ഒരു ദിവസം ഓഫീസിൽ ജോലിയിൽ മുഴുകി ഇരിക്കവേയാണ് ഒപ്പം വർക്ക് ചെയ്യുന്ന ജെയിംസ് അവന്റെ സഹോദരി M.com പാസായ കാര്യം എന്നെ അറിയിച്ചത്….അപ്പോഴായിരുന്നു എനിക്ക് ഭദ്രയുടെ കാര്യം ഓർമ്മ വന്നത്…റിസൾട്ട് അടുത്ത് തന്നെ വരുമെന്ന് ഊഹിച്ചിരുന്ന ഞാൻ അവളുടെ ഹാൾ ടിക്കറ്റ് നമ്പർ നോട്ട് ചെയ്ത് വച്ചിരുന്നു….ഞാൻ വേഗം യൂണിവേഴ്സിറ്റി സൈറ്റിൽ കേറി ഭദ്രയുടെ റിസൾട്ട് നോക്കി….അവൾ ഫസ്റ്റ് ക്ലാസോട് കൂടി പാസായിട്ടുണ്ട്….. ഭദ്രയും പാസ്സാകുമെന്നുള്ള നല്ല പ്രതീക്ഷയിൽ തന്നെയായിരുന്നു……ഒരു പക്ഷേ റിസൾട്ട് വന്നത് അവൾ അറിഞ്ഞിട്ടുണ്ടാവില്ല….അറിഞ്ഞിരുന്നെങ്കിൽ പാസ്സായ കാര്യം അവൾ എന്നെ വിളിച്ച് അറിയിക്കുമായിരുന്നു….അറിഞ്ഞിട്ടില്ലെങ്കിൽ ഇന്ന് വൈകുന്നേരം വീട്ടിൽ ചെല്ലുമ്പോൾ അറിയിക്കാമെന്നും അവൾക്കൊരു സർപ്രൈസ് കൊടുക്കാമെന്നും ഞാൻ കരുതി……ഞാൻ എന്റെ ജോലികളിൽ മുഴുകി….അപ്രതീക്ഷിതമായിട്ടായിരുന്നു വൈകുന്നേരം ഓഫിസിലേക്കുള്ള എം ഡിയുടെ വരവ്….ഒരു മാസമായി ഫോറിൻ ട്രിപ്പിലായിരുന്ന പുള്ളിയുടെ പെട്ടന്നുള്ള ഈ വരവിൽ എല്ലാവർക്കും ചെറിയ ഒരു പരിഭ്രമം ഉണ്ടായിരുന്നു….
എം ഡി വൈകുന്നേരം എല്ലാ ഡിപ്പാർട്മെന്റ് ഹെഡ്‌കളുടെയും ഒരു അർജന്റ് മീറ്റിംഗ് വിളിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഇന്റിമേഷൻ കിട്ടി… മിക്കവാറും വീട്ടിൽ എത്താൻ വൈകും എന്ന് തോന്നിയപ്പോൾ ഞാൻ ഭദ്രയെ വിളിച്ച്, മീറ്റിംഗ് ഉള്ളതിനാൽ വരാൻ വൈകും എന്ന് മാത്രം പറഞ്ഞു…….
മീറ്റിംഗിൽ ഞാൻ സബ്മിറ്റ് ചെയ്ത ഒരു financial estimate plan എം ഡി reject ചെയ്തു….എന്റെ ഐഡിയൽ കോൺസെപ്റ്റ് ഒന്നും പുള്ളിക്ക് കൺവിൻസിങായി തോന്നിയില്ല….അന്ന് തന്നെ എത്രയും പെട്ടെന്ന് പുതിയ ഒരു പ്ലാനിന്റെ വൺ ലൈൻ സബ്മിറ്റ് ചെയ്യാൻ എം ഡി എന്നോട് ആവശ്യപ്പെട്ടു….ക്യാബിനിൽ അതുമായി ബന്ധപ്പെട്ട വർക്കിൽ മല്ലിട്ട് കൊണ്ടിരിക്കുമ്പോഴായിരുന്നു ഭദ്രയുടെ ഫോൺ വന്നത്….സമയം എട്ടു മണിയാകാറായിരുന്നു….വർക്ക് ഡിസ്റ്റർബാകുന്നതിന്റെ മുഷിച്ചിലിലായിരുന്നു ഞാൻ ഫോൺ അറ്റൻഡ് ചെയ്തത്…..
“”ഏട്ടാ മീറ്റിംഗ് കഴിഞ്ഞോ….?””
“”ഇല്ല….””
“”ഇല്ലേ… എപ്പോഴാ കഴിയാ….ഒരുപാട് ലേറ്റ് ആകുവോ വരാൻ…..””
“”ആ ലേറ്റ് ആകും… നീ ഫോൺ വച്ചോ….””
“”അയ്യോ ഏട്ടാ കട്ട് ചെയ്യല്ലേ… ഞാൻ വിളിച്ചതേ….എനിക്കൊരു കാര്യം പറയാ…..”””
“”എന്റെ ഭദ്രേ നീയൊന്ന് ഫോൺ വയ്ക്കുന്നുണ്ടോ… എനിക്കിവിടെ നൂറു കൂട്ടം പണിയുണ്ട്….നിന്നോട് സംസാരിച്ചോണ്ടിരുന്നാൽ എന്റെ പണി നടക്കില്ല….നീ ഫോൺ വച്ചേ… വേണൽ കഴിച്ചിട്ട് കിടന്നോ….എന്നെ നോക്കിയിരിക്കണ്ടാ….””
അപ്പോഴത്തെ ദേഷ്യത്തിന് പരുഷമായി അത്രയും പറഞ്ഞ് കൊണ്ട് ഞാൻ ഫോൺ വച്ചു….കുറച്ചു സമയം കഴിഞ്ഞ് ദേഷ്യമൊന്നടങ്ങിയപ്പോൾ ഭദ്രയോട് ചൂടായതിൽ എനിക്ക് തെല്ല് വല്ലായ്മ തോന്നി….ഒരു പക്ഷേ എക്സാം റിസൾട്ട് അറിഞ്ഞ് ആ സന്തോഷവാർത്ത എന്നെ അറിയിക്കാൻ വിളിച്ചതായിരിക്കും അവൾ….അതൊന്ന് കേൾക്കാനുള്ള മനസ്സ് പോലും കാണിക്കാതെയാണ് ഞാൻ അവളോട് അങ്ങനെയൊക്കെ പറഞ്ഞത്….എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി….
ഏകദേശം 10 മണി കഴിഞ്ഞിരുന്നു രാത്രി വീട്ടിലെത്തുമ്പോൾ….. ഭദ്ര M.com പാസ്സായ കാര്യം തന്നെയായിരുന്നു എല്ലാവർക്കും