മാലാഖയുടെ കാമുകൻ [Kamukan]

Posted by

എങ്ങനെ എങ്കിലും ഇ രാക്ഷസീയിൽ നിന്ന് രക്ഷപ്പെടണം പക്ഷേ എങ്ങനെ അത് മാത്രം അറിയില്ല പോകുന്നിടം വരെ പോകട്ടെ ജോൺയിന്റെ ആത്മഗതം റോസ് ഓഫീസിൽ: എന്താ അവനു പറ്റിയ വല്ലോം ലൗയിൽ പെട്ടോ എങ്കിൽ ഞാൻ അവളെ കൊല്ലും. ജോൺ എന്റെയാ എന്റെ മാത്രം ആർക്കും ഞാൻ വിട്ടുകൊടുക്കത്തില്ല എനിക്ക് അത്ര ഇഷ്ടംമാണ് ഇത് ഒന്നും അറിയാതെ ജോൺ ജോലി ചെയ്യിതു കൊണ്ടു ഇരിക്കുവാ.ഇനി എന്ത് ആകും എന്ന് അറിയാതെ. സമാധാനം ആയി ആറു മണി ആയല്ലോ എന്താണ് മേടം എന്നെമാത്രം ശിക്ഷിക്കുന്നു. ഞാൻ വല്ലോം തെറ്റ് ചെയ്യ്‌തോ. എന്നാലും വല്ലാത്ത പണി തന്നെ ആയിപോയി. വേറെ ജോലി കിട്ടുന്ന വരെ ഇത് തന്നെ നോക്കണം. അതുവരെ സഹിച്ചാൽ മതിയല്ലോ. ക്യാബിനിൽ, ജോൺ ഇറങ്ങി കാണുമോ അവന്റെ കൂടെ ചങ്ങാത്തം കൂടണം. അതിനിപ്പോ എന്താ വഴി അവൻ ബൈക്കിൽ അല്ലേ പോന്നേ അവന്റെ കൂടെ പോയാലോ അങ്ങനെ തന്നെ ചെയ്യാം. പാർക്കിങ്ങിന് പോകുന്ന സമയത്താണ് ജോണിനെ കാണുന്നത് അവൾ വിളിച്ചു ജോൺ ഒന്നു നിന്നെ. അവൻ തിരിഞ്ഞുനോക്കി അപ്പോൾ അതാ മേടം നിൽക്കുന്നു. അവന്റെ മനസ്സ് പറഞ്ഞു ഈ ഭദ്രകാളി എന്തിനുള്ള പുറപ്പാടാണ്. എന്നാൽ സൗമ്യമായി അവൻ പറഞ്ഞു എന്താ മേടം എന്താ വിളിച്ചേ. അവൾ പറഞ്ഞു അതേ ജോൺയെ എന്റെ കാർ കംപ്ലൈന്റ് വിരോധമില്ലെങ്കിൽ ഒരു ലിഫ്റ്റ് തരാമോ തരാമോ കേട്ടതു വിശ്വസിക്കാനാവാതെ ജോൺ തരിച്ചുനിന്നു. മേടം പറഞ്ഞതല്ലേ അവൻ പറഞ്ഞു തരാമല്ലോ അങ്ങനെ അവൾ അവളുടെ സ്വപ്നം നേടിയെടുത്തു. യാത്ര തുടങ്ങിയപ്പോൾ അവൾ ചോദിച്ചു ജോൺ ചായ കുടിച്ചാലോ. അവൻ മറുത്തൊന്നും പറയാതെ അവനും റോസ് യും സ്ഥിരമായി പോകുന്ന ചായക്കടയിൽ ചെന്ന് വണ്ടി നിർത്തി. ഗോപിയേട്ടാ രണ്ടു ചായ എന്നു പറഞ്ഞു കടയിൽ കേറി പോയി കൂടെ അവളും അവിടത്തെ അന്തരീക്ഷം അവൾക്കു തീരെ പിടിച്ചില്ല എന്നാലും തന്റെ പ്രാണനെ കൂടെയായപ്പോൾ അവൾ പോയി.                                             ഗോപിയേട്ടൻ പറഞ്ഞു ഇതാരാ വന്നിരിക്കുന്നത് ജോൺ യേ എത്ര നാളായി കണ്ടിട്ട് എന്നും ഇവിടെ വരുന്നതായിരുന്നു ഇപ്പോൾ ഈ വഴി മറന്നോ. അപ്പോൾ ആണ് ഗോപിയേട്ടൻ ആലീസിനെ കാണുന്നത് ജോണയേ ഇതാരാ അവൻ പറഞ്ഞു എന്റെ കമ്പനിയുടെ ഓണർ ആണ് ആലിസ് ഐസക് എന്ന് ആണ് പേര്.മക്കൾക്ക് എന്താ കഴിക്കാൻ വേണ്ടേ ഗോപിയേട്ടൻ എന്നും പറയുന്ന വാചകം ആണ് ഇത്. ഇ വാക്കുകളിലെ സ്നേഹമാണ് അവിടെ വിളമ്പുന്നത് അപ്പോൾ തന്നെ ഞാൻ പറഞ്ഞു രണ്ട് കപ്പ ബിരിയാണി ഒപ്പം 2 കട്ടൻ ചായയും അന്തസ്സ്. ആഹാരം വരുന്നതിനുമുമ്പ് അവന്റെ നർമ്മ സംഭാഷണം എന്നെ ഉന്മാദത്തിൽ ആക്കി.                                     ഞാൻ ചോദിക്കാൻ പോയപ്പോൾ അപ്പോൾ തന്നെ ആഹാരം വന്നിരുന്നു. അവന്റെ കൂടെയുള്ള ഓരോ നിമിഷവും അവിസ്മരണീയമാക്കാൻ തന്നെ അവൾ നിന്നു. അങ്ങനെ ആഹാരം കഴിച്ചു കഴിഞ്ഞു അവളെ അവൻ അവളുടെ വീട്ടിൽ കൊണ്ടാക്കി തിരിച്ച് അവൻ യാത്രയായി എന്നാൽ ഇതെല്ലാം വീക്ഷിച്ചുകൊണ്ട് അങ്ങകലെ രണ്ട് കണ്ണുകൾ അവരെ തേടിക്കൊണ്ടിരുന്നു…                       തുടരണമോ…..

 

Leave a Reply

Your email address will not be published. Required fields are marked *