ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]

Posted by

“ദേ അമ്മ സാരീ ഉടുക്കുവാ……. അമ്മേ കഴിഞ്ഞില്ലേ…… അമ്മേനെ പെണ്ണുകാണാൻ വരുക്കെയല്ലാട്ടോ…”

“കഴിഞ്ഞെടി പെണ്ണെ ദേ വരുന്നു….”
അൽപനേരം കഴിഞ്ഞു അമ്മ ഇറങ്ങി വന്നു ഞങ്ങളുടെ കൂടെ ഇരുന്നു കഴിച്ചു.കഴിക്കുന്നതിനിടയിൽ അവരങ്ങോട്ടും ഇങ്ങോട്ടും കുശുകുശുക്കുന്നുണ്ട്. എന്റെ മൗനം കണ്ടു ദേവു അടുത്തു വന്നു.

“എന്താ ഏട്ടാ ടെൻഷൻ ആയോ പെണ്ണുകാണാൻ പോകുന്നതിന്റെ ”

“ഏയ്യ് പോടീ ഒന്ന് ടെൻഷൻ ഒന്നും ഇല്ലാ അല്ലേലും എന്നെ കണ്ടാലാർക്ക ഇഷ്ടപ്പെടാത്തെ…”

“ഒഹ്ഹ്ഹ് ശെരി ശെരി ഇരുന്നു കഴിക്കു….”

“മ്മ്മ് ”
അതും പറഞ്ഞു ഭക്ഷണം വേഗം അകത്താക്കി കൈകഴുകി വന്നു. എല്ലാരും എന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നതുകണ്ടു ഞാൻ എന്നെ തന്നെ ആകെമൊത്തം നോക്കി.

“എന്താ അമ്മ എന്തേലും കുഴപ്പം ഉണ്ടോ ”

“ഏയ്യ് ഇല്ലടാ ഒന്ന് നോക്കിയതാ……”

“നിനക്ക് എന്തു കുഴപ്പം ആടാ എന്റെ അനിയനല്ലേ എന്റെ ഭംഗി കുറച്ചു നിനക്കും കിട്ടീട്ടുണ്ട് അതുകൊണ്ട് കുഴപ്പം ഇല്ല ”

“ഓഹ് ശെരി ചേച്ചിയെ… ആ സൗന്ദര്യം ആണ് എനിക്ക് കിട്ടിയതെങ്കിൽ എപ്പോ പെണ്ണുകാണാൻ പോമത്തതായിരിക്കും നല്ലത് അല്ലെ ഏട്ടാ….”

“ഡാ വിട്ടേക്കേടാ ഞാൻ ഒന്ന് ജീവിച്ചുപോട്ടെ എന്തേലും പറഞ്ഞ നിന്റെ ചേച്ചി എന്നെ..”

“ഓഹ് വേണ്ടളിയ ബാക്കി കാര്യം എനിക്ക് പിടികിട്ടി ”

“എടാ എങ്കിൽ നമുക്ക് ഇറങ്ങിയാലോ സമയം ആയി എപ്പോ വിട്ടാല് അവിടെ സമയത്തിന് എത്തു ”
വല്യമ്മാവൻ ചെറിയമ്മാവനോടായി പറഞ്ഞു.

“ആഹ്ഹ ഏട്ടാ ഇറങ്ങാം ”

ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി ഏട്ടന്റെ ഇനോവയിൽ കേറി. ഏട്ടനാണ് ഡ്രൈവിംഗ് സീറ്റിൽ കൂടെ വല്യമ്മാവനും ഉണ്ട് ഫ്രണ്ടിൽ.അമ്മയും ഇളയമ്മാവനും നടുക്കും ഞാനും ചേച്ചിയും ബാക്കിൽ ഇരുന്നു. യാത്രയാഴക്കാൻ എന്റെ രണ്ടു പെങ്ങന്മാരും പുറത്തു വന്നു നിപ്പുണ്ടാർന്നു കൂടെ ചേച്ചിന്റെ സന്ദാനം ഉണ്ണികുട്ടനും.ചേട്ടൻ വണ്ടിയെടുത്തു ലക്ഷസ്ഥാനത്തേക് ചീറിപ്പാഞ്ഞു. ഞാനാണെൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിപ്പായിരുന്നു.എന്റെ ഞെളിപിരി കണ്ടു ചേച്ചി എന്നെ തോണ്ടി വിളിച്ചു.
“എന്താടാ ചെക്കാ കേറിയാപോ മുതൽ തുടങ്ങിയതാണല്ലോ ഒരു മൂകത ”

“ഏയ്യ് ഒന്നുല്ലേച്ചി ”

“എന്താ കാര്യം പറയു ”

“അല്ല പെണ്ണിനോട് എന്തെങ്കിലും ചോദിക്കേണ്ടേ?? എന്തു ചോദിക്കാനാ ”

“അതാണോ, എന്താ പേര്?എവിടെയാ പഠിച്ചേ?
എന്നെ ഇഷ്ടായോ? അങ്ങനെ എന്തേലും ഒക്കെ ചോദിക്കെടാ…”

“മ്മ്മ് ചോദിക്കാം ”

“ട ടെൻഷൻ അടിക്കേണ്ട നിനക്ക് തോന്നുന്നതൊക്കെ ചോദിക്കുകയും

Leave a Reply

Your email address will not be published. Required fields are marked *