ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]

Posted by

“അതുപിന്നെ കല്യാണത്തിനുള്ള എല്ലാം ഒരുങ്ങി ഇരിക്കുവല്ലേ കല്യാണം അതെ മുഹൂർത്തത്തിൽ ഇവന്റെയും അവിടത്തെ ഇളയകുട്ടിയുടെയും നടത്താം എന്ന് ”

“ഇളയകൊച്ചോ അതുമായോ ”

” ഇളയകൊച്ചിന് 21 വയസ്സുണ്ട് ബിടെക് ന് പഠിക്കുന്നു കാണാനും കൊള്ളാം എങ്കിൽ പിന്നേ അത് നടത്തിയാലോ ”

“എന്താണെന്ന് വെച്ചാൽ നിങ്ങൾ എല്ലാരും കൂടെ തീരുമാനിച്ചു ചെയ്തോളു ”
അതും പറഞ്ഞു അമ്മ റൂമിലേക്കു പോയി. ബാക്കി എല്ലാരും ചിന്തിച്ചു കാടുകേറിയിരുന്നു. ആരും അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിയില്ല.

“ആ കൊച്ചു നല്ല കൊച്ചാണെന്ന തോന്നുന്നേ അന്ന് നിശ്ചയത്തിന് ന്ഹാൻ സംസാരിച്ചതാ നല്ല സ്വഭാവമാ പിന്നേ കാണാനും കൊള്ളാം പിന്നേ മൂത്തതിനെക്കാൾ രണ്ടു വയസല്ലേ കുറവൊള്ളൂ പിന്നേ ബിടെക് കാരിയും ഇവര് തമ്മിൽ നല്ല ചേർച്ചയായിരിക്കും ”
മൗനം വെടിഞ്ഞു എല്ലാവരോടുമായി പാറു പറഞ്ഞു.

“അതെ അതൊരു നല്ല കുട്ടിയ ”
ദേവൂവും സപ്പോർട്ട് ചെയ്തു.

“ചേട്ടനു ഇഷ്ടമാണേൽ അത് തന്നെ നടത്താം അമ്മാവാ ”
പ്രിയയും തന്റെതായ അഭിപ്രായം തുറന്നു പറഞ്ഞു.

“അത് തന്നെയാ നല്ലത് പറഞ്ഞുറപ്പിച്ച മുഹൂർത്തത്തിൽ തന്നെ കെട്ടു നടത്താം ഡാ നിന്റെ അഭിപ്രായം എന്താ?”
അമ്മാവൻ എന്നെ നോക്കി ചോദിച്ചു

“എനിക്ക് എതിർപ്പൊന്നും ഇല്ല എങ്കിലും ആ കുട്ടിക്ക് എന്നെ ഇഷ്ടമാണോ ”

“അത് ഞങ്ങൾ ചോദിച്ചതാ ആ കുട്ടിക്ക് സമ്മതം ആണ് ”

“നിനക്ക് പറ്റില്ലെങ്കിൽ വേണ്ടടാ നിനക്ക് ഒക്കെയാണെൽ മാത്രമേ ഇതിനെക്കുറിച്ചു ചിന്തിക്കു ”
ചേച്ചിയെന്നോടായി പറഞ്ഞു

“ചേച്ചി എനിക്ക് അവളോട്‌ ഒന്ന് സംസാരിക്കാൻ പറ്റുമോ?”

“ഓഹ് അതാണോ അതിനെന്താ നമുക്കു എപ്പോ തന്നെ വിളിക്കാം ”
ചേച്ചി മൊബൈൽ എടുത്തു അങ്ങോട്ടേക്ക് വിളിച്ചു.
“ആന്റി ഞാൻ നന്ദന്റെ ചേച്ചിയ കാര്യങ്ങൾ ഒക്കെ പറഞ്ഞു അപ്പൊ അവനു മോളോട് ഒന്ന് സംസാരിക്കണം എന്ന് ”

“ആഹ്ഹ്ഹ് ”

“ആഹ്ഹ്ഹ് ”

“ആഹ്ഹ മോളെ ഞാൻ ആവന് കൊടുക്കാം ”

“ഇന്നാടാ നീ ചെന്നു സംസാരിക്കു ആ കൊച്ച ”

“മ്മ്…”

ഞാൻ എഴുനേറ്റു മൊബൈൽ വാങ്ങി അല്പം മാറി നിന്നു.

“ഹെലോ ”

“ആഹ്ഹ പറഞ്ഞോളൂ ഏട്ടാ ”

“തനിക്കു ഈ കല്യാണത്തിന് പൂർണസമ്മതം ആണോ ??അതോ ആരെങ്കിലും നിർബന്ധിച്ചിട്ടാണോ?? തനിക്കു പൂർണസമ്മതം ആണെങ്കിൽ മാത്രം ഇതു ഞാൻ മുന്നോട്ടു കൊണ്ടുപോകു ”

“അത്……. എനിക്ക്…….സമ്മതം ആണ്…..”

“മ്മ് എങ്കിൽ കല്യാണകാര്യങ്ങൾ നോക്കുവാൻ വീട്ടുകാരോട് പറഞ്ഞോളൂ ”

“മ്മ്മ് …… ശെരി “

Leave a Reply

Your email address will not be published. Required fields are marked *