യുഗം 16 [Achilies] [Climax]

Posted by

ഗംഗ പറഞ്ഞതുപോലെ മൂന്ന് അമ്മമാരാണ് ഞങ്ങളുടെ മോൾക്കിപ്പോൾ ഇനി വരുന്ന അവളുടെ കൂടിപ്പിറപ്പുകൾക്കും.

ഒരു ദിവസം ആഹ് സന്തോഷ വാർത്തയും എത്തി രാമേട്ടൻ റിലീസ് ആവുന്നു, അല്ലെങ്കിലും ഒരു കാലം കഴിഞ്ഞാൽ ജീവിതം നമുക്കായി കാത്തുവെക്കുന്നതെല്ലാം സന്തോഷം ആയിരിക്കും.
ആഹ് കാലത്തിലേക്കെത്താൻ എനിക്ക് ഇത്രയും വര്ഷം കാത്തിരിക്കേണ്ടി വന്നു എന്ന് മാത്രം.
പുറത്തിറങ്ങുന്ന രാമേട്ടനെ കൂട്ടാൻ ഞാനും വസുവുമാണ് പോയത്.
ഞങ്ങളുടെ ഒപ്പം വീട്ടിൽ താമസിക്കാൻ ചെറിയ മടി കാണിച്ച രാമേട്ടനെ കുഞ്ഞിക്കുട്ടികളെ സ്കൂളിൽ കൊണ്ട് പോവും പോലെയാണ് വസൂ പിടിച്ചുകൊണ്ട് വന്നത്.
വീട്ടിൽ എത്തും വരെയേ ആഹ് വിമുഖത ഉണ്ടായിരുന്നുള്ളു,
വീട്ടിൽ ഉള്ള ബാക്കി രണ്ടും കൂടി ചേർന്ന് പതിയെ രാമേട്ടനെ പെൺപടയുടെ അച്ഛനാക്കി.
അവളുമാര് അച്ഛാ..അച്ഛാ…എന്നും പറഞ്ഞു പുറകെ നടക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞ രാമേട്ടൻ തൊടിയിൽ വെച്ച് എന്നെ കെട്ടിപിടിച്ചു കരഞ്ഞു. വയസ്സാം കാലത്ത് മൂന്ന് പെണ്പിള്ളേരുടെ അച്ഛനായി മാറിയ സന്തോഷം.
തിരക്കിൽ പെട്ടതോടെ ഞാൻ തിരിഞ്ഞു നോക്കാതിരുന്ന കൃഷിയിടം രാമേട്ടൻ വന്നതോടെ രാമേട്ടൻ ഏറ്റെടുത്തു.
*******************
ഇന്ന് കുഞ്ഞിന്റെ നൂലുകെട്ടാണ്, രണ്ടാഴ്ച്ച കൂടി കഴിഞ്ഞാൽ ഞങ്ങളുടെ കല്യാണവും.
ചടങ്ങ് വീട്ടിലാണ്, അജയേട്ടനും രാവിലെ എത്തിയിട്ടുണ്ട് ഒപ്പം മൂന്നാറിൽ നിന്ന് മല്ലിയും അത്തിയും… രണ്ട് പേരെയും കണ്ടാൽ ഇപ്പോൾ ഭാര്യയെയും ഭർത്താവിനെയും പോലെ തോന്നുന്നുണ്ടെന്ന് ഗംഗ എന്നോട് അടക്കം പറയുമ്പോളാണ് ഞാനും അത് ശ്രെദ്ധിക്കുന്നത്, ശെരിയാണ് അത്തിയുമായി മല്ലി അടുത്തിരുന്നു, ഒരു ഭാര്യയുടെ അധികാരം എന്ന പോലെ അവൾ അത്തിയെ ചുറ്റി എപ്പോഴും ഉണ്ട്, ഞാൻ അതിനെ പറ്റി ഒന്നും ചോദിച്ചില്ല അത്തി പറയുമ്പോൾ കേൾക്കാം എന്ന് കരുതി.
സമയം ആയപ്പോൾ മൂന്നെണ്ണവും കുഞ്ഞുമായി എത്തി.
കുഞ്ഞിനെ ഒരു കുഞ്ഞു കസവു മുണ്ടാണ് ഉടുപ്പിച്ചിരുന്നത്.
പെണ്ണുങ്ങൾ മൂന്നും ഒരേ ഡിസൈൻ ഉള്ള സെറ്റ് സാരിയായിരുന്നു,
എനിക്ക് ക്രീം കളർ കുർത്തയും സ്വർണ കരയുള്ള മുണ്ടും.

രാമേട്ടൻ സ്വർണ കസവുള്ള മുണ്ടും നേര്യതും ഇട്ടു നിലവിളക്കു കൊളുത്തി പായയിൽ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *