പ്രതിവിധി 3 [വലിച്ചു നീട്ടിയത്] [Jacob Cheriyan]

Posted by

ആദ്യമേ ഞാൻ കേട്ട ഭാവം നടിച്ചില്ല…. പിന്നെ കൊട്ട് നിർത്താതെ വന്നപ്പോ ഞാൻ പോയി വാതിൽ തുറന്നു…. അഞ്ചു ആയിരുന്നു… ഞാൻ വാതിൽ തുറന്നു കൊടുത്ത് കട്ടിലിൽ പോയി ഇരുന്ന്….. അവൾ വാതിൽ പൂട്ടി എന്റെ അടുത്ത് വന്നു ഇരുന്നു…… കൊറേ നേരം ഞങൾ മിണ്ടാതെ ഇരുന്നു… പിന്നെ പതിയെ അവള് എന്റെ കയ്യൂലൂടെ ചുറ്റി പിടിച്ചു കയ്യിൽ ചാരി ഇരുന്നു….

അഞ്ചു : ഡാ….

ഞാൻ : മ്മ്‌…..

അഞ്ചു : അമ്മ പറഞ്ഞത് നീ കേട്ടോ…..

ഞാൻ : മ്മ്‌…..

അഞ്ചു : എടാ ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് നീ മറുപടി പറ.

ഞാൻ : മ്മ്‌…..

അഞ്ചു : എടാ നിനക്ക് അറിയാലോ നിന്നെ വേറെ ആരും തൊടുന്നത് എനിക്ക് ഇഷ്ടമല്ല എന്ന്…. അതൊണ്ടാ ഞാൻ ആദ്യം ഇതിന് സമ്മതിക്കഞാത്….

ഞാൻ : അപ്പോ ഇപ്പൊ നിനക്ക് സമ്മധമാണെന്നോ…..?

അഞ്ചു : എടാ നീ ആലോചിച്ച് നോക്ക് ഇൗ പ്രശ്നങ്ങൾ തീർന്നാൽ നമ്മൾ ആഗ്രഹിച്ച പോലെ കൊറേ നാൾ നമ്മൾ ഒരുമിച്ച് ജീവിക്കാം….. ഞാൻ സമ്മധിക്കൂലയിരുന്നു , പിന്നെ നിനക്കും ആപത്ത് വരും എന്ന് പറഞ്ഞപ്പോ….

ഞാൻ : എന്നാലും ഡി ഞാൻ എങ്ങനെ………

അഞ്ചു : എടാ ഒരു 42 ദിവസത്തെ കാര്യം അല്ലേ ഉള്ളൂ…. പിന്നെ ഇതിന് സമ്മധിക്കുമ്പോ ഞാൻ ഒരു കണ്ടീഷൻ വെച്ചിരുന്നു അത് എന്താണെന്ന് ഞാൻ പറഞ്ഞിട്ടില്ല പക്ഷേ പറയുമ്പോ എതിർ കാണിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്…. നീ ഇതിന് സമ്മതിച്ചാൽ നമ്മുടെ കല്യാണത്തിന് നിന്റെ ചേച്ചിയും അമ്മയും സമ്മതിക്കും…. നമുക്ക്‌ ഇപ്പൊ തന്നെ പറയാം , ഇൗ പൂജ കഴിഞ്ഞ് നല്ല ഒരു ദിവസം നോക്കി നമുക്ക് കല്യാണം കഴിക്കാം… എന്നിട്ട്…..

ഞാൻ : എന്നിട്ട്…..

ഞാൻ ഒരു വഷളൻ ചിരി ചിരിച്ചോണ്ട് ചോദിച്ചു….

അഞ്ചു : പോടാ…..പട്ടി….

ഞാൻ : പട്ടി നിന്റെ കെട്ടിയോൻ…..

അഞ്ചു : ആ പോട്ടനോട് തന്നെ ആണ് പറഞ്ഞേ….

ഞാൻ അവളുടെ കഴുത്തിൽ ഒരു ചുണ്ട് മുട്ടിച്ച് ഒരു ഉമ്മ കൊടുത്തു…. പെണ്ണ് ഒന്ന് ചിണുങ്ങികൊണ്ട് പറഞ്ഞ്….

അഞ്ചു : ഡാ…. താഴെ പോകണ്ടേ…. നമ്മുടെ കാര്യം അവരോട് പറയണ്ടേ…..

ഞാൻ അവളുടെ കഴുത്തിൽ നിന്ന് ചുണ്ട് എടുക്കാതെ തന്നെ മ്മ്‌ എന്ന് മൂളി….

അഞ്ചു : ഇങ്ങനെ ഇരുന്നാൽ അത് നടക്കില്ല… നീ വാ….

ഞാൻ : മ്മ്‌…. ഡീ ഒരു ഉമ്മ താ…..

അഞ്ചു : തരാം പക്ഷെ ഇപ്പൊ അല്ല…. നല്ല കുട്ടി ആയി താഴെ വന്ന് അവർ പറഞ്ഞ കാര്യത്തിന് സമ്മധിച്ച് നമ്മുടെ കാര്യം അവരോട് പറഞ്ഞ് അത് അവർ സമ്മതിച്ചു കഴിഞ്ഞിട്ട്….

Leave a Reply

Your email address will not be published. Required fields are marked *