അളിയൻ ആള് പുലിയാ 25 [ജി.കെ]

Posted by

“സ്ത്രീധനം എന്നും പറഞ്ഞേന്തോ മുപ്പതു ലക്ഷം ഈ അടുത്ത സമയത്തു വാങ്ങിയെന്നു പറയണത് കേട്ട്….അത് അവൻ വാങ്ങിയതായി സമ്മതിച്ചു ഇപ്പോൾ സ്റ്റേഷനിൽ വച്ച് ഒപ്പിട്ടിട്ടുമുണ്ട്…..

“ഒരു മിനിറ്റ് ഇക്കാ അവളുടെ കയ്യിൽ കൊടുത്തേ…..

ഷറഫ് ഫോൺ അഷീമക്ക് നേരെ നീട്ടി….

“മോളെ ഏതു മുപ്പതു ലക്ഷമാ നീ പറയണത്….

“അതിക്ക…ഇക്ക അറിയാതെ ആലിയ ഇത്തയുടെ കയ്യിൽ നിന്നും പൈസ വാങ്ങി….അത് ഫാറൂഖിക്കയുടെ പൈസയാണെന്നു കേട്ട്….അതാണ്….

“ആഹ്….മോളെ അത് ഇരുപത്തിയഞ്ചല്ലേ ഉള്ളൂ…

“അല്ലിക്കാ….ആലിയ ഇത്തി വേറെ മൂന്നുരൂപയും കൂടി കൊടുത്തു…അത് വന്ന വഴിയൊന്നും അറിയില്ല….എന്തായാലും ഈ കാശ് ഫാരിയുടെ പേരിൽ തന്നെ ഇടണം….

“ഊം…അവനൊപ്പിട്ട സ്ഥിതിക്ക് അവൻ തന്നെ പറ്റൂ….അല്ലെങ്കിൽ അത്രയും കൊല്ലം കൂടി അകത്തു കിടക്കണം…..ശരി മോളെ….എല്ലാം നല്ലതിനാണെന്നു കൂട്ടിയാൽ മതി …അവൾ ഫോൺ ഷറഫിന് തിരികെ നൽകി….

“ഓക്കേ ഇക്ക…അവൾ കയറുമ്പോൾ എന്നെ ഒന്ന് വിളിക്ക്…ഞാൻ അനിയനെ വിട്ടോളം വിളിക്കാൻ…അല്ലെങ്കിൽ അളിയനെയോ….

ഷറഫ് ഫോൺ വച്ച്….കോടതിയിലേക്ക് തിരിച്ചു….ശരിയാ കോടതിയിൽ കേസ് വിളിച്ചപ്പോൾ പന്ത്രണ്ടര ആയി….

അഷീമയുടെ മൊഴി കേട്ട്..അവൾ മലയാളത്തിൽ പറഞ്ഞതെല്ലാം അതെ പടുതി അറബിക്കിലേക്ക് ട്രാൻസ്ലേറ്റ് ചെയ്തു പ്രോസിക്യൂട്ടർ അവതരിപ്പിച്ചു…..അസ്ലമിന്റെ ഭാഗവും ചോദിച്ചു…അവൻ കള്ളമാണ് മിക്കതും പറഞ്ഞതെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി മനസ്സിലാക്കി…..

“തലാക്ക് ചെല്ലുവാനും…..നഷ്ടപരിഹാരമായി പതിനായിരം ദിർഹംസ് ഒരാഴ്ചക്കകം നൽകുവാനും ഒപ്പം പത്തു ചാട്ടയടിയും അഞ്ചു വർഷ തടവിനും വിധിച്ചു…..പതിനായിരം ദിർഹംസ് ഒരാഴ്ചക്കുള്ളിൽ നൽകിയില്ലെങ്കിൽ രണ്ടു ചാട്ടയടിയും ആറു മാസം കൂടി തടവ് നീട്ടാനും ഉത്തരവിട്ടു…സ്ത്രീധനം വാങ്ങിയതിന്റെ പേരിൽ ഒരു വർഷ തടവും ആ പണം ഒരു മാസത്തിനകം വാദിയെയോ വാദി സാക്ഷ്യ പെടുത്തുന്ന ആളിനോ നൽകുവാൻ ഉത്തരവായി…..അഥവാ അത് ഒരുമാസത്തിനകം നൽകിയില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് തടവ് നീട്ടുവാനും ഉത്തരവിട്ടു…..കോടതി മുമ്പാകെ തലാക്ക് ചെല്ലുവാൻ മുഫ്തിയെ വിളിച്ചു…..അവനെ കൊണ്ട് തലാക്ക് ചെല്ലി കോടതി ഉത്തരവും കൈപ്പറ്റി…..അവൾ മുകളിലേക്ക് നോക്കി പടച്ചോനെ സ്തുതിച്ചു…..അവനെ തർഹീലിലേക്കു മാറ്റി….കോടതി ഉത്തരവുമായി ട്രാൻസിലേഷൻ സെന്ററിൽ ചെന്ന് ഇംഗ്ലീഷിൽ തർജ്ജമ ചെയ്തു വാങ്ങി…..

“ഇത് ഞാൻ എംബസ്സി വഴി അറ്റെസ്റ് ചെയ്തു അയച്ചു തരാം കേട്ടോ….ഷറഫ് പറഞ്ഞു….

“എല്ലാത്തിനും നന്ദിയുണ്ട് ഇക്കാ….

“എന്നോടല്ല…പടച്ചോനോടാണ് നന്ദി പറയേണ്ടത്…..ഷറഫ് പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *