“ഏയ്യ് ഒന്നുല്ല….. എവിടെയാ പഠിച്ചേ നന്ദൻ.”
“ഞാൻ ട്രിവാൻഡത് ആയിരുന്നു. തനിക്കു പ്രായം എത്രയുണ്ട്?
“24 ആകുന്നു…. അല്ല എന്നെ ഇഷ്ടം ആയോ??
“മ്മ്മ് അതെ എന്നെയോ…”
“ആഹ്ഹ്ഹ്…..”
“താൻ ഒറ്റമോളാണോ??? വേറെ ആരും ഇല്ലേ എനിക്ക് ഒരു ചേച്ചിമാർ രണ്ടു അനിയത്തിമാർ ഉണ്ട് ”
“എനിക്ക് ഒരു അനിയത്തി ഉണ്ട് അവൾക് എക്സാം ആണ് എപ്പോ അതാ വരാതെ ”
“അആഹ്ഹ്ഹ്….. അച്ഛന് എന്തു പറ്റിയതാ…”
“അതോ അച്ഛന് ഒരു ആക്‌സിഡന്റ് പറ്റിയതാ രണ്ടു വർഷം മുന്നേ പിന്നേ അരക്കു കീഴ്പോട്ട് തളർന്നു ”
“പിന്നേ എന്തേലും ചോദിക്കാൻ ഉണ്ടോ???
“ഇയ്യ്യ് ഇല്ലാ…….”
“എങ്കിൽ നമുക്ക് അടിയിലേക് ചെല്ലാം ”
“ആഹ്ഹ ശെരി ”
ഞങ്ങൾ അടിയിലേക് ചെന്നു ചേച്ചിയുടെ അരികിൽ ഇരുന്നു. ചേച്ചി എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു. മെല്ലെ ചേച്ചി എന്റെ ചെവിയിലേക് മുഖം അടുപ്പിച്ചു.
“എങ്ങനെയുണ്ട് കുട്ടി ഇഷ്ടായോ??”
“ആ പാറു ഇഷ്ടായി ”
“മ്മ്മ്…….. ”
ചേച്ചി അമ്മയോടും അമ്മാവന്മാരോടും എന്തോ പറയുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും കാര്യമായി ശ്രെദ്ധിച്ചില്ല.
“ചെക്കന് പെണ്ണിനെ ഇഷ്ടായി എന്ന പറഞ്ഞെ അപ്പൊ ബാക്കി കാര്യങ്ങൾ??”
“അതികം വൈകിക്കാൻ താല്പര്യം ഇല്ല ഒന്നോ രണ്ടി മാസത്തിനുള്ളിൽ നടത്തിയാൽ കൊള്ളാമായിരുന്നു ”
“മ്മ് നമുക്ക് അത് വഴിയേ തീരുമാനിക്കാം നിങ്ങൾ എല്ലാം ഒന്ന് നോക്കിയിട്ട് പറഞ്ഞാൽ മതി ”
“ശെരി അങ്ങനയാക്കാം ”
“എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ…”
അതും പറഞ്ഞു ഞങ്ങൾ അവിടെന്നു ഇറങ്ങി. ബാക്കി കാര്യങ്ങൾ വഴിയേ നടന്നു. നിശ്ചയവും മറ്റും കഴിഞ്ഞതോടെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം വിളിക്കാനും ചാറ്റ് ചെയ്യാനും തുടങ്ങി. എങ്കിലും ഓഫീസിലെ വർക്ക് മൂലവും ഇടക് ഇടക്കുള്ള നാൻസി മാഡം ആയുള്ള ബന്ധവും കൊണ്ട് മുഴുവൻ നേരവും അവളെ വിളിക്കാനോ ചാറ്റ് ചെയ്യാനോ സാധിച്ചില്ല. അങ്ങനെയിരിക്കെ നാൻസി മാഡം രണ്ടുമാസത്തെ ലീവ് അനുവദിച്ചു. കൃത്യം 10 ദിവസത്തിനു ശേഷം