കടി + കഴ = കാട്ടൂക്ക് [കൊമ്പൻ]

Posted by

മാത്തൻ ഒരു 10 മണിയാകുമ്പോളേക്കും തിരിച്ചെത്തി. സിൽജാന്റിയും സൈമണും അന്നവിടെ തന്നെ തങ്ങി. മാത്തൻ ഒറ്റയ്ക്ക് തിരിച്ചുവന്നപ്പോൾ, സാന്ദ്ര ഗെയിം പോസ് ചെയ്തുകൊണ്ട് മാത്തന്റെ അടുത്ത് ആ ബ്ലാക്ക് സോഫയിൽ ഇരുന്നു. മാത്തന്റെ കൈ മസിലിൽ കൈകോർത്തു കൊണ്ട് സാന്ദ്ര തലചേർത്തു ചരിഞ്ഞു മാത്തനെ നോക്കി.

“ആന്റിയെ അവിടെ നിർത്തിയോ മാത്താ.”

“സാന്ദ്ര…”

“പറഞ്ഞോ മാത്താ…”

“നിന്റെ ലൈഫില് ഗോൾ എന്താണ്?”

“പ്രത്യേകിച്ചു ഒന്നും ഇല്ല!”

“അതെന്താ സാന്ദ്ര ?”

“ജോലിക്ക് പോകാനൊന്നും എനിക്ക് വയ്യ.
സൊ എഞ്ചിനീയറിംഗ്/മെഡിസിൻ അതൊന്നും പഠിക്കാൻ
എനിക്ക് വയ്യ വേറെ എന്തെങ്കിലും ചെയ്യാം എന്ന് വെച്ചാൽ ഇവിടെ അതിനുള്ള കോഴ്‌സുമില്ല.”

“അതാ ഞാൻ പറഞ്ഞു വരുന്നത്, UCB(യൂണിവേഴ്സിറ്റി കോളേജ് ബിർമിങ്ഹം) യിൽ ഒരു 3 ഇയർ കോഴ്സ് ഉണ്ട്. SPORT, COACHING AND FITNESS എന്നാണ്.
സാന്ദ്ര അത് പഠിക്കണം എന്നാണ് എന്റെ ആഗ്രഹം.”

“What? In U.K. No Way. മാത്താ.”

“Listen, സാന്ദ്ര, ഇവിടെ നാട്ടിൽ എന്തേലും ഒരു ഡിഗ്രി കോഴ്സ് പഠിച്ചിട്ട് എന്നെ പോലെ ഇങ്ങനെ ഒരു സാധാരണ ട്രെയിനർ ആവാം എന്നല്ലാതെ !! ലോകം അറിയുന്ന ഒരു സ്പോർട്സ് പേഴ്സൺ ആവണം എങ്കിൽ എല്ലാത്തിലും സ്പോർട്സ് & ഹെൽത്ത് ഇല് ആഴത്തിൽ ഉള്ള പരിജ്ഞാനം വേണം, അതുകൊണ്ട്…”

സാന്ദ്രയുടെ കണ്ണുകൾ ചുവന്നു… മാത്തനെ അവൾ ചേർന്ന് ഇരുന്നുകൊണ്ട് പറഞ്ഞു.

“മാത്താ…പ്ലീസ്. എനിക്ക് മാത്തനെ വിട്ടു നില്കാനൊന്നും പറ്റില്ല.”

“അറിയാം ! അതെനിക്കും അങ്ങനെ തന്നെയാണ്, സാന്ദ്ര. പക്ഷെ നിനക്ക് ഇപ്പൊ ഇതാണ് ആവശ്യം. ഞാൻ പേയ്മെന്റ്റ് എല്ലാം ചെയ്തിട്ടുണ്ട്. മൂന്നു വർഷത്തെ ഹോസ്റ്റൽ ഫീ ഉൾപ്പെടെ. മോള് ജോയിൻ ചെയ്യണം. പിന്നെ അവിടെ പോയി ഉഴപ്പാതെ കോഴ്സ് ഒക്കെ കംപ്ലീറ്റ് ചെയ്തു വാ…”

മാത്തൻ അത് പറഞ്ഞു തീരും മുന്നേ …
സാന്ദ്രയുടെ കണ്ണുകൾ ആദ്യമായി നനയുന്നത് കണ്ടു.

“പിന്നെ….” മാത്തനു പൂർത്തിയാക്കാൻ ആയില്ല. അവളുടെ കണ്ണുകളിലെ വെള്ളം മാത്തന്റെ ഷർട്ടിൽ ഒഴുകി.

Leave a Reply

Your email address will not be published. Required fields are marked *