പ്രേമ മന്ദാരം 1 [കാലം സാക്ഷി]

Posted by

പ്രേമ മന്ദാരം 1

Prema Mandaram | Author : KalamSakshi

 

“ഡാ നിന്നെ ആ  ഐശ്വര്യ അന്വേഷിച്ചു” പതിവുപോലെ വൈകി കോളേജിലെത്തിയ എന്നെ കണ്ട  കൃഷ്ണ പ്രിയ പറഞ്ഞു. എന്റെ ക്ലാസ്സിമേറ്റാണ് പ്രിയ.

 

“ആഹ്… സാർ വന്നില്ലേ?” ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു.

ˇ

 

“സാർ ഇപ്പോൽ വരുമായിരിക്കും, നീ അത് വിട്. അവളുമായിട്ട് എന്താ പുതിയ പ്രശ്നം?” പ്രിയ എന്നെ ചോദ്യം ചെയ്തു.

 

“അവളോ ഏത് അവള്, എന്ത് പ്രശ്നം?” ഞാൻ ഒഴിഞ്ഞു മാറി.

 

“ടാ ചെറുക്കാ കളിക്കല്ലേ, ഞാൻ ചോദിക്കുന്നത് ഐശ്വര്യയെ കുറിച്ചാണെന്ന് നിനക്ക്റിയാം. അവൾ രാവിലെ വന്ന മുതൽ ഇവിടെ നിന്നെ നോക്കിയിരിക്കുവായിരുന്നു. പിന്നെ ബെല്ലടിച്ചപ്പോഴാണ് നീ ഇന്ന് ലീവായിരിക്കും എന്ന് പറഞ്ഞ് ഞാൻ അവളെ പറഞ്ഞ് വിട്ടത്” അവൾ എന്നോട് ചൂടായി.

 

“അതിന് നീ എന്തിനാ ചൂടാവുന്നെ അവള് വന്നത് എന്തിനാണെന്ന് അവൾക്കല്ലേ അറിയാവൂ. നിനക്ക് നേരിട്ടങ്ങ് ചോദിച്ചാൽ പോരായിരുന്നോ?” ഞാനും ചെറിയ ദേഷ്യത്തില്‍ തന്നെ ചോദിച്ചു.

 

“പിന്നെ അവളോട്‌ ചോദിച്ചാൽ മതി ഇപ്പോൾ അങ്ങ് പറയും. നീയും അവളും കൂടി ഓരോ പ്രശ്നങ്ങൾ തുടങ്ങി വെക്കേം ചെയ്യും അത് തീർക്കാൻ പിന്നെ ബാക്കിയുള്ളവര്‍ നടക്കണം” പ്രിയ വീണ്ടും കലിപ്പിലായി. 

 

“നീ ചൂടാകാതെ… നിൻ്റടുത്ത് പറയാൻ മാത്രമൊന്നുമില്ല. അല്ലെങ്കിൽ ഞാൻ പറയില്ലേ” ഞാൻ അവളെ തണുപ്പിക്കാൻ ശ്രമിച്ചു.

 

അപ്പോഴാണ് ക്ലാസ്സിലേക്ക് ഗോകുൽ സാർ കയറി വന്നത്. അതോടെ ആ സംസാരം അവിടെ അവസാനിച്ചു.

 

പ്രിയ എന്നെ കലിപ്പിൽ ഒന്ന് നോക്കിയിട്ട് ബെഞ്ചിൽ പോയിരുന്നു. ഞാൻ എന്റെ ബഞ്ചിലേക്കും.

Leave a Reply

Your email address will not be published.