പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Posted by

അമലിന്റെ കൂടെതന്നെയുണ്ട്. നഴ്സ്മാരുടെ മഹത്വം നിത്യ മനസിലാക്കിയത് ഈ ദിവസങ്ങളിൽ ആണ്. ഷിൽന ഒരു നഴ്‌സ് ആയും ഭാര്യയും ഒക്കെ ആയി മാറിയ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോൾ അമലിന്റെ കോലം കണ്ടാൽ ആർക്കും തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ താടിയും മുടിയും വളർന്ന് വിരൂപമായിട്ടുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം അതൊക്കെ വെട്ടിയൊതുക്കി തന്റെ ഏട്ടനെ സുന്ദരനായി നിർത്താനും അവൾ മറന്നില്ല. ദിവസവും രണ്ടുനേരം അമലിനെ തുണി നനച്ച് കുളിപ്പിക്കുന്നതും മലമൂത്ര വിസർജ്യങ്ങൾ വൃത്തിയക്കുന്നതും എല്ലാം ഷിൽനയാണ്. അവളുടെ ത്യാഗത്തിനും ആത്മസമർപ്പണത്തിനും മുന്നിൽ അമലിന്റെ ഇപ്പോഴത്തെ അവസ്ഥ തീർച്ചയായും തോറ്റ് പിന്മാറും എന്നതിൽ സംശയം ഒട്ടുമില്ല.

വീണ്ടും ഒരു ദിവസം അമൽ തന്റെ സ്വപ്നത്തിൽ എന്നതുപോലെ ഞെട്ടി വിറച്ചു. കൂടാതെ ചില സമയങ്ങളിൽ അമലിന്റെ കണ്ണ് നിറഞ്ഞ് കണ്ണുനീർ ഒഴുകുന്നതും പതിവായി. കോശി ഡോക്ടറുടെ ആത്മാർത്ഥ പരിശ്രമത്തിനൊടുവിൽ അമൽ കൈകാലുകൾ അനക്കുവാനും തുടങ്ങിയതോടെ ഷിൽനയും നിത്യയും തങ്ങളുടെ മറ്റെല്ലാ നഷ്ടങ്ങളെയും തൽക്കാലത്തേക്ക് മറന്നു എന്നുവേണം പറയാൻ.

അമൽ കണ്ടിരിക്കാൻ സാധ്യതയുള്ള സ്വപ്നത്തെക്കുറിച്ച് ഷിൽന വളരെ വിശദമായി തന്നെ ഡോക്ടറുടെ മുന്നിൽ വിവരിച്ചു. ഷിൽനയുടെ ഭയവും ആകുലതയും കണ്ട കോശിക്ക് സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്.

: എന്റെ മോളേ…. ഇതാണ് നമ്മൾ മലയാളികളുടെ കുഴപ്പം. ഈ ഒരു സ്വപ്നം, വരാനിരിക്കുന്ന എന്തോ വലിയൊരു ആപത്തിന്റെ സൂചനയാണ് എന്നല്ലേ ഇതുവരെ നിങ്ങൾ എല്ലാവരും കരുതിയത്. നമ്മൾ എല്ലാത്തിനെയും വിപരീത അർത്ഥത്തിൽ മാത്രമേ നോക്കാറുള്ളൂ. ഒരു ദുഃസ്വപ്നം കണ്ടാൽ ജീവിത കാലം മുഴുവൻ അതേക്കുറിച്ച് ഓർത്ത് ആകുലപ്പെടും. പക്ഷെ എന്തെങ്കിലും നല്ലത് കണ്ടാലോ….. ഓഹ്… അത് ഒരു സ്വപ്നം അല്ലെ, അതൊന്നും നടക്കാൻ പോകുന്നില്ലെന്ന് പറഞ്ഞ് തള്ളികളയും …

: അല്ല ഡോക്ടറെ… എന്നാലും… പക്ഷെ ഏട്ടൻ ഞെട്ടി വിറയ്ക്കാറുണ്ടല്ലോ… മുൻപൊക്കെ ആകെ വിയർത്ത് ഞെട്ടി എഴുന്നേൽക്കും… അപ്പൊ ആ സ്വപ്നം എന്തായാലും നല്ലത് ആയിരിക്കില്ലല്ലോ…

: നമ്മുടെയൊക്കെ ഉപബോധമനസ്സിൽ ഒളിഞ്ഞിരിക്കുന്ന ഭയത്തിന്റെ നേർ പ്രതിഫലനം ആണ് ആ ഞെട്ടലിന്റെ കാരണം. ഇത്രയതും കാലത്തിനിടയിൽ നമ്മൾ പലതരം പേടിക്കും അടിമപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവിനെ പണയം വച്ചു എന്ന് വേണമെങ്കിൽ പറയാം. ചെറിയൊരു ഉദാഹരണം പറയാം… ഷിൽന അറിഞ്ഞുകൊണ്ട് രാത്രിയിൽ ഒരു ശ്മശാനത്തിൽ പോയി കിടക്കുമോ…. അലറി വിളിക്കും ചിലപ്പോൾ. പക്ഷെ ഒരു കൊച്ചു കുഞ്ഞിനെ കുറച്ച് കളിപ്പാട്ടങ്ങളും കൊടുത്ത് അവിടെ ഇരുത്തിയാൽ അവൻ ചിലപ്പോ സന്തോഷത്തോടെ അവിടെ ഇരുന്ന് കളിക്കും. കാരണം ഷിൽനയുടെ മനസിൽ ഉള്ള പേടി കുഞ്ഞിന് ഉണ്ടാവില്ല…

: അപ്പൊ ഡോക്ടർ പറഞ്ഞുവരുന്നത് ഇത് നല്ല സൂചന ആണെന്നാണോ….

Leave a Reply

Your email address will not be published. Required fields are marked *