മാധുരി [ഏകലവ്യൻ]

Posted by

മാധുരി

Madhuri | Author : Ekalavyan

“മോളേ ഈ ചുരിദാർ എങ്ങനുണ്ട് “ കറുപ്പിൽ പൂക്കളുള്ള ചുരിദാർ എടുത്ത് ജ്യോതിയെ കാണിച്ചു കൊണ്ട് മാധുരിയമ്മ ചോദിച്ചു.
ഭർത്താവ് സുധാകരേട്ടന്റെ ഇളയ അനിയന്‍റെ മകളുടെ കല്യാണമാണ് തറവാട് വീട്ടിൽ. പോകാനുള്ള ഒരുക്കത്തിലാണ് സുധാകരനും കുടുംബവും.
“ഇത് കുറച്ചു ഇറുക്കമുള്ളതല്ലേ… അമ്മേ… “
“അത് കുഴപ്പമുണ്ടോ?? “
“കല്യാണത്തിന് ഇത് ഇട്ടാൽ അമ്മയെ മനസ്സ് കൊണ്ട് കറക്കാനേ ആളുണ്ടാവൂ ട്ടോ.. “
ആ മുഖത്തു തെല്ലു നാണം വന്നുവോ.. അത് മറച്ചു കൊണ്ട് മാധുരി തന്‍റെ നെഞ്ചിൽ തൂങ്ങിയ രണ്ട് മാതളനാരങ്ങായിലേക്ക് നോക്കി..
“അതിനു കല്യാണത്തിന് ആര് ചുരിദാർ ഇടുന്നു… മോളേ അമ്മക്ക് നാണമാവുന്നെടി.. തടിച്ചു പോയോ ഞാൻ..? “
മടിയിൽ കിടന്നു ആടിയുറങ്ങുന്ന കുഞ്ഞിൽ നിന്നു കണ്ണെടുത്തു ജ്യോതി അമ്മയെ ഒന്നുഴിഞ്ഞു…
“കൊഴുത്തു ന്നു വേണം പറയാൻ… “
മാധുരിയുടെ മുഖം ചുവന്നു…
“എന്നാൽ ഞാൻ ഇടുന്നില്ല… നിനക്ക് കുശുമ്പാ… “ അതും പറഞ്ഞു ചുരിദാർ കട്ടിലിൽ ഇട്ടു അവിടെ ഇരുന്നു..
അത് കേട്ടു ജ്യോതി ചിരിച്ചു…
“അയ്യോ പിണങ്ങിയോ ഏന്‍റെ മാധു.. ഞാനൊന്നു തമാശ പറഞ്ഞതല്ലേ.. കുശുമ്പ് പിടിച്ചാൽ എന്നാ ഒരു ചേല ആ മുഖം.. “
തോർത്ത്‌ കൊണ്ട് കെട്ടിവച്ച മുടിയോടെ ആ വട്ടമുഖത്തിൽ കുപ്പിച്ചില്ലു പോലെ മൊട്ടക്കണ്ണു മിഴിച്ചു കുശുമ്പ് പിടിച്ച ചിരിയോടെ മാധുരി മകളെ നോക്കി”..
“പോയി ഇടൂ അമ്മേ.. ഇന്ന് അവിടെ എത്തുകയല്ലേ ഉള്ളു..എന്നിട്ട് നമ്മുക്ക് തീരുമാനിക്കാം”
“എന്നാൽ ഇത് അങ്ങോട്ടേക്ക് എടുക്കാം.. ഇപ്പോ ആ മഞ്ഞ ചുരിദാർ ഇടാം”
“ചുരിദാർ ഉപേക്ഷിച്ച ആൾ ഇപ്പോ വീണ്ടും തുടങ്ങിയോ?? “ ജ്യോതി കള്ള ചിരിയോടെ ചോദിച്ചു.
“നിന്റെ അച്ഛന്റെ അതെ സ്വഭാവം.. മ്മ് അതെങ്ങനെയാ അച്ഛന്റെ അല്ലെ മോൾ.. “ പറഞ്ഞു കൊണ്ട് മാധുരി ചുരിദാർ എടുത്ത് റൂമിലേക്ക് പോയി..
“എന്നെ വിളിച്ചോ മാധു… “ സംസാരം കേട്ടു സുധാകരൻ നമ്പ്യാർ ഉള്ളിലേക്ക് ചോദിച്ചു..
“നിങ്ങളെയല്ല മനുഷ്യ… “ മാധുരി അതെ കുശുമ്പോടെ പറഞ്ഞു കതകടച്ചു…
ചുരിദാർ ഇട്ടു പുറത്ത് വന്നു അവൾ നേരെ മകളുടെ മുന്നിലെത്തി..
“ഹ ഇതാരാ 25 കഴിഞ്ഞ യുവ മിധുനമോ..? “
“ചെ പോടീ അവിടുന്ന്.. “

Leave a Reply

Your email address will not be published. Required fields are marked *