസർ ആയത് കൊണ്ട് തന്നെ ഒരു പാട് ആരാധകരുണ്ടായിരുന്നു അവൾക്ക്. അവളുടെ ഏറ്റവും വലിയ ആരാധകൻ പ്രദീപ് തന്നെയായിരുന്നു. കോളേജ്ടേക്ക് ഡാൻസ് കളിക്കുമ്പോഴാണ് പ്രദീപ് ശാലിനിയെ ആദ്യമായി കാണുന്നത്. അന്ന് ശാലിനി ഡിഗ്രി ഫസ്റ്റ് ഇയറും പ്രദീപ് പീജി ഫസ്റ്റ് ഇയറുമായിരുന്നു. ആ പരിചയം ആദ്യം സൗഹൃദവും പിന്നെ പ്രണയും അവസാനം വിവാഹത്തിലും കലാശിച്ചു. പിന്നീട് ഡാൻസ് പ്രാക്ടീസ് ചെയ്യുന്നതിനും സ്‌കൂൾ സ്റ്റാർട്ട് ചെയ്യുന്നതിനും പ്രദീപ് തന്നെയായിരുന്നു പ്രചോതനം.

Leave a Reply

Your email address will not be published. Required fields are marked *