ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]

Posted by

 

അമ്പതല്ല ജാനകിക്ക് വേണ്ടി കയ്യിലുണ്ടെൽ നൂറും ഞാൻ കൊടുത്തേനെ.. പക്ഷെ ഇപ്പോൾ അമ്പത് മാത്രേ കയ്യിൽ വന്ന് പെട്ടിട്ടുള്ളു.. എങ്ങനെന്നല്ലേ.. ദീർഘവീക്ഷണം.. കഴിഞ്ഞയാഴ്ച്ച ഭഗവാന് നേർച്ചയിടാൻ തന്ന നൂറിൽ പകുതി ഞാനിങ്ങ് മുക്കി.. നമുക്കൊരാവശ്യം വരുമ്പോൾ കൂടെ നിൽക്കണ്ടത് ഭഗവാനല്ലേ..?

 

വീട്ടിലെത്തി ആ അമ്പത് എടുത്ത് മടികുത്തിൽ തിരുകി .വായന ശാലയുടെ വാർഷിക ആഘോഷത്തിൽ തട്ടേൽ കയറ്റാൻ ഇരിക്കുന്ന തട്ടിക്കൂട്ട് നാടകത്തിന്റെ പേരിൽ അമ്മയെ പറ്റിച്ച് വീട്ടിൽ നിന്നിറങ്ങി..ആഴ്ചയ്കൊരിക്കൽ വരുന്ന അച്ഛനെ ഈ കാര്യത്തിൽ പേടിക്കണ്ട.. എന്ത് നല്ല മനുഷ്യൻ..

 

ആദ്യം കരുതി അബ്ദുവിനെ കൂടെ കൂട്ടാമെന്നു.. പിന്നെ വേണ്ടെന്ന് വച്ചു. മണ്ടനാണ്, കൂടാതെ പേടിത്തൊണ്ടനും..ഇത് പോലൊരു കാര്യത്തിന് അവനേം കൊണ്ടിറങ്ങിയാൽ അതൊരു വലിയ ബാധ്യത തന്നെ ആവും.. വായനശാലയിലെ ബുക്കുകളുടെ താളുകൾ മറിച്ചിട്ടും നേരം ഇരുട്ടിയില്ല.. അവിടെ നിന്ന് വഴി വിളക്കുകൾ എണ്ണി കൊണ്ട് അമ്പല പറമ്പിലേക്ക് നടന്നു.. ദീപാരാധന കഴിഞ്ഞ് ആളൊഴിഞ്ഞ മുറ്റത്ത് പടർന്നു പന്തലിച്ച ആൽമരം നിൽപ്പുണ്ട്.. അതിന് ചുറ്റും കരിങ്കല്ല് കൊണ്ട് കെട്ടി പൊക്കിയ തറയ്ക്ക് മുകളിലായി ആർക്ക് വേണമെങ്കിലും തല വച്ചുറങ്ങാം..കണ്ണുകൾ അടയുന്ന വരെ ചുറ്റുമുള്ള ലൈറ്റുകൾ കത്തികൊണ്ടിരുന്നു.. നിശാപക്ഷി ചിറകടച്ച് തലക്ക് മുകളിലൂടെ പോയപ്പോളാണെന്ന് തോന്നണു ഞെട്ടിയെഴുന്നേറ്റത്.. അപ്പോഴേക്കും ഒരു വിധം എല്ലാ വീട്ടിലെയും ലൈറ്റുകൾ അണഞ്ഞിരുന്നു.. ചാടി പിടഞ്ഞെഴുനേറ്റ് മുണ്ട് മുറുക്കി കുത്തി ജാനകിയുടെ വീട്ടിലേക്ക് നടന്ന് തുടങ്ങി.. ജാനകിയുടെ വീട്ടിലേക്കുള്ള നടവഴി ആയപ്പോൾ വഴിവിളക്കുകൾ വഴി പിരിഞ്ഞു.. ഇനി മുന്നോട്ട് കൂരിരുട്ടാണ്.. ഇരുട്ടിൽ പന്തം പിടിച്ച് കാമം മുന്നേ നടന്നു.ജാനകിയുടെ വീടിന് പടിക്കൽ എത്തിയപ്പോൾ മടിക്കുത്തിൽ ഒന്നുകൂടി തപ്പി നോക്കി അമ്പത് രൂപ അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പ് വരുത്തി.. നേർച്ചപ്പണമാണ് .. ആൽത്തറയിൽ കിടന്നപ്പോൾ ചിലപ്പോൾ ഭഗവാന് കാണിക്ക ആയി മോക്ഷം പ്രാപിച്ചെന്നും വരാം..

മടിയിൽ നിന്ന് അമ്പത് രൂപ കയ്യിലെടുത്ത് ചുരുട്ടി പിടിച്ചു.. വഴിയുടെ ഇരു വശങ്ങളിലും നോക്കി പതിവുകാർ ആരും  വരുന്നില്ലെന്ന് ഉറപ്പ് വരുത്തി.മുന്നിൽ ഒരു തുള്ളി വെളിച്ചം പോലുമില്ലാതെ നിഴൽ മാത്രമായി വീട് കണ്ടു..കാലിന്

Leave a Reply

Your email address will not be published. Required fields are marked *