പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Posted by

“മ്മം… പക്ഷെ എനിക്ക് കുഞ്ഞു സാമിനെയും ഈ സാമിനെയും ഇനി കിളവനാകുമ്പോഴുള്ള സാമിനെയും ഒരു പോലെ ഇഷ്ടമാണ്. നീ എന്റെ ജീവനാണ്” അത് പറഞ്ഞു അവൾ വീണ്ടും എന്നിലേക്ക് ഒട്ടി ചേർന്നു.

“ഡി എന്നാൽ നമുക്ക് വിട്ടാലോ” കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം ഞാൻ അവളോട് ചോദിച്ചു.

“അഹ് പോകാം…”

അങ്ങനെ ഞാൻ വണ്ടിയെടുത്ത് അവളെയും കൊണ്ട് നേരെ അവളുടെ വീട്ടിലേക്ക് വിട്ടു.

“ഡി നിൽക്ക് ഞാനും വരാം…” ഐഷുവിന്റെ വീടിന് മുന്നിൽ വണ്ടി നിർത്തി അവൾ ഇറങ്ങി നടന്നപ്പോൾ ഞാൻ വിളിച്ചു പറഞ്ഞു.

“എന്താട് ഇന്നലെ ഞാൻ വിളിച്ചിട്ടും കയറാത്ത നീ ഇങ്ങോട്ട് വന്ന് കേറുന്നു.” അവൾ എന്നെ സംശയത്തോടെ നോക്കി ചോദിച്ചു.

“ഡി ഏതായാലും ആ പ്രിൻസി വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു കാണും. ഇപ്പോൾ നീ ഒറ്റക്ക് ചെന്ന് കേറിയാൽ നിന്നെ വലിച്ചു കീറി ഒട്ടിക്കാൻ സാധ്യതയുണ്ട്. അത് കൊണ്ട് തല്ക്കാലം ഒരു ബലത്തിന് ഞാൻ കൂടി വരാം”

“എനിക്ക് അങ്ങനെ എന്റെ വീട്ടിൽ കയറാൻ ആരുടെയും ബലം ഒന്നും വേണ്ട. പിന്നെ നിനക്ക് നിർബന്ധം ആണെങ്കിൽ വന്നോ”

“നിനക്ക് വേണ്ടങ്കി ഞാൻ പോകുന്നു.”

“ഈ ചെറുക്കനോട് ഒരു തമാശ പറയാനും പറ്റില്ല. അച്ഛൻ എന്ത് പറയും എന്ന് എനിക്ക് നല്ല ടെൻഷനുണ്ട്. നീ കൂടെ വാ” തിരിഞ്ഞ് നടക്കാൻ തുടങ്ങിയ എന്റെ കയ്യിൽ കയറി പിടിച്ചു കൊണ്ട് ഐഷു പറഞ്ഞു.

“അങ്ങനെ വഴിക്ക് വാ മോളെ” അത് പറഞ്ഞ് നേരെ കയറി മുമ്പിലെ ഡോർ തുറന്നു. പൂട്ടിയില്ലാത്തത് കൊണ്ട് തന്നെ വാതിൽ തുറന്ന് വന്നു.

ഹാളിലെ സോഫയിൽ തന്നെ എന്തോ ആലോചിച്ച് ടെൻഷൻ അടിച്ചിരിക്കുവാണ് എന്റെ ഭാവി അമ്മായിയപ്പൻ. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൽ എന്നെ കണ്ട അച്ഛൻ (ഞാനും അങ്ങനെയാണ് വിളിക്കുന്നത്) ഓടി എന്റെ അടുത്തേക്ക് വന്നു.

അടുത്തെത്തിയ അച്ഛൻ എന്റെ കോളറിൽ ഇടത്തെ കൈ കൊണ്ട് കുത്തി പിടിച്ചു.

“നിന്നെ വിശ്വസിച്ച് എന്റെ മോളെ നിന്റെ കൂടെ അയച്ചാൽ നീ ഞങ്ങളുടെ മാനം കളയും അല്ലേടാ!” ഈ ഡയലോഗും തുടർന്ന് എന്റെ കരണം പൊട്ടുന്ന അടിയുമാണ് എനിക്ക് കിട്ടിയത്. അടിയുടെ വേദനയേക്കാൾ അച്ഛന്റെ വാക്കുകളാണ് എന്നെ മുറിവേല്പിച്ചത്. എല്ലാം ഞാൻ കൂടി കാരണമാണല്ലോ എന്ന് ഓർത്തപ്പോൾ എന്റെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ വരാൻ തുടങ്ങിയിരുന്നു.

എനിക്ക് അടി കിട്ടുന്നത് കണ്ട ഐഷു എന്റെ കോളറിൽ പിടിച്ചിരുന്ന അച്ഛന്റെ കൈ ബലമായി പിടിച്ചു മാറ്റി. അച്ഛന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് അച്ഛനെ രണ്ട് കയ്യും കൊണ്ട് ബലമായി ഒറ്റ തള്ള്. ഐഷുവിന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ പുറകോട്ട് ആഞ്ഞ് പോയ അച്ഛൻ അമ്മ (ഐഷുവിന്റെ അമ്മ) പിടിച്ചത് കൊണ്ട് മാത്രം വീണില്ല.

അച്ഛനും, അമ്മയും, ഞാനും അവളുടെ പ്രവർത്തിയിൽ അന്താളിച്ച് നിൽക്കുമ്പോൾ അവൾ എന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരയാൻ തുടങ്ങി.

“സാമൊരു തെറ്റും ചെയ്തിട്ടില്ല. ആരോ ഞങ്ങളെ മനപ്പൂർവം പെടുത്താൻ വേണ്ടി ചെയ്തതാണ്. അതന്റെ എന്നല്ല, എന്തിന്റെ പേരിൽ ആയാലും എന്റെ ചെക്കനെ തൊടാൻ ആരും വരണ്ട!” ഐഷുവിന്റെ ഈ ഡയലോഗ് കൂടി ആയപ്പോൾ അച്ഛന്റെ മുഖം വലിഞ്ഞ് മുറുകി. എനിക്ക് അച്ഛനെയും അമ്മയുടെയും മുഖത്ത് നോക്കാൻ തന്നെ ജാള്യത തോന്നി. ഈ പെണ്ണ് എന്തൊക്കെ വിളിച്ച് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *