ഒരു അവിഹിത പ്രണയ കഥ 6 [സ്മിത]

Posted by

ഒരു അവിഹിത പ്രണയ കഥ 6

Oru Avihitha Pranaya Kadha Part 6 | Author : Smitha

[ Previous Part ]

 

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വരെ ഋഷിയോടൊപ്പം ഡെന്നീസും ശ്യാമും ഉണ്ടായിരുന്നു.
ഡെന്നീസും ശ്യാമും കൂടെപോകുന്ന കാര്യത്തില്‍ ലീന ശക്തമായി എതിര്‍ത്തെങ്കിലും സംഗീതയും സന്ധ്യയുടേയും നിര്‍ബന്ധത്തിനു വഴങ്ങുകയായിരുന്നു അവള്‍.

“അവര്‍ക്ക് ഒരാപത്തും വരില്ല മോളെ,”

ˇ

ഋഷിയും ഡെന്നീസും ശ്യാമും പുറപ്പെട്ടപ്പോള്‍ സംഗീത ലീനയോട് പറഞ്ഞു.

“ഇതുവരെ ആപത്ത് ഒന്നും ഉണ്ടായില്ലല്ലോ. മാത്രമല്ല ഈ അവസരത്തില്‍ ഋഷിയെ തന്നെ വിടുന്നത് മോശമാണ്. ആ കുട്ടിയ്ക്ക് അയാടെ തന്തേടെ ഒരു വളിപ്പ് സ്വഭാവോം ഇല്ല. കേട്ടിടത്തോളം ആ പെങ്ങള് കൊച്ച് അവന് വലിയ കര്യാരുന്നു. നല്ല വെഷമം ഒണ്ട് അതിന്. അതുകൊണ്ട് ഡെന്നീസും ശ്യാമും കൂട്ടത്തി പോട്ടെ,”

ഉച്ചയോടെ അവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി.

“രേണൂന്‍റെ ചടങ്ങ് ഇന്നാണ് എന്നാ ഡെന്നീ പറഞ്ഞെ അച്ഛന്‍,”

പ്ലാറ്റ്ഫോമിലൂടെ പുറത്തേക്ക് നടക്കുമ്പോള്‍ ഋഷി അവരോടു പറഞ്ഞു.

“അവള്‍ടെ അമ്മേടേം. എനിക്ക് അമ്മയില്ലാത്ത വിഷമം മൊത്തം മാറ്റി തന്നത് രേണുവാരുന്നു.. . ആരാ അവളെ ഇല്ലാതാക്കിയേന്ന്‍ അറിയണം. അറിഞ്ഞു കഴിഞ്ഞാ വിടത്തില്ല. നിങ്ങളും വേണം എന്‍റെ കൂടെ!”

“ഉണ്ടാവുംഡാ”

ഡെന്നീസ് അവന്‍റെ തോളില്‍ അമര്‍ത്തി.

“ഞങ്ങള്‍ ഏത് നേരത്തും എന്തിനും ഉണ്ട്. ഇനി നിന്‍റെ നാടല്ലെ? നീ ഇനി പൊയ്ക്കോ!”

ഋഷി തലകുലുക്കി.
സ്റ്റേഷന് വെളിയിലേക്ക് കടന്ന് അവന്‍ ടാക്സി വിളിക്കുന്നത് കണ്ടിട്ട് അവര്‍ പിന്തിരിഞ്ഞു.

ഋഷി വീട്ടില്‍ എത്തിയപ്പോഴേക്കും ചടങ്ങുകള്‍ തുടങ്ങിയിരുന്നു. അന്തരീക്ഷം മുഴുവന്‍ മന്ത്രോച്ചാരണങ്ങള്‍, കര്‍പ്പൂരഗന്ധം…

Leave a Reply

Your email address will not be published.