വരുണിന്റെ പ്രയാണങ്ങൾ 2 [Baadal]

Posted by

ചെലവ്… ചുരുങ്ങിയപക്ഷം ബസിൽ പോയി നടത്താൻ ആണെങ്കിലും…മാത്രമല്ല അമ്മ അറിയാനും പാടില്ലല്ലോ… എങ്ങനെ പോകും? കാര്യം… പണം ചോദിച്ചാൽ തന്റെ അമ്മ തരും എന്നുണ്ടെങ്കിലും താൻ പുറത്തേക്ക് പോകും എന്ന് അറിയാവുന്ന അമ്മ അന്നത്തെ ദിവസങ്ങളിൽ വേലിചാട്ടം നടത്തിയില്ലെങ്കിൽ വേലി ചാട്ടം നടത്താതിരിക്കാനും സാധ്യതയുണ്ട്… അമ്മയുടെ അറിയാതെ വേണം പോകാൻ… അവൻ തീരുമാനിച്ചു… പണം അമ്മയുടെ ബാഗിൽ നിന്നും മോഷ്ടിക്കുക തന്നെ!!! പിറ്റേദിവസം തന്നെ അവൻ അത് നടത്തുകയും ചെയ്തു. അമ്മ കുളിക്കാൻ പോയ തക്കത്തിന് ബാഗ് പരിശോധിച്ച അവന് അമ്മയുടെ ബാഗിൽ കുറച്ച് 500 രൂപ നോട്ടുകൾ കാണാൻ സാധിച്ചതിൽ നിന്നും അവൻ രണ്ടെണ്ണം എടുത്തു കൂളായി തന്റെ പോക്കറ്റിലിട്ടു. ഇനിയും കൂടുതൽ എടുത്താൽ അമ്മ അറിയുമോ എന്ന ചിന്ത അവനെ കൂടുതൽ പണം എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. മനസ്സില്ലാമനസ്സോടെ പാമ്പൻ ബാഗിന്റെ സിബ് വലിച്ചിട്ട് ബാഗ് മേശപ്പുറത്തേക്ക് വയ്ക്കുമ്പോഴാണ് അവന് ഒരു കാര്യം ഓർമ്മ വന്നത്. അമ്മയുടെ അലമാരിക്കകത്ത് ഉള്ള ഒരു രഹസ്യ അറക്കുള്ളിൽ വെച്ചിരിക്കുന്ന ഒരു എടിഎം കാർഡിന്റെ കാര്യം!!! അത് അമ്മയുടെ എടിഎം കാർഡ് ആണ്. അമ്മ അത് എപ്പോഴും കൂടെ കൊണ്ടു നടക്കാറില്ല. അച്ഛന്റെ നിർദേശപ്രകാരമാണ് അത്. മാസാമാസത്തേക്കുള്ള പലവ്യഞ്ജനങ്ങൾ അവർ ഒന്നിച്ചു എടുക്കും. പച്ചക്കറി കടയിൽ പറ്റു പടിയാണ്. മാസാവസാനമേ പൈസ കൊടുക്കൂ… ആ ആവശ്യത്തിനും, പിന്നെ… അമ്മയുടെ സ്വകാര്യ ആവശ്യങ്ങളായ ബസ് ചാർജ്… മുതലായ കാര്യങ്ങൾക്കൊക്കെ വേണ്ടത് ആയിട്ടുള്ള പണവും മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം എടുക്കുക മാത്രമേ ചെയ്യൂ… അപ്പോഴൊക്കെ ആണ് ആ കാർഡ് ഉപയോഗപ്പെടുത്തിയിരുന്നത്… ഒന്നു രണ്ടു പ്രാവശ്യം പച്ചക്കറി കടയിലെ പറ്റു തീർക്കാൻ വേണ്ടി അമ്മ അവനെ കൊണ്ട് എടിഎം കാർഡ് വെച്ച് പൈസ എടുപ്പിച്ചിട്ടുണ്ട്… അതിന്റെ പിൻ നമ്പറും കൂടെ തന്നെ കാണണം… സാധാരണ നിലയിൽ അമ്മ തന്റെ അലമാരയുടെ താക്കോൽ അലമാരയുടെ അടിയിൽ തന്നെ ഉള്ള ഒരു രഹസ്യ സ്ഥാനത്ത് വക്കാറാണ് പതിവ്…അതിന്റെ സ്ഥാനം വീട്ടിൽ എല്ലാവർക്കുമറിയാം… വരും ഇതുവരെ പണമൊന്നും അപഹരിച്ചിട്ടൊന്നും ഇല്ലാത്തതിനാലും വീട്ടിൽ വേലക്കാർ മുതലായ ആരും ഇല്ലാത്തതിനാലും അമ്മയ്ക്ക് താക്കോൽ അവിടെ വെക്കുന്നതിൽ യാതൊരു സുരക്ഷിതത്വ കുറവും തോന്നിയിട്ടില്ല…
“നാളെ അമ്മ പോയി കഴിഞ്ഞതിനുശേഷം അത് അവിടെ നിന്നും എടുക്കണം…” അവൻ തീരുമാനിച്ചുറച്ചു… അന്നുരാത്രി ഉണ്ട് അവൻ തന്റെ പിറ്റേന്നത്തെ പ്രോഗ്രാം ചാർട്ട് ചെയ്തു…
പിറ്റേന്ന് പ്രഭാതം… കാലത്തെഴുന്നേറ്റ് പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞ് ചായ കുടിക്കാൻ വന്നിരുന്നപ്പോൾ അമ്മ അവന് ആവിപറക്കുന്ന പുട്ടും കടലക്കറിയും വിളമ്പി… തന്റെ അടുത്തുനിന്നു കൊണ്ട് തന്റെ പ്ലേറ്റിലേക്ക് പൊട്ട് എടുത്തുവെച്ച് അതിനു മുകളിലേക്ക് കറി ഒഴിച്ച് തരുന്ന സമയത്ത് അവൻ

Leave a Reply

Your email address will not be published. Required fields are marked *