വികാരമോ ഒന്നും എനിക്ക് വന്നില്ല…… ഏട്ടന്റെ ഭാര്യ ഗർഭിണിയായിരിക്കുന്നു, ഉത്തരവാദി ഏട്ടനും…. പക്ഷെ അതിനിടയിൽ മറ്റുള്ളവരുടെ മുന്നിൽ ഒരു കോമാളിയായി ഞാനും…. പക്ഷെ ഏട്ടനും ഏട്ടത്തിയും തമ്മിൽ ചെയ്തിട്ടല്ലേ ഏട്ടത്തിക്ക് വയറ്റിലായതെന്ന് ഓർക്കുമ്പോൾ ഒരു ചെറിയ വിഷമം…. അല്ല ഞാനെന്തിനാ വിഷമിക്കണേ, എനിക്കവരോട് ഒന്നൂല്യ……
“””ഡാ…. എന്താടാ നോക്കി നിൽക്കണേ…. നീ മോളേം കൊണ്ട് വീട്ടിലേക്ക് ചെല്ല്…. അവളൊന്ന് വിശ്രമിക്കട്ടെ””””
“””അമ്മ ചെല്ല്, എനിക്ക് ഇവിടെ പണിയുണ്ട്”””
“””പറയുന്നത് കേൾക്ക് മോനേ….. ഇപ്പോ പണിക്കാര് വരും, നിനക്ക് പറഞ്ഞ് പണിയെടുപ്പിക്കാനൊന്നും അറിയൂല്ല……നീ ചെല്ല്”””
“””മ്മ്….”””
പൂർണമനസോടെ അല്ലെങ്കിലും അമ്മ പറയുന്നത് അനുസരിക്കുന്നു എന്നപോലെ ഒന്ന് മൂളിയിട്ട് ഞാൻ നടന്നു, അതാണല്ലോ ശീലം……… ഒന്നും മിണ്ടാതെ ഏട്ടത്തിയും എന്റെ കൂടെ പോന്നു….
ഞങ്ങൾ പറമ്പിൽ നിന്നും പാടവരമ്പത് കൂടെ വീട്ടിലേക്ക് നടന്നു, വീട് എത്തുന്നത് വരെ രണ്ടാളും ഒന്നും മിണ്ടിയില്ല….. അങ്ങനെ നടക്കുമ്പോൾ പണ്ട് കഥ പറഞ്ഞും വഴക്കിട്ടും ഈ പാടവരമ്പത് കൂടെ ഞങ്ങൾ നടന്നിരുന്നതെല്ലാം ഓർത്തുപ്പോയി….
വീട്ടിൽ എത്തിയപാടെ ഏട്ടത്തി അകത്തേക്ക് കയറിപ്പോയി, ഞാൻ പുറത്ത് തിണ്ണയിൽ ഇരുന്നു….
“””കാശീ………””””
എന്തോ ഓർത്ത് വിദൂരതയിലേക്ക് കണ്ണുംനട്ടിരുന്ന ഞാൻ ഏട്ടത്തിയുടെ ശബ്ദം കേട്ട് ഒന്ന് ഞെട്ടി, ഞാൻ അവരുടെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം വീണ്ടും പുറത്തേക്ക് തന്നെ നോക്കി ഇരുന്നു,
അന്ന് ആ രാത്രി ഞാൻ കരണം പുകച്ചതിന് ശേഷം ഇപ്പോഴാണ് അവർ എന്നോട് സംസാരിക്കാൻ വരുന്നത്…… ഞാനും കഴിവതും ഒഴിഞ്ഞ് മാറി നടക്കാറായിരുന്നു…