അടിപ്പാവാടയിലുമാക്കി ഞാൻ തള്ളി ബാത്‌റൂമിൽ കയറ്റി.
അഞ്ചു മിനുട്ടുകൊണ്ടു മേല് കഴുകി പെണ്ണ് പുറത്തേക്കിറങ്ങി ബ്ലൗസും പാവാടയും തന്നെയാണ് വേഷം നേരെ വന്നു കട്ടിലിലേക്ക് ചാഞ്ഞു.
ഞാനും പോയി ഒന്ന് മേലുകഴുകി വന്നു. കട്ടിലിൽ കമിഴ്ന്നു കിടപ്പുണ്ട് ആള്, നേരത്തെ കൊണ്ട് വന്ന ടവൽ വച്ച് ഒന്ന് തുടച്ചു.
ഉറക്കം തൂങ്ങിയ പെണ്ണ് നേരാം വണ്ണം ഒന്ന് തുടക്കാതെ ആണ് കേറിക്കിടന്നത്.
പിന്നെ പുറത്തും കയ്യിലുമൊക്കെ ഉണ്ടായിരുന്ന നീർത്തുള്ളികളെ ഞാൻ പതിയെ ഒന്ന് തുടച്ചിട്ടു അടിയിൽ ഇട്ടിരുന്ന ബോക്സർ മാത്രം ഇട്ടു ഞാനും അവളുടെ അരികിൽ കയറി കിടന്നു.
ചൂടറിഞ്ഞിട്ടാവും പെണ്ണ് നിരങ്ങി നീങ്ങി എന്റെ നെഞ്ചിലേക്ക് തലയും പിന്നെ ഒരു മാർക്കുടവും കയറ്റിവെച്ചു എന്നെ ചുറ്റിപ്പിടിച്ചു കിടന്നു.
അവളുടെ മുടിയിൽ തലോടി ഞാനും, അഞ്ചു നിമിഷം പോലും വേണ്ടി വന്നില്ല എണ്ണാൻ മറന്ന നിമിഷം ഞാൻ ഉറക്കത്തിലേക്ക് കൂപ്പുകുത്തി.
**********************************
“ഇല്ലമ്മാ ഇന്ന് ഡിസ്ചാർജ് ആവും….വേറെ കുഴപ്പൊന്നുമില്ലല്ലോ………..
……..ആഹ് പെണ്ണിവിടെ കിടന്നു കയറു പൊട്ടിക്കുവാ…….
ഇല്ല അതൊക്കെ നോക്കീട്ടുണ്ട്….അമ്മ വന്നിട്ടേ ഇറങ്ങു…”
രാവിലെ വസുവിന്റെ ഫോൺ വിളി കേട്ടാണ് ഉണർന്നത് അപ്പുറത്തു ഇന്ദിരാമ്മയാണെന്നു മനസ്സിലാക്കാൻ അധികം നേരമൊന്നും വേണ്ടി വന്നില്ല.
“ഇന്നലെ ആഹ് തിരക്കിനിടയിൽ ഇന്ദിരാമ്മയേം അജയേട്ടനേം ഒന്നു വിളിച്ചു പറയാൻ ഒത്തില്ല…”
“ഞാൻ ഇന്നലെ തന്നെ വിളിച്ചു പറഞ്ഞു.”
വസൂ ചിരിച്ചോണ്ട് പറഞ്ഞു.
“എപ്പോ പറഞ്ഞു…”
“ഇന്നലെ നീയും മീനുവും സംസാരിച്ചപ്പോൾ ഞാൻ വിളിച്ചിരുന്നു…..ഇന്ദിരാമ്മ ഇവിടെ വരാന്നു പറഞ്ഞിട്ടുണ്ട്. മിക്കവാറും രാവിലെ എത്തും.”
“ഉവ്വ……നിനക്ക് എന്നോടൊന്നു പറഞ്ഞൂടാരുന്നോടി ദുഷ്ടേ….ഇനി ഇന്ദിരാമ്മേടെ കയ്യിൽ നിന്നും ഞാൻ നേർച്ച വാങ്ങേണ്ടി വരില്ലേ….”
“ആഹ് വാങ്ങിച്ചോ…”
ആഹ് തെണ്ടി അതും പറഞ്ഞോണ്ട് ഇരുന്നു ചിരിച്ചു.
അവള് സാരി ഒക്കെ ചുറ്റി നിൽപ്പുണ്ട് ഏകദേശം റെഡി ആണ് ക്ഷീണം മാറി പെണ്ണിപ്പോഴാണ് ഒന്ന് നേരെ ആയത്.
പതിയെ എഴുന്നേറ്റു മൂരി നിവർത്തി ഒരു സുഖമുള്ള മന്നിപ്പിൽ ഞാൻ ഇരുന്നു.