“””ആ അത് മറന്നു…. ഞാൻ പോയി നോക്കട്ടെ”””
എന്നും പറഞ്ഞ് ഞാൻ എഴുന്നേറ്റ് ഉണ്ണിയെ തിരക്കി ഇറങ്ങി…..
******
എന്നെ കാത്തെന്ന പോലെ ഉണ്ണി വീടിന്റെ പുറകുവശത്ത് തന്നെ നിൽപ്പുണ്ടായിരുന്നു….
“”””എന്താടി വിളിച്ചേ??””””
“””അതൊക്കെ പറയാം….. നീയൊന്ന് നിങ്ങടെ പറമ്പിലേക്ക് ചെല്ല്….. ഞാൻ അങ്ങോട്ട് വരാ”””
ചുറ്റും കണ്ണോടിച്ച ശേഷം ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി കൊണ്ടാണ് അവളത് പറഞ്ഞത്….
“””ഈ നേരത്തോ……. അതെന്തിനാ?? നീ കാര്യം പറ പെണ്ണേ??”””
“””ഓ….. കാര്യം അറിഞ്ഞാലേ നീ വരൂളു ലേ…… ശരി എന്നാ വേണ്ട”””
എന്നും പറഞ്ഞ് മുഖം വീർപ്പിച്ചു കൊണ്ട് പെണ്ണ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ഞാൻ കൈ പിടിച്ച് നിർത്തി….
“”””പിണങ്ങല്ലേ പെണ്ണേ….. ഞാൻ പറമ്പിൽ കാണും…””””
ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം ഒന്ന് വിടർന്നു…..
“””ശരി…. ഞാൻ എല്ലാരും കിടന്ന ശേഷം വരാ….. പിന്നെ, ഇത് സുധീനോട് പറയണ്ട””””
അവൾ കാര്യമായി പറഞ്ഞപ്പോൾ ഞാൻ അതിന് സമ്മതിച്ചുകൊണ്ട് തല കുലുക്കി…..
എന്നിട്ട് കുറച്ചു നേരം കൂടി സുധിയോട് കത്തി വെച്ചിരുന്ന ശേഷം വയ്യ പോയി കിടക്കട്ടെ എന്നും പറഞ്ഞ് വലിഞ്ഞു……അവിടുന്ന് ആരുടെയും കണ്ണിൽ പെടാതെ പറമ്പിലേക്ക് വിട്ടു…..
പറമ്പില് മൊത്തം കൂരാകൂരിരുട്ടാണ്…. ഞാൻ പണി സാധനങ്ങൾ സൂക്ഷിക്കാനും ഉച്ച മയക്കത്തിനും എല്ലാംകൂടി വേണ്ടി കെട്ടിയ കൊട്ടിൽ കയറി ലൈറ്റ് ഇട്ടിട്ട് ഇരുന്നു……