ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]

Posted by

ഞാൻ കോൾ കട്ട്‌ ചെയ്തു. അവരുടെ അടുത്തേക്ക് ചെന്നു. അമ്മാവാ എനിക്ക് സമ്മതം ആ മറ്റന്നാൾ തന്നെ കല്യാണം നടത്താം. അതോടെ മൂകമായിരുന്ന എല്ലാവരുടെയും മുഖത്ത് ചെറു പുഞ്ചിരി തെളിഞ്ഞു.അതോടെ വീടുണർന്നു. വീണ്ടും കല്യാണവീടിന്റെ ബഹളമായി. ഓരോരോ ജോലികളും ആഘോഷങ്ങളുമായി.
അങ്ങനെ കല്യാണദിയവസമായി. ഞങ്ങൾ കല്യാണമാണ്ഡപത്തിലേക്കു ചെന്നു.
നന്ദഗോപൻ വെഡ്സ് ഗൗരിപ്രിയ എന്ന് അലങ്കാരികമായി മണ്ഡപത്തിൽ എഴുതിവെച്ചിരിരുന്നു. ഒരു നിമിഷം അതെന്നു തെല്ലോന്നു വിഷമത്തിലാക്കി. ഗൗരിപ്രിയക് പകരം ഗൗരിലക്ഷ്മി എന്നായിരുന്നു അവിടെ വരേണ്ടിയിരുന്നത് എങ്കിലും അവൾ എല്ലാവരെയും ചതിച്ചു ഒളിച്ചോടിയതിനാൽ ചേച്ചിയെ കാത്തിരുന്ന ജീവിതം അനിയത്തിക്ക് ലഭിച്ചു.ചടങ്ങുകൾ ഓരോന്നുമായി തുടങ്ങി. അണിഞ്ഞൊരുങ്ങി നവവധുവിന്റെ വേഷത്തിൽ ഗൗരി അങ്ങോട്ടേക്കെത്തി. എന്നാൽ അവളുടെ വരവ് കണ്ടപ്പോൾ ചേച്ചി ഓടിപ്പോയത് എനിക്ക് ഗുണമായി എന്ന് തോന്നി.ചേച്ചിയിൽ കാണാത്ത എന്തോ ഒരു പ്രേത്യേകത ഞാൻ അവളിൽ കണ്ടു. ശരീരപ്രകൃതിയിൽ ചേച്ചിയോട് സാമ്യം ഉണ്ടെങ്കിലും തികച്ചും കുട്ടിത്തം തുളുമ്പുന്ന അവളുടെ മുഖം കണ്ടാൽ ആരും ആ കവിലുകളിൽ മുത്തമേക്കാൻ കൊതിക്കും. എങ്കിലും എപ്പോ കാണുന്ന സൗന്ദര്യം ആസ്വദിക്കാൻ എനിക്ക് അത്ര താല്പര്യം ഇല്ലായിരുന്നു. കാരണം ഇപ്പോ കാണുന്നതൊന്നും സത്യം അല്ല.മുഖത്തെ ചായമ്പൂശലിലൂടെ ഉണ്ടായ സൗന്ദര്യം ഇന്നത്തേക്ക് മാത്രം ഉള്ളതാണ്. കണ്ണെഴുതുകയും പൊട്ടുകുത്തുകയും ഒക്കെ ചെയ്യുന്നത് ഇഷ്ടം ആണെങ്കിലും മുഖത്ത് ഓരോന്നു തേച്ചുപിടിപ്പിക്കുന്നത് എനിക്ക് അത്ര ഇഷ്ടം ഉള്ള പരിപാടി ആയിരുന്നില്ല. അവൾ എന്റെ അരികിൽ വന്നിരുന്നു. ഞങ്ങൾ ഒരു നിമിഷം പരസ്പരം നോക്കി. ഞങ്ങളിൽ ഒരു ചെറുപുഞ്ചിരി ഉണ്ടെങ്കിലും ഞങ്ങളിലെ ടെൻഷൻ ഞങ്ങൾക്ക് പരസ്പരം കാണാനാകുമായിരുന്നു.മുഹൂർത്തം ആയതോടെ പൂജാരി എനിക്ക് താലിയെടുത്തു തന്നു. ഞാൻ അത് വാങ്ങി അവളുടെ കഴുത്തിൽ കെട്ടി. എവിടെനിന്നൊക്കെയോ ഞങ്ങളുടെ ദേഹത്തേക്ക് പൂക്കൾ വാരിവിതറുന്നുണ്ടായിരുന്നു. അവൾ അങ്ങനെ എന്റെ ഭാര്യയായി. ഞങ്ങള്ക്ക് പരസ്പരം കാര്യമായി ഒന്നും തന്നെ അറിയില്ലെങ്കിലും ഒന്നിച്ചു ജീവിക്കാൻ ഉള്ള സമൂഹത്തിന്റെ ലൈസൻസ് ഇന്ന് ലഭിച്ചു.

കല്യാണത്തിന്റെ മറ്റു പരിപാടികൾക് അന്ദ്യം കുറിച്ചു ഏറ്റവും വലിയ പ്രധാന പരിപാടിയിലേക് ഞങ്ങൾ എത്തി. അലങ്കരിച്ച മെത്തയിൽ ആണും പെണ്ണും ശരീരം കൊണ്ടും മനസുകൊണ്ടും ഒന്നാകേണ്ട
ആദ്യരാത്രി. മനസുകൊണ്ട് ഞങ്ങൾ ഏതു ധിക്കിൽ ആണെന്നുപോലും അപ്പോൾ ഞങ്ങള്ക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ശരീരം കൊണ്ട് ഒന്നാകാൻ എന്റെ മനസ് അനുവദിക്കുന്നുണ്ടായിരുന്നില്ല. റൂമിൽ ഒറ്റക്കിരുന്നു ചിന്തിച്ചുകൂട്ടിയ ഞാൻ ഒരു തീരുമാനത്തിൽ എത്തി പരസ്പരം മനസിലാക്കുന്നത് വരെ ലൈംഗിക ബന്ധം വേണ്ട എന്ന്. അല്പനേരത്തിനു ശേഷം വാതിൽ തുറന്നു ഒരു ചുവപ്പ് സാരിയും കൈയിൽ പാലുമായി ഗൗരി റൂമിലേക്കു കേറി വന്നു. ഡോർ അടച്ചതിനു ശേഷം എന്റെ അരികിൽ വന്നിരുന്നു.എന്റെ വേഷം ഒരു ബ്ലാക്ക് ടി ഷർട്ടും ഷോർട്സും ആയിരുന്നു. ഞങ്ങൾ അൽപനേരം ഒന്നും മിണ്ടിയില്ല.

” ഗൗരി തനിക്കു ഡ്രസ്സ്‌ മാറണോ സാരീ ഉടുത്തു ഉറങ്ങാൻ ബുദ്ധിമുട്ടായിരിക്കില്ലേ??

“മ്മ് അതെ ഞാൻ അങ്ങനെ ശരീയൊന്നും ഉടുക്കാറില്ല മറ്റുഡ്രെസ്സുകൾ ഇട്ടാണ് കിടക്കാറ് ”

“മ്മ്. ഡ്രസ്സ്‌ ആ അലമാരിയിൽ ഉള്ള ഒരു പെട്ടിയിൽ ഉണ്ട് ഏതാണെന്നു വെച്ചൽ ഇടു പിന്നേ സൈസ് ഒക്കെ കറക്റ്റ് ആണോ എന്ന് നോക്കണേ അവര് പോയി വാങ്ങിയതാ ”

“ആഹ്ഹ്ഹ് ഞാൻ നോക്കട്ടെ ”
അവൾ അലമാര തുറന്നു പെട്ടിയെടുത്തു തപ്പുന്നു. അവൾ ഡ്രസ്സ്‌ എടുത്തതിനു ശേഷം എന്നെ ഒന്ന് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *