അളിയൻ ആള് പുലിയാ 25 [ജി.കെ]

Posted by

എഫ് ഇസഡ് നാലേ മൂന്നേ ഒന്നേ മൂന്നു ദുബായിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വീമാനത്താവളത്തിലേക്കുള്ള ഫ്‌ളൈ ദുബായി വിമാനം ലാൻഡ് ചെയ്തിരിക്കുന്നു…..ആൾക്കാർ വീമാനത്തിൽ തിക്കും തിരക്ക് കാരണം നവാസ് പതിയെയാണ് എഴുന്നേറ്റത്…..ഇത് തന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായിരിക്കണം….ഇത് കഴിഞ്ഞാൽ ഒരു മാസത്തിനകം സുബിയെയും മോനെയും തിരികെ കൊണ്ട് വരണം….ഒരു ടെമ്പററി താവളമായിരുന്നു ദുബായി….ഇനി കോഴിക്കോട് …അതാവണം ചിന്ത…..ഖത്തണി പോയി വലിക്കട്ടെ…..കട മുത്തു തുറക്കുകയോ അടക്കുകയോ ഒക്കെ ചെയ്തോട്ടെ….ഒരു മാസം ..അവനും സംശയത്തിന് ഇടകൊടുക്കാതെ വേണം കാര്യങ്ങൾ നീക്കാൻ……തിരക്കൽപം കുറഞ്ഞു അവൻ സ്വർണമടങ്ങിയ ഹാൻഡ് ലഗ്ഗേജ് ഭദ്രമായി എടുത്തു…..പാസ്പോർട്ട് ഷർട്ടിന്റെ പോക്കറ്റിലേക്ക് തിരുകി….ട്രാവലർ ട്രോള്ളിയും വലിച്ചു കൊണ്ട് അവൻ വന്നു…..എമിഗ്രെഷൻ ക്ലിയറൻസ് കഴിഞ്ഞു….അടുത്തത് എക്സിറ്റ്….പക്ഷെ അതിനു മുമ്പ് ട്രാവലർ ട്രോളി സ്കാനറിലൂടെ കടത്തി വിടണം….അവിടെ ഇരിക്കുന്ന പോലീസുകാരനെ നോക്കി….അതാവണം മുത്തു പറഞ്ഞ പുരുഷോത്തമൻ സാർ…..നവാസിന് അല്പം പരിഭ്രമം തോന്നിയെങ്കിലും അവൻ അയാളെ നോക്കി കൊണ്ട് ചോദിച്ചു….”പുരുഷോത്തമൻ സാർ….

“ക്യാ…..

“മിസ്റ്റർ പുരുഷോത്തമൻ….

“കോയി പുരുഷോത്തമൻ കുരുഷോത്തമൻ നഹി ഹൈ…രെ…..ജൽദി രഖ്‌നാ …..പീച്ചേ ആത്മീ ലോഗ് കടെ ഹൈ….

“സാബ് മേം പുരുഷോത്തമൻ സാബ് കാ ആത്മി ഹൂം….

“തൂ ആത്മി ഹോ യാ പൈജാമ….മേരെ കോ ക്യാ ലേന ദേന..തു അപ്ന സാമാന് രഖേ ആഗേ കോ നികൽ……പാസ്പോർട് ഇഥർ ദേ..

നവാസ് കരുതി ഇത് കാശിനുള്ള പിടിയായിരിക്കും എന്ന്….അവൻ പോക്കറ്റിൽ നിന്നും അഞ്ഞൂറ് ദിർഹംസ് എടുത്തു പാസ്പോർട്ടിനുള്ളിൽ വച്ചിട്ട് ബാഗ് സ്കാനറിൽ ഇട്ടു….അതൊഴുകി വരുമ്പോൾ കസ്റ്റംസ് ഓഫീസർ പാസ്പോര്ട് തുറന്നു നോക്കി…അഞ്ഞൂറ് ദിർഹംസ്….

“ഏഹ് ക്യാ ഹൈ…

“നവാസ് കണ്ണിറുക്കി കാണിച്ചു….അപ്പോഴേക്കും ട്രാവലർ ട്രോളി സ്കാനറി കയറി…..ആ ഓഫിസർ ട്രോളി മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചു….എന്നിട്ടു മുന്നോട്ടു വിട്ടു….ട്രോളി സ്കാനറിൽ നിന്നുമിറങ്ങി….പാസ്സ്പോർട്ടിൽ ഇരുന്ന തുക അതെ പോലെ തന്നെ നവാസിന്റെ പോക്കറ്റിലേക്ക് വച്ച് കൊടുത്തിട്ടു അയാൾ പറഞ്ഞു….”ഖോലോ…..

“ക്യാ…..നവാസ് ചോദിച്ചു….

“അബേ…സീൻ ക്രിയേറ്റ് നഹി കർ നെ കാ….ട്രോളി ഖോൽദൊ…..കസ്റ്റംസ് ഓഫീസർ പറഞ്ഞു….

“സാർ മേം പുരുഷോത്തം സാർ കാ ആത്മീ ഹൂം….

“തു കിസികാ ഭി ആത്മി ഹോ….ഏഹ് ഖോൽ…നഹി തോ സബ് കുച്ച് അന്തർ ലെ ജാക്കെ ഖുല ദൂങ്ങാ …അയാൾ പരുഷമായി തന്നെ ട്രോളിയിൽ നോക്കി പറഞ്ഞു….

നവാസ് തുറന്നു….

പോലീസുകാരൻ ഡ്രെസ്സുകൾ പതിയെ പുറത്തേക്കെടുത്തു….ഓരോ ഡ്രെസ്സിലും ടേപ്പ്

Leave a Reply

Your email address will not be published. Required fields are marked *