ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]

Posted by

കല്യാണം ആണ് വീട്ടുകാർ ഓരോയിടത്തും ക്ഷണം തന്നെയായിരുന്നു. അതോടൊപ്പം കല്യാണത്തിന് അനുഭന്ധിച്ചുള്ള മറ്റു തിരക്കുകളിലും. എനിക്ക് ഫ്രീ അല്ലാത്തതുകൊണ്ട് കല്യാണ ഡ്രെസ്സുകളും സ്വർണവും മറ്റും അവർ നേരത്തെ തന്നെ വാങ്ങിയിരുന്നു. ഇപ്പോൾ അവിടെയും തിരക്കായതുകൊണ്ട് ലക്ഷ്മിയും കാര്യമായി എപ്പോളും വിളിക്കാറില്ല മെസ്സേജ് അഴക്കുന്നതാണ് പതിവ്.അവളുടെ പേര് ഗൗരി ലക്ഷ്മി എന്നാണെങ്കിലും എല്ലാവരും അവളെ ലക്ഷ്മി ഇന്നാണ് വിളിക്കുന്നത്‌ അതുകൊണ്ട് തന്നെ അതെ വിളി ഞാനും തുടർന്ന്. എങ്കിലും എനിക്ക് ഗൗരി എന്ന് വിളിക്കാനാണ് കൂടുതൽ ഇഷ്ടം.

വീട്ടിൽ കല്യാണ പന്തലിടാൻ പണിക്കാരെത്തി. ഞാൻ അവരെ പന്തലിടാൻ സഹായിക്കുകയായിരുന്നു. അതിനിടയിൽ ആണ് പ്രിയ വന്നു എന്നെ എന്നെ മെല്ലെet തോണ്ടി വിളിച്ചു.

“ഏട്ടാ ദേ അമ്മാവൻ വിളിക്കുന്നു.”

“എന്താടി ഈ ഈ പനി കഴിഞ്ഞിട്ടും വരാന്നു പറ ”

” ഏട്ടാ പ്രധാനപെട്ട കാര്യം പറയാനാ എപ്പോ തന്നെ വരാൻ ”

“മ്മ്മ് എന്താ എത്ര വല്യ കാര്യം ”
അതും പറഞ്ഞു ഞാൻ അവൾക്കു നേരെ തിരിഞ്ഞു. പ്രിയയുടെ മുളഹം ആകെ വിഷമിച്ചു വാടിയിരിക്കുന്നു. അവളുടെ മുഖം കണ്ടതും എനിക്കാകെ എന്തൊപോലെയായി.

“എബിത മോളു എന്താ വിഷമിച്ചിരിക്കുന്നെ…”

“ഏട്ടൻ എന്റെ കൂടെ വാ…..”

“മ്മ് വരാം ഇ താ വളയെ മാലയോ വല്ലതും വേണോ ”

“ഏയ്യ് അതൊന്നും അല്ല ഒന്ന് വന്നേ ”

“മ്മ്മ്….” ഞാൻ അവളുടെ പിന്നാലെ ചെന്നു. ഹാളിലേക് ചെന്നപ്പോൾ എല്ലാവരും കൂടിയിരിപ്പുണ്ട് എങ്കിലും എല്ലാവരുടെയും മുഖം കടന്തൽ കുത്തിയപോലെ ഇരിപ്പുണ്ട്.

“എന്താ എല്ലാരും ഇങ്ങനെ വിഷമിച്ചിരിക്കുന്നെ കാര്യം പറയു…”

ചെറിയമ്മാവൻ എഴുനേറ്റു എന്റെ അടുത്തേക്ക് വന്നു.
“ഡാ അത് പിന്നേ എന്റെ ഒരു കൂട്ടുകാരൻ വിളിച്ചിരുന്നു. അവന്റെ വീട് കട്ടപ്പന തന്നെയാ അപ്പൊ അവൻ പറഞ്ഞത് അവളെ എന്ന് രാവിലെ മുതൽ കാണുന്നില്ല എന്നാണ് ”

“ആരെ ലക്ഷ്മിയെയോ????….”

“അതെ അവൻ പറഞ്ഞത് അവൾക്ക് ഏതോ ഒരുത്തനുമായി അഫെയർ ഉണ്ടാർന്നു എന്ന അവര് രണ്ടും കൂടെ ഒളിച്ചോടി എന്ന അവൻ പറഞ്ഞെ ”
അമ്മാവന്റെ വാക്കുകൾ ഒരു കൂരമ്പ് പോലെ എന്റെ നെഞ്ചിൽ പതിച്ചത്‌. കല്യാണത്തിന് വെറും രണ്ടും ദിവസം മാത്രം ഒള്ളു ഇനി. അപ്പോൾ പെണ്ണ് മാറ്റാരോടോ ഒപ്പം ഒളിച്ചോടി എന്ന് പറഞ്ഞാൽ ആർക്കും സഹിക്കാനാവില്ല.

“അഫെയർഓ അവൾക്കോ…. അല്ല കാര്യം പറയുകയാണോ…. അവൾ ഒളിച്ചോടിന്നു….”

“അതെ മോനെ കാര്യം സത്യം ആണെന്ന കേട്ടെ എങ്കിലും സത്യാവസ്ഥ ഞങ്ങൾ നേരിട്ട് ചെന്നു അന്നെഷിക്കാം……”

“അല്ല അപ്പൊ അമ്മാവൻ എന്താ പറയുന്നേ ഈ കല്യാണം നടക്കില്ലെന്നാണോ…..”

“എടാ കേട്ടത് സത്യം ആണേൽ…… അത് വിട് ഞങ്ങൾ ഒന്ന് ചെന്നു അന്നെഷിക്കട്ടെ ”

“മ്മ്മ് എങ്കിൽ ഞാനും വരാം ”

“ഏയ്യ് അതുവേണ്ട ഞാനും രാജീവും പിന്നേ വരുണും കൂടെ ഒന്ന് ചെന്നു നോക്കട്ടെ.”

Leave a Reply

Your email address will not be published. Required fields are marked *