ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഞാൻ നടക്കുമ്പോൾ കാക്ക കൂട്ടിൽ കല്ല് വലിച്ചെറിഞ്ഞപോലെ എന്റെ ചുറ്റും എന്തൊക്കെയോ പറഞ്ഞു ആഹ് ഹോട്ടലിലെ സകലരുടെയും ശ്രദ്ധ എന്റെ പെണ്പിള്ളേര് ഞങ്ങളുടെ മേലെ ആക്കി…
മൂന്നിന്റെയും എന്നോടുള്ള പെരുമാറ്റത്തിൽ കിളി പാറി ഞങ്ങളെ നോക്കുന്നവർക്കു മുൻപിൽ ഇതൊക്കെ എന്ത് എന്ന് പറഞ്ഞു ഞാൻ ഇരിക്കുമ്പോഴും ഇവളുമാരുടെ ചർച്ച തീർന്നിട്ടില്ല.
അവിടുന്ന് അവസാനം വായിൽ കൊള്ളാത്ത പേരുള്ള എന്തൊക്കെയോ സാമാനം മൂന്നും കൂടി ഓർഡർ ചെയ്തു വരുത്തിച്ചു ഓരോന്നിന്നും കുറച്ചെടുത്തു കഴിച്ചുനോക്കി അവസാനം പിടിക്കാതെ പാവം ഞാൻ കഴിച്ചോണ്ടിരുന്ന കുഴിമന്തിയിൽ കയ്യിട്ടു വാരി തിന്നു മൂന്നും വിശപ്പടക്കി,
തുമ്പിക്ക് പിന്നെ വിശക്കുമ്പോൾ പാല് കിട്ടണം അല്ലെങ്കിൽ എന്റെ പെൺപിള്ളേരുടെ ആരുടേലും അമ്മിഞ്ഞയുടെ മേലെ കിടക്കണം അത്രേ ഉള്ളൂ…
അതുകൊണ്ട് വലിയ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല.
“ബാക്കി ഉള്ളതൊക്കെ നമുക്ക് പാർസൽ ചെയ്യാൻ പറയാം അല്ലെ ഹരി…വീട്ടിൽ കൊണ്ടോയി അമ്മയ്ക്കും ഹേമേട്ടത്തിക്കും അച്ഛനും കൊടുക്കാം….”
എന്റെ മന്തിയിൽ അടക്കം കയ്യിട്ടു വാരിയിട്ടു വസൂ, പെണ്ണുങ്ങൾ മൂന്നും കൂടി തൊട്ടിട്ടു ഇഷ്ടപ്പെടാതെ മാറ്റി വെച്ചിരുന്ന സാധനങ്ങൾ എല്ലാം പായ്ക്ക് ചെയ്തു എടുക്കുന്നതിനെ പറ്റിയാണ് പറയുന്നത്…
“അയ്യട എടുക്കണേൽ എടുത്തോ പക്ഷെ അവർക്ക് നേരാം വണ്ണം കഴിക്കാൻ പറ്റുന്നതുകൂടി എടുക്കണം ഇതും കെട്ടിപൊതിഞ്ഞു കൊണ്ടോയിട്ടു ഇനി അമ്മേടെ ചീത്ത എന്നെ കേൾപ്പിക്കാൻ അല്ലെ മക്കളുടെ മനസിലിരിപ്പ്…”
വസൂ എന്നെ നോക്കി വളിച്ച ഒരു ചിരി ചിരിച്ചു….
നേരത്തെ ഗംഗയ്ക്ക് ഇച്ചിരി കുറുമ്പും പൊട്ടത്തരവുമൊക്കെ ഉണ്ടായിരുന്നു മീനു കൂടി കൂടിയതോടെ അത് ഇപ്പോൾ കൂടി…ഇതുങ്ങളുടെ രണ്ടിന്റേം സഹവാസം കൊണ്ടാണെന്നു തോന്നുന്നു ഇപ്പോൾ വസുവിനെയും അവളുമാരുടെ ഒപ്പം കെട്ടാം എന്ന അവസ്ഥയിൽ ആയി…
“ഏട്ടാ…..നിർത്തിയെ…വണ്ടി നിർത്തിയെ…”
ഹോട്ടലിൽ നിന്നും ഇറങ്ങി തിരിച്ചു പോരും വഴി വണ്ടിയിൽ നിന്നും മീനു പുറകിൽ നിന്നും ചാഞ്ഞു എന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു.
“എന്താ മീനൂസെ എന്തിനാ നിർത്താൻ പറഞ്ഞെ…”
മുന്നിലിരുന്ന വസൂ പെട്ടെന്ന് തിരിഞ്ഞു അവളോട് ചോദിച്ചു.