ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]

Posted by

പോകേണ്ടേ കള്ള കുട്ടാ ”
അതും പറഞ്ഞു എന്റെ കവിൾ പിടിച്ചു വലിച്ചു.

“ഡീ……. ആഹ്ഹ്ഹ്ഹ്ഹ്….. വേദനിക്കുമെടി ശവമേ…. ആഹ്ഹ്ഹ്…. അല്ല നീ റെഡി ആകുന്നില്ലേ ”

“ഏയ്യ് ഞാൻ വരുന്നില്ല എന്റർ വരേണ്ടന്നു പറഞ്ഞു ”

“അതെന്താ??? ആരാ വരേണ്ടന്നു പറഞ്ഞെ..”

“വല്യമ്മാവനും അമ്മേം……”

“അതെന്താന്ന് എന്റെ പെണ്ണിനെ നീയും കാണേണ്ടേ ”

“ഓഹ് അപ്പോഴേക്കും തീരുമാനിച്ചോ അത് ഏട്ടന്റെ പെണ്ണാണ്ണെന്നു ”

“ഏയ്യ് ഞാൻ അങ്ങനെ പറഞ്ഞതല്ല എന്നാലും നിന്റെ നാത്തൂനെ കുറിച്ചു നിനക്കും ആഗ്രഹം ഉണ്ടാകില്ലേ അപ്പൊ നീയും പോര് ”

“എല്ലാ പെങ്ങന്മാരെയും കൊണ്ട് പോകാനാണോ പ്ലാൻ ”

“അയിന് നീ മാത്രം അല്ലെ ഒള്ളു അവരൊന്നും വരില്ലല്ലോ ”

“ആര് പറഞ്ഞു രണ്ടെണ്ണവും വന്നിട്ടുണ്ട് വരുണേട്ടൻ ഹോസ്പിറ്റലിൽ പോകുന്നതുകൊണ്ട് ദേവേച്ചി നിങ്ങടെ കൂടെ വരുന്നില്ലന്ന് പറഞ്ഞു അതോണ്ട് ഞങ്ങ രണ്ടും ഇവിടെ ”

“അപ്പൊ ആരൊക്കെകൂടെയാ പോകുന്നേ ”

“ഏട്ടനും അമ്മയും വല്യമ്മാവനും ചെറിയമ്മാവനും രാജീവേട്ടനും പിന്നേ പാറുവേച്ചിയും ”

“ഓഹ് അപ്പൊ എല്ലാം അടിയിൽ വന്നോ??..

“മ്മ്മ് വന്നു വന്നു വേഗം റെഡി ആയിക്കോ ”

“ആഹ്ഹടി ഞാൻ വേഗം വരാം ”
അതും പറഞ്ഞു വാതിൽ അടച്ചു ടവൽ എടുത്തു നേരെ ബാത്റൂമിലേക് വിട്ടു.വേഗം തന്നെ പ്രഭാതകർമങ്ങൾ തീർത്തിറങ്ങി ഡ്രസ്സ്‌ ഇട്ടു. നീല ഷർട്ടും ബ്ലാക്ക് ജീൻസും ആണ് വേഷം. അത്യാവശ്യം ഒരുക്കം ഒക്കെ തീരുന്നു താഴെക്കിറങ്ങി ചെന്നു.അവിടെയാണേൽ എന്നെയും കാത്തിരിക്കുന്ന എന്റെ സ്വന്തം കുടുംബക്കാർ. കണ്ടപാടേ ഓരോരുത്താരായി കുശലന്നെഷണം തുടങ്ങി.
അമ്മാവന്മാരും രാജീവേട്ടനുമായി അതും ഇതും പറഞ്ഞിരിക്കവേ എന്റെ രണ്ടുസഹോദരിമാരും അടുക്കളയിൽ നിന്നും ബ്രേക്ഫാസ്റ് ന് ഉള്ള സാധനങ്ങളുമായി വന്നു.

“എല്ലാരും വാ ഭക്ഷണം കഴിച്ചിട്ടും പോകാനുള്ളതാ….”
പാറു എല്ലാരേയും വിളിച്ചു. ദേവു ഓരോരുത്തർക്കും പാത്രങ്ങൾ എടുത്തു വെച്ചു വിളമ്പാനും തുടങ്ങി. ഞങ്ങൾ അവിടെ ചെന്നിരുന്നു ഭക്ഷണം കെകുഴിക്കാനും തുടങ്ങി. അമ്മാവന്മാരും രാജീവേട്ടനും ഒപ്പം പാറുവും ഇരുന്നു.

“ഡീ… ദേവു ഇരിക്കുന്നില്ലേ………”

“ഇല്ലേട്ടാ ഞാൻ അവളോടൊപ്പം ഇരുന്നോളാം ഇവിടെ അമ്മ ഇരിക്കട്ടെ ”

“അല്ല അമ്മ എന്തിയെ?…

Leave a Reply

Your email address will not be published. Required fields are marked *