പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Posted by

വെള്ളത്തുള്ളികൾ എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. അതെ എന്റെ കണ്ണുനീർ തന്നെയാണ്.

“വാട്ട്‌… സമ്മതപ്രകാരമാണെന്നോ? കുട്ടി ആരെയും പേടിച്ച് കള്ളം പറയേണ്ട ആവിശ്യമില്ല. കുട്ടിക്ക് ഈ വിഷയത്തിൽ എന്ത് ഹെല്പും ചെയ്യാൻ ഞാൻ തയ്യാറാണ്.”

“ഞാൻ ആരെയും പേടിച്ചിട്ട് കള്ളം പറഞ്ഞതല്ല സാർ. ഞാൻ പറഞ്ഞത് അത്രയും സത്യമാണ്.” ഐഷു അവളുടെ ഭാഗത്ത് ഉറച്ച് നിന്നു.

“ഐശ്വോര്യ താൻ പറയുന്നതൊക്കെ സത്യമാണെന്ന് വെച്ചാൽ തന്നെ. ആർക്കും ഉമ്മ വെക്കാൻ ഉള്ളതല്ല ക്ലാസ്സ്‌ റൂമിമുകൾ. പിന്നെ അതിന്റെ ഫോട്ടോ എടുക്കുന്നതും. ഇതിന്റെ പേരിൽ നിങ്ങൾക്ക് മാത്രമല്ല ഈ കോളേജിന് മൊത്തമാണ് നാണക്കേട്” പ്രിൻസി പറഞ്ഞ് നിർത്തി.

“സാർ ഞാൻ അറിയാതെ ഒരു തമാശക്ക് ചെയ്തതാണ്. അത് ഇങ്ങേയൊക്കെയാകുമെന്ന് ഓർത്തില്ല.” ഞാൻ ഇടക്ക് കയറി ഒന്ന് സോപ്പിടാൻ നോക്കി.

“നിന്നോട് ഞാൻ എന്തെങ്കിലും ചോദിച്ചോ? ചോദിക്കുമ്പോൾ മാത്രം നീ വാ തുറന്നാൽ മതി. അവന്റെ തമാശ. നീ കാരണം ഉണ്ടായ നാണക്കേട് എത്ര വലുതാണ് എന്നറിയുമോ? നീ ഈ കുട്ടിയെക്കുറിച്ചെങ്കിലും ആലോചിച്ചോ?” പ്രിൻസി എന്റെ നേരെ ചീറി എന്റെ വായടഞ്ഞു.

“സാർ പ്ലീസ്… അവൻ തെറ്റൊന്നും ചെയ്തിട്ടില്ല. സാറും കൂടി ഇങ്ങനെ പറയരുത് ഇത് ആരോ ഞങ്ങൾക്ക് മനപ്പൂർവം പണി തന്നതാണ്.” അവിടെയും എന്റെ രക്ഷക്ക് ഐഷു എത്താതിരുന്നില്ല.

“മ്മം… ഏതായാലും കുട്ടിക്ക് പരാതി ഇല്ലാത്ത സ്ഥിതിക്ക് ഡിസ്മിസൽ ഒഴിവാക്കാം. പക്ഷെ രണ്ട് പേരും ഒരാഴ്ചത്തേക്ക് ഇങ്ങോട്ട് വരണ്ട. ഇപ്പോൾ സസ്പെൻഷനിൽ ഒതുക്കുന്നു. മേലാൽ ഇത് ആവർത്തിച്ചാൽ എന്റെ തനിക്കൊണം കാണും രണ്ടും.” പ്രിൻസി അങ്ങേരുടെ ഡിസിഷൻ പറഞ്ഞു.

എനിക്കും ഐഷുവിനും പറയാൻ ഒന്നുമില്ലാത്തതിനാൽ ഞങ്ങൾ മൂഖമായി നിന്നു.

“എന്നാൽ പുറത്ത് വെയിറ്റ് ചെയ്യൂ. സസ്പെൻഷൻ ഓർഡർ റെഡിയാകുമ്പോൾ വാങ്ങിച്ചിട്ട് പോയാൽ മതി. പിന്നെ നിങ്ങളുടെ രണ്ടുപേരുടെയും പേരൻസിനെ അറിയിക്കേണ്ടത് എന്റെ ബാധ്യതായാണ് അത് ഞാൻ ചെയ്തിരിക്കും.” ഇത്രയും കൂടി കേട്ട് ഞങ്ങൾ പുറത്തിറങ്ങി.

സസ്പെന്ഷൻ ഓർഡർ കിട്ടുന്നത്തവരെ ഓഫീസിന് മുന്നിലുള്ള ബെഞ്ചിൽ ഞാനും ഐഷുവും ഇരുന്നു. അവൾ എന്റെ കൈ മുറുകെ പിടിച്ചിരുന്നു. ഇടക്ക് അവൾ തല എന്റെ തോളിലേക്ക് ചേർത്തിരുന്നു. ഞങ്ങൾ മൗനയിരിക്കുമ്പോഴും ഞങ്ങളുടെ ഹൃദങ്ങൾ പരസ്പരം സാന്തോനങ്ങൾ കൈമാറി. ഞങ്ങൾക്ക് മുന്നിലൂടെ കടന്ന് പോയ പലരും ഞങ്ങളെ പല വിധ കണ്ണുകളിൽ നോക്കിയെങ്കിലും ഞങ്ങൾ മൈൻഡ് ചെയ്യാൻ പോയില്ല.

“എന്നാൽ ഞങ്ങൾക്ക് ഇറങ്ങാം” സസ്പെൻഷൻ ഓർഡർ വാങ്ങിച്ചു കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

അവൾ ഉത്തരം ഒരു മൂളലിൽ ഒതുക്കി. അങ്ങനെ ഞങ്ങൾ അവിടെ നിന്നുമിറങ്ങി. ഇറങ്ങാൻ നേരം വിഷ്ണുവിനെ വിളിച്ചു കാര്യം പറഞ്ഞു. ഗോകുൽ സാർ അമ്പിനും വില്ലിനും അടുക്കുന്നില്ല എന്ന് അവൻ പറഞ്ഞങ്കിലും അത് പിന്നെ നോക്കാം എന്ന് പറഞ്ഞ് ഞങ്ങൾ കോളേജിൽ നിന്നുമിറങ്ങി.

“ഡാ എങ്ങോട്ടാ പോകുക…” എന്നോട് ചേർന്നിരുന്ന് ഐഷു ചോദിച്ചു.

“വീട്ടിലോട്ട് അല്ലാണ്ട് എങ്ങോട്ടാ?”

“എനിക്ക് ഇപ്പോൾ വീട്ടിൽ പോകാൻ ഒരു മൂഡില്ല നമുക്ക് തല്ക്കാലം വേറെ എങ്ങോട്ടെങ്കിലും പോകാം” അവളുടെ വാക്കുകൾ കേട്ടെങ്കിലും ഞാൻ ഉത്തരമൊന്നും നൽകിയില്ല. എനിക്കും ഇപ്പോൾ വീട്ടിൽ പോകാനൊരു മൂഡില്ല പക്ഷെ എവിടെ പോകും.

Leave a Reply

Your email address will not be published. Required fields are marked *