പറയുകയും ചെയ്തു പിന്നേ അടികിട്ടുന്ന സാധനം ഒന്നും ചോദിക്കേണ്ടാട്ടോ ”
“ടെൻഷൻ ഒന്നും ഇല്ല ചെച്ചി ”
“മ്മ്മ് ശെരി ഇപ്പോ സ്ഥലം എത്തും ”
കാർ ഒരു വലിയ വീട്ടലേക്കു കേറി. വലിയ വീടെന്നു പറയുമ്പോൾ എന്റെ വീടിന്റെ അതെ വലിപ്പം. പുറത്തു രണ്ടുമൂന്നു കാറുകൾ കിടപ്പുണ്ട്. ഞങ്ങൾ ഇറങ്ങി ചുറ്റും ഒന്നുനോക്കി. അപ്പോഴേക്കും വീട്ടിൽ നിന്നും മുതിർന്നൊരാൾ വന്നു ഞങ്ങളെ ഉള്ളിലേക്കു ക്ഷണിച്ചു. ഉള്ളിലെ ചെന്നു സോഫയിൽ ഇരുന്നു. വീടിന്റെ അവിടെവിടെയായി ബന്ധുക്കൾ ഓരോരുത്തൊരു നിപ്പുണ്ട്. ഞാൻ എല്ലായിടവും നോക്കി. അപ്പോഴാണ് ഒരു മുറിയുടെ വാതിൽ തുറന്നു ഒരാളെ ഇരുത്തി ഒരു സ്ത്രീ വീൽ ചെയർ ഉന്തികൊണ്ടും വരുന്നത് കണ്ടത്. അവർ അടുത്തു വന്നു നിന്നു.
“എങ്കിൽ നമുക്കൊന്ന് പരിചയപ്പെടാം എന്റെ പേര് നീലഖണ്ഡൻ കുട്ടീടെ വല്യച്ഛൻ ആണ് ഇതു എന്റെ അനിയൻ ദേവരാജൻ അതായത് കുട്ടീടെ അച്ഛൻ പിന്നേ അത് അമ്മ രാധാമണി ”
ഞങ്ങളെ വീട്ടിലേക്കു ആണയിച്ചിരുത്തിയ അദ്ദേഹം വീൽ ചെയറിൽ ഇരിക്കുന്ന ആളെയും കൂടെ നിക്കുന്ന സ്ത്രീയെയും ചൂണ്ടിക്കാട്ടി പറഞ്ഞു. ഞങ്ങൾ എല്ലാരും അവരെ നോക്കി ചിരിച്ചു. വല്യമ്മാവൻ ഞങ്ങളെ ഓരോരുത്തരെയും അവർക്കും പരിചയപ്പെടുത്തി.
“എങ്കിൽ പെണ്ണിനോട് വരാൻ പറയു..”
അയാൾ അവരുടെ ബന്ധുക്കളോടായി പറഞ്ഞു. അല്പസമയത്തിനുള്ളിൽ ഒരു സുന്ദരി കൈകളിൽ ചായയെന്തിയ ട്രെയുമായി ഞങ്ങളുടെ മുന്നിലേക്ക് പ്രെത്യക്ഷപെട്ടു.ഒരു ചെറുപുഞ്ചിരിയോടെ അവൾ എന്റെ അടുത്തേക് വന്നു കൈയിലുള്ള ചായ നീട്ടി. ഞാൻ അത് കൈ നീട്ടി വാങ്ങി ഒപ്പം അവളുടെ സുന്ദരമായ മുഖത്തേക്കും ഞാൻ ഒരു നിമിഷത്തേക് നോക്കി നിന്നു. ആരെയും ആകർഷിക്കാൻ കഴിയുന്ന മനോഹരമായ മിഴിയിഴകളും ചെഞ്ചുണ്ടുകളും പെട്ടന്ന് തന്നെ എന്റെ മനസ്സിൽ പതിപ്പിക്കാൻ ഞാൻ നോക്കി.
അവൾ എല്ലാവർക്കും ചായ കൊടുത്തു ഞങ്ങൾക്ക് കാണാൻ പാകത്തിന് നിന്നെങ്കിലും പിന്നീട് എനിക്ക് അവളെ നോക്കാൻ എന്തോ ഒരു ബുദ്ധിമുട്ടു തോന്നി. എന്നാൽ അമ്മയും ചേച്ചിയും അവരുടെ സ്കാൻനെറുകൾ ഉപയോഗിച്ച് അവളെ സ്കാൻ ചെയ്യാൻ തുടങ്ങിയിരുന്നു.
“പതിവ് തെറ്റിക്കേണ്ട അവർക്കു എന്താണെന്നുവെച്ചാൽ സംസാരിക്കെട്ടെ ”
അവളുടെ വല്യച്ഛൻ പുഞ്ചിരിയോടെ പറഞ്ഞു.
“ആഹ്ഹ അതെ എടാ നന്ദാ ചെല്ല് ”
അമ്മാവൻ എന്നോടായി പറഞ്ഞു. ഞാൻ മെല്ലെ എഴുനേറ്റു അവൾ പോകുന്നതിനു പുറകെ പോയി. സ്റ്റൈർ കേറി മുകളിൽ ഉള്ള ബാൽക്കണിയിൽ ചെന്നു നിന്നു. ആദ്യം പരസ്പരം മിണ്ടാതെ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം നോക്കി നിന്നു.
“എന്റെ പേര് നന്ദഗോപൻ തന്റെയോ???”
“എന്റെ പേര് ഗൗരി ലക്ഷ്മി ”
“ആഹ്ഹ ഏതുവരെ പഠിച്ചു? ന്ഹാൻ എം ടെക് ആണ് സിവിൽ ”
“ഓഒഹ്ഹ് ഞാൻ എം കോം ടാക്സഷൻ ”
“പിന്നേ എന്തൊക്കെ…….?