പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Posted by

തുടച്ച് കുളിപ്പിക്കുകടയായിരുന്നു നിത്യയും ഷിൽനയും. ദീർഘനാളത്തെ ചികിത്സയ്ക്കും ഉറക്കത്തിനും ശേഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത് സംഭവിച്ചു. അമലിന് ബോധം തെളിഞ്ഞു. കണ്ണുകൾ തുറന്ന് ചുറ്റും നോക്കുന്ന അമലിനെ കണ്ടതും ഷിൽനയും നിത്യയും സന്തോഷം കൊണ്ട് പൊട്ടിപൊട്ടി കരഞ്ഞു. ഇത് കേട്ട് മുറിക്ക് അകത്തേക്ക് ഓടിയെത്തിയ മോഹനൻ കാണുന്നത് കണ്ണ് തുറന്ന് തന്നെ നോക്കി ചെറു പുഞ്ചിരി തൂകുന്ന അമലിനെയാണ്. മോഹനൻ തന്റെ മകന്റെ കൈകൾ ചേർത്തുപിടിച്ച് അവന്റെ നെറ്റിയിൽ ഉമ്മവച്ചുകൊണ്ട് സന്തോഷ കണ്ണുനീർ പൊഴിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിസ്റ്റർ ഉടനെ ഓടി ചെന്ന് കോശി ഡോക്ടറെയും കൂട്ടി അവിടേക്ക് എത്തി… ഡോക്ടർ ഉടനെ പ്രാഥമിക പരിശോധനകൾ നടത്തി അമലിന്റെ തലയിൽ തലോടിക്കൊണ്ട് മുഷ്ടി ചുരുട്ടി വിജയശ്രീ ലാളിതനായെന്ന ഭാവത്തിൽ എല്ലാവരെയും നോക്കി നിറപുഞ്ചിരി തൂകി.

കോശി : മോനേ…. അമൽ, ഞാൻ ഡോക്ടർ കോശി…. ഇതൊക്കെ ആരാണെന്ന് മനസിലായോ…

അമൽ  : അതെന്താ ഡോക്ടർ… ഇത് എന്റെ അച്ഛൻ, അത്  അമ്മായി, അത് ഷിൽന…ഡോക്ടർ എന്താ ഇങ്ങനെ ചോദിച്ചത്..
ബാക്കി എല്ലാവരും എവിടെ അച്ഛാ… അമ്മ, ചേച്ചി, മാമൻ… അവരൊന്നും വന്നില്ലേ…

( മാമൻ എന്ന് അമലൂട്ടന്റെ വായിൽ നിന്നും കേട്ട നിത്യ ഒന്ന് സ്തംഭിച്ചു…)

മോഹനൻ  : മോനേ… മോന് ചെറിയൊരു അപകടം പറ്റിയിരുന്നു… അതുകൊണ്ടാ നമ്മൾ ഇവിടെ വരേണ്ടി വന്നത്… അവരൊക്കെ വീട്ടിൽ ഉണ്ട്… എല്ലാവരെയും പതുക്കെ കാണാം … മോൻ കിടക്ക്

അമൽ : എന്റെ തലയ്ക്ക് എന്തോ ഒരു അടികിട്ടിയപോലെ തോന്നിയിരുന്നു എനിക്ക്… എന്താ അച്ഛാ സംഭവിച്ചേ…
അമ്മയോട് വേഗം വരാൻ പറ അച്ഛാ… അമ്മയെ കണ്ടിട്ട് കുറേ നാൾ ആയതുപോലെ ഉണ്ട്…
അമ്മായി എന്തിനാ കരയുന്നേ… ഇവൾ ഇപ്പൊ ക്ലാസ്സിനൊന്നും പോവാറില്ലേ… എടി ഷി… നീ എന്താ ഒന്നും മിണ്ടാത്തെ…

(ഇത കേട്ട ഷിൽനയ്ക്ക് സങ്കടം സഹിക്ക വയ്യാതെ അവൾ വാ പൊത്തി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി ഓടി. പാവം നിത്യയ്ക്ക് തന്റെ മോളുടെ കണ്ണുനീർ കണ്ട് സഹിക്കവയ്യാതെ അവളും ഷിൽനയുടെ പുറകെ പോയി… അമലിന് മാത്രം ഒന്നും മനസ്സിലാവാതെ അവൻ അച്ഛനെ നോക്കി ഇതെന്താ എല്ലാവർക്കും പറ്റിയേ എന്ന രീതിയിൽ കൈകൊണ്ട് ആഗ്യം കാട്ടി… )

കോശി : മോനെ അമലേ…. മോന് ചെറിയൊരു അസുഖം ഉണ്ടായിരുന്നു. അത് ഇപ്പൊ കുറേയൊക്കെ മാറി… ബാക്കി കുറച്ചുകൂടി ഉണ്ട് മാറാൻ. അതാണ് മോന് ഇപ്പൊ ഒന്നും മനസിലാവാത്തത്. ഒക്കെ നമുക്ക് ശരിയാക്കാം കേട്ടോ…
മോഹനാ…. ഇനി ഒന്നും പേടിക്കാനില്ല. ബാക്കി ഒക്കെ ഞാൻ നോക്കിക്കോളാം. നിങ്ങൾ തൽക്കാലം ഒന്ന് പുറത്തേക്ക് നിൽക്ക്. ഞാൻ വിളിച്ചിട്ട് വന്നാൽ മതി. ഷിലനയോട് സമാധാനമായി ഇരിക്കാൻ പറ. അവളുടെ ത്യാഗം വെറുതേ ആവില്ലെന്ന് കോശി ഡോക്ടർ പറഞ്ഞു എന്ന് പറയണം അവളോട്..

_____/______/_______/_______

മുറിക്ക് പുറത്ത് വരാന്തയിലെ സോഫയിൽ നിത്യയുടെ മടിയിൽ തലവച്ച് കിടന്ന് കരയുന്ന ഷിൽനയെ കണ്ട മോഹനനും സങ്കടം തോന്നി. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു അടിമയെപോലെ ജോലിചെയ്തിരുന്ന ഷിൽനയ്ക്ക് വേണ്ട പരിഗണന കിട്ടിയില്ല എന്നോർക്കുമ്പോൾ മോഹനന്റെ ഉള്ളിലും അവളോട് സഹതാപം തോന്നുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *