ദി മിസ്ട്രസ് 10 [Play Boy]

Posted by

ഞാനില്ലാത്തതിനാൽ അനുവിനായിരിക്കും ഇവിടുത്തെ ചാർജ്.

 

പിന്നെ വർഷ , തനുജ നിങ്ങൾ എന്റെയൊപ്പം വരണം , ട്രീറ്റ്മെന്റിന്റെ ഭാഗമായി രണ്ടു പേർ അവിടെ വേണം. ഞാൻ നിങ്ങളെ അവിടെ കൊണ്ടാക്കിയിട്ട് ഇങ്ങ് പോരും. നിങ്ങളാണ് അവിടെ നാദിയെ നോക്കേണ്ടത്.

പിന്നെ ഒരു പ്രത്തേക കാര്യം നാദിയയുടെ ട്രീറ്റ്മെന്റിനാണ് അവിടെ പോകുന്നത് അല്ലാതെ മറ്റൊന്നിനുമല്ല ആ പാവത്തിന് അവിടെ അൽപം ആശ്വാസം കൊടുക്കണം അല്ലാതെ അതിനെ കൊല്ലരുത്……

പൂജ പറഞ്ഞ് നിർത്തിയതും അവിടെയൊരു കൂട്ട ചിരി മുഴങ്ങി.

തനുജ : ഒ കെമിസ്ട്രസ് .

പൂജ: അപ്പൊ ഒകെ. നാളെ രാവിലെ തന്നെ പോണം നിങ്ങൾ പോയി ഇപ്പോഴേ പായ്ക്ക് ചെയ്യ് .  പിന്നെ പറഞ്ഞ കാര്യം മറക്കണ്ട നാളെ എന്റെ സ്ഥാനത്ത് അനുവായിരിക്കും. നമുക്കിനി മറ്റന്നാൾ കാണാം. ഗുഡ് നൈറ്റ് .

എല്ലാവരും തിരിച്ചും ഗുഡ് നൈറ്റ് പറഞ്ഞ് അവരുടെ റൂമിലേക്ക് നടന്നു.

 

“പൂജ മിസ്ട്രസ് ” സുധി വിളിച്ചു.

പൂജ വിളി കേട്ട് തിരിഞ്ഞ് കൊണ്ട് : യേസ്..

സുധി : എനിക്ക് മിസിനോട് തനിച്ചൊരു കാര്യം പറയണെമെന്നുണ്ട്.

പൂജ: വിദ്യ താനിവിടെ നിൽക്ക്, ബാക്കിയെല്ലാവരും പൊയ്ക്കൊള്ളു

പൂജ സുധിയേം കൂട്ടി ബാൽക്കണിയിലേക്ക് നടന്നു.

പൂജ: എന്താ നിനക്ക് പറയാനുള്ളത്.

സുധി : മിസ് എനിക്ക് ഒരു അപേക്ഷയുണ്ട്.

പൂജ: നീ പറ ….

സുധി : മിസ് നാളെ ഇവിടെ കാണില്ല.  മിസ് ഇല്ലാെതെ     എനിക്ക് ഇവിടം പേടിയാണ്.
അതുകൊണ്ട് ദയവായി നാളെ എന്നെയും കൂടെ കൊണ്ട് പോകണം.

പൂജ: അത് നടക്കില്ല. ട്രീറ്റ്മെന്റിനായാണ് നാളെ പോകുന്നത്. നിന്നെ കൊണ്ട് പോയാൽ ശരിയാകില്ല. പിന്നെ ഞാൻ മറ്റന്നാൾ തിരിച്ചു വരും..

അതിരിക്കട്ടെ നിനക്കിവിടെ എന്താ പേടി?

സുധി : അത്… അത് … മിസ്… എനിക്ക് …
അനു മിസിനെ പേടിയാണ്..

സുധി വിറച്ച് കൊണ്ട് ഒരു വിധം പറഞ്ഞ് ഒപ്പിച്ചു.

പൂജ: അനുവിനെ നീ എന്തിനാ പേടിക്കുന്നേ?

 

സുധി :  അത് …. അനു മിസ് എന്നെ കാെല്ലും … ഞാൻ ….. എന്നെ മിസിന് ഇഷ്ട്ടമല്ല. എന്നെ അനു മിസ് ഒരു പാട് ഉപദ്രവിച്ചു. നാളെ ….

സുധിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി  സുധി കരയാൻ തുടങ്ങി.

പൂജ സുധിയുടെ മുഖം അവളുടെ കൈകളാൽ കോരി എടുത്തു. എന്നിട്ട് പറഞ്ഞു:

Leave a Reply

Your email address will not be published. Required fields are marked *