ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]

Posted by

നിങ്ങളറിയാതെ ഒരു കൺസെന്റ് പോലും മലബാർ കടക്കില്ല.
അവിടെ കടന്നുപോകുന്ന ഓരോ കൺസെന്റിനും കമ്മീഷൻ കൃത്യമായി നിങ്ങൾക്ക് ലഭിക്കും.”
ഇത്രയും പോരെ ചെട്ടിയാർക്ക്.

ചെട്ടിയാർക്ക് അതിൽ പരമൊരു സന്തോഷം വേറെയില്ലായിരുന്നു.
അത്രയും വലിയൊരു ഓഫർ തന്റെ മുന്നിൽ നിക്കുമ്പോൾ അത് ലഭിക്കാൻ എന്തും അയാൾ ചെയ്യുമായിരുന്നു.തന്റെ വിശ്വാസ്യത നഷ്ട്ടപ്പെട്ടപ്പോൾ
എല്ലാം നഷ്ട്ടമായെന്ന് കരുതിയ തനിക്ക് വിനോദിന്റെ ഒരൊറ്റ വാക്കിന്റെ പുറത്താണ് ജീവൻ പോലും തിരിച്ചുകിട്ടിയത്.അതിന് നന്ദി കാട്ടാനുള്ള ഒരസരമാണിത്.
കൂടാതെ തനിക്ക് ലഭിക്കുന്ന പുരോഗതിയുമോർത്തപ്പോൾ ചെട്ടിയാർ എന്തിനും തയ്യാറായി.

ഹവാലാ ഇടപാടുകളുടെ തലപ്പത്തേക്ക് വരാനുള്ള അവസരമാണ് തനിക്കുമുന്നിൽ.
അയാൾ ചിന്തിച്ചു.

മലബാർ റീജിയൻ. മലപ്പുറം മുതൽ മംഗലാപുരം വരെ താൻ നിയന്ത്രിക്കുക അതും ഏറ്റവും അധികം ഇടപാടുകൾ നടക്കുന്ന ഇടത്തിൽ.അതുവഴി തനിക്ക് ലഭിക്കുന്ന നേട്ടങ്ങൾ.അയാൾക്ക് കുളിരു കോരി.ഇനി തനിക്ക് ഒന്നും നോക്കാനില്ല.കിട്ടിയ അവസരം മുതലാക്കുക തന്നെ. ചെട്ടിയാർ മനസ്സിൽ കുറച്ചു.

മാധവനെയും പരിചയപ്പെട്ട് ഊണും കഴിച്ച ശേഷം വ്യക്തമായ
പദ്ധതികളോടെയാണ് ചെട്ടിയാർ അവിടെനിന്ന് മടങ്ങിയത്.
*****
വിനോദ്……വിക്രമനെ ഒന്ന് കാണാൻ തന്നെ തീരുമാനിച്ചു.
അവസാനമായി ഒരു താക്കീത് നൽകാം എന്നാണ് വിനോദിന്റെ മനസ്സിൽ.ഇനിയൊരവസരം കൊടുത്തില്ല എന്നു വേണ്ട എന്ന മനസാക്ഷിക്കുത്ത് വേണ്ട എന്ന് കരുതി.

ഇനിയും തങ്ങളുടെ വഴിയിൽ പ്രതിബന്ധമായാൽ വിനോദ് എങ്ങനെ റിയാക്ട് ചെയ്യും എന്നത് ഒരു പ്രശ്നമായിരുന്നു.
ആ പേടി ദിവ്യക്കുമുണ്ട്.അതാണ് ശീലവും.എതിരെയുള്ള എന്തും പിഴുതെറിയുക എന്നതിൽ ഒരു അപവാദമായി ഗോവിന്ദുണ്ട്.
അതിന് വീണയുടെ ചില പിടിവാശികൾ കാരണവുമാണ്.

അന്ന് രാത്രി വിക്രമൻ വീട്ടിലെത്തുമ്പോൾ അയാളെയും കാത്ത് വിനോദ് ഉമ്മറത്തുണ്ട്.
സിറ്റ് ഔട്ടിലെ വെളിച്ചത്തിൽ ഗേറ്റ് കടന്നപ്പോഴേ വിക്രമന് ആളെ മനസ്സിലാവുകയും ചെയ്തു.

വിക്രമൻ ജീപ്പ് നിർത്തി ഇറങ്ങിയതും വിനോദ് എണീറ്റു.
“എംപയർ ഗ്രൂപ്പുകാർ ഇങ്ങോട്ട് വന്നു കാണാൻ തുടങ്ങിയോ?”
എന്ന് തമാശ കലർത്തി വിക്രമൻ ചോദിക്കുകയും ചെയ്തു.

“കാണേണ്ടവരെ വന്നു കണ്ടല്ലേ പറ്റൂ വിക്രമൻ സാറെ.”വിനോദ് മറുപടി നൽകി.

വിനോദിന്റെ വാക്കുകളുടെ മൂർച്ച തിരിച്ചറിഞ്ഞ വിക്രമന് അതൊരു നല്ല ലക്ഷണമായി തോന്നിയില്ല. വിനോദ് എന്തോ ഉറപ്പിച്ചിട്ടുണ്ട് എന്നയാൾക്ക് ബോധ്യമായി.ഇത് ചിലപ്പോൾ ഒരു സന്ധിസംഭാഷണമാവാം.അത് അയാളുടെ ഇഷ്ട്ടത്തിന് നടന്നില്ല എങ്കിൽ താൻ പലതും ഫേസ് ചെയ്യേണ്ടിവരും എന്ന് വിക്രമന് തോന്നി.

“എന്താണ് ഈ വഴി പതിവില്ലാതെ”

Leave a Reply

Your email address will not be published. Required fields are marked *