രണ്ടു പേരും പെണ്ണിന്റെ കവിളിൽ ഉമ്മ കൊടുത്തു, ഹേമേട്ടത്തിയുടെ കയ്യും പിടിച്ചു മീനുട്ടി മണ്ഡപത്തിൽ കയറി.
വസുവിനെ പോലെ നിറ കണ്ണുകളുമായി ഞാൻ താലികെട്ടുന്നത് അവൾ മനം നിറയെ കണ്ടു നിന്നു.
സിന്ദൂരം കൂടി തൊട്ടതും മീനു കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിലേക്ക് വീണു,
എന്നെ വരിഞ്ഞുമുറുക്കിയ അവൾ അവളുടെ ഉള്ളു നിറഞ്ഞ സന്തോഷം മുഴുവൻ കരഞ്ഞു തീർത്തു.
വലം ചുറ്റി വന്നതിന് ശേഷം ഗംഗയും വസുവും മീനുവും ഞാനും കൂടി ഒരുമിച്ചാണ് പിന്നീട് തൊഴുതത്…
തൊഴുതു കഴിഞ്ഞു തേവരുടെ മുന്നിൽ വെച്ച് തന്നെ മോതിരങ്ങൾ പരസ്പരം മാറ്റി.
അങ്ങനെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു.
പിന്നെ അനുഗ്രഹം വാങ്ങുന്ന പരിപാടിയായിരുന്നു.
അവരെല്ലാം വേണ്ട എന്ന് പറഞ്ഞിട്ടും ഇവളുമാര് മൂന്നും കൂടെ എന്നേം വിളിച്ചുകൊണ്ട് പോയി.
ഇന്ദിരാമ്മ രാമേട്ടൻ ഹേമേടത്തി, പൂജാരി എന്നിവരുടെയെല്ലാം കാലിൽ വീണു അനുഗ്രഹം വാങ്ങിപ്പിച്ചു.
കാവിലെ ആഹ് കുളിരും ഇരുളും പടർന്ന മരത്തണുപ്പിൽ
ഞങ്ങളെ വിട്ടിട്ടു ബാക്കി എല്ലാവരെയും കൂട്ടി അജയേട്ടൻ പോയി.
കാവ് അത്യാവശ്യം വലുതാണു ചുറ്റും ഒരു പത്തേക്കറോളം കാട് നടുവിൽ അമ്പലം, അമ്പലം എന്ന് പറയാനാവില്ല ശ്രീകോവിൽ മാത്രം ഉണ്ട് അവിടെ മാത്രം നേരിട്ട് വെളിച്ചം കടക്കും ബാക്കി ഉള്ളിടത്തെല്ലാം ഇലച്ചാർത്തൊരുക്കിയ തണലും തണുപ്പും മാത്രം.
കുഞ്ഞു മീനുവിന്റെ കയ്യിൽ ഉണ്ട്.
അല്പം കഴിഞ്ഞു വന്നാൽ മതിയെന്ന് ഇന്ദിരാമ്മ പറഞ്ഞതനുസരിച്ചു ഇവിടെ തന്നെ കുറച്ചുനേരം ചിലവഴിക്കാനാണ് മൂന്നും കൂടി തീരുമാനിച്ചത്.
എന്റെ കയ്യിൽ തൂങ്ങിയാണ് വസൂ നടക്കുന്നത് മീനുവിന്റെ ഒപ്പം തുമ്പിയെയും നോക്കി ഗംഗയും.
കുറച്ചു നടന്നപ്പോൾ കരിങ്കല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കലുങ്ക് കണ്ടതോടെ വസൂ എന്നെയും വലിച്ചു അങ്ങോട്ട് നടന്നു, എന്നെ അവിടെ ഇരുത്തി എന്റെ തോളിലേക്കു വസൂ ചാഞ്ഞു കിടന്നു.
ഇപ്പുറം അപ്പോഴേക്കും ഗംഗയും മീനുവും ഇരുന്നിരുന്നു.
“എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയണില്ലെടാ ചെക്കാ…ഇതൊക്കെ നടന്നൂന്ന്…”
വസൂ ദൂരെ എങ്ങോട്ടോ നോക്കി പറഞ്ഞു.