ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]

Posted by

ചെട്ടിയാർ വന്നുപോയ ദിവസം ഇരുട്ടിയപ്പോൾ ശംഭു എത്തിയത് റപ്പായിയുടെ വീട്ടിലാണ്.അവന്റെ മനസിലെ വിങ്ങലുകൾ പെയ്തിറങ്ങിയത് റപ്പായിയുടെ മുന്നിലും.ഒരു ഫുൾ ബോട്ടിൽ നൽകിയ ബലത്തിൽ ശംഭുവിന്റെ മനസ്സ് റപ്പായിയുടെ മുന്നിൽ തുറക്കപ്പെട്ടു.

അവനിപ്പോൾ വീട്ടിൽ പോവാൻ തോന്നുന്നെയില്ല.പാപഭാരം പേറി പശ്ചാത്താപം നിറഞ്ഞ മനസ്സുമായി അവൻ റപ്പായിക്ക് മുന്നിലിരുന്നു.അവന്റെ ഉറക്കം നഷ്ട്ടപ്പെട്ടുകഴിഞ്ഞിരുന്നു.

“ചില കാര്യങ്ങൾ നമ്മുടെ കയ്യിൽ നിക്കില്ല ശംഭു.അവളുടെ മനസ്സ് അത്രയും വേദനിച്ചിട്ടുണ്ട്.സ്വന്തം എന്നുകരുതിയവൻ ചതിച്ചു എന്ന് തോന്നിയാൽ പിന്നെ അത് മാറില്ല.
ആ തെറ്റിന് മാപ്പുമില്ല.ഇവിടെ അതാണ് സംഭവിച്ചത്.
ഇനിയുള്ളതെല്ലാം വിധിക്ക് വിടുക

കാലം നിനക്ക് മാപ്പ് നൽകുന്നുവെങ്കിൽ,അതിന് നീ യോഗ്യനെങ്കിൽ അവളെ നിനക്ക് തിരികെ ലഭിക്കും.അതെ ഈ കിഴവന് പറയാനുള്ളൂ.അത്രയും അറിവേ ഈ റപ്പായിക്കുള്ളൂ.
അല്ലാതെ നിന്നെ കുറ്റപ്പെടുത്താൻ ഞാൻ ആളല്ല.”
റപ്പായി പറഞ്ഞു.

അതവന് ആശ്വാസം നൽകിയില്ല മറിച്ച് അവനിലെ കനൽ ജ്വലിപ്പിക്കുകയാണ് ചെയ്തത്.
തന്റെയുള്ളിലെ തീ തത്കാലം എങ്കിലും അടക്കി ഒന്നുറങ്ങാൻ അവൻ കുടിച്ചുകൊണ്ടേയിരുന്നു.
അവന്റെ സ്വബോധത്തെ മദ്യം കീഴ്പ്പെടുത്തിത്തുടങ്ങിയിരുന്നു.

അങ്ങനെയിരിക്കുന്ന ശംഭുവിനെ തേടി അവരെത്തി.രുദ്ര….. കൂടെ കത്രീനയും.ഗോവിന്ദിനെ അവർ തത്കാലം മാറ്റിനിർത്തിയിരുന്നു.
അവന്റെ സാന്നിധ്യത്തിൽ ശംഭു എങ്ങനെ പ്രതികരിക്കുമെന്ന് അവർക്കറിയില്ലായിരുന്നു.

ഒരുപക്ഷെ തങ്ങൾ വന്നതിന്റെ ഫലപ്രാപ്‌തിയെ ഗോവിന്ദിന്റെ സാന്നിധ്യം കെടുത്തിക്കളയും എന്ന് അവർക്ക് തോന്നി.

അവന്റെ അസ്വസ്ഥമായ മനസ്സ്,
അവന്റെയാ മനസ്സ് അവരുടെ വാക്കുകൾ കേൾക്കുമെന്നുള്ള പ്രതീക്ഷയോടെ അവർ അബോധാവസ്ഥയിലുള്ള ശംഭുവിനരികിലിരുന്നു,അവൻ ഉണരുന്നതും കാത്ത്.

റപ്പായി എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഭയത്തോടെ അല്പം മാറിനിന്നു.ഇവരെങ്ങനെയിവിടെ?………….?അയാൾക്കൊരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.

എന്തെങ്കിലും ചെയ്യണമെന്നുണ്ട്.
പക്ഷെ റപ്പായിയെക്കൊണ്ട് എന്ത്‌
സാധിക്കും.നിസ്സഹായനായി അയാൾ ചുറ്റിലും നോക്കി.ഒപ്പം രുദ്രയുടെ അയാളുടെമേലുള്ള തീക്ഷ്ണമായ നോട്ടം റപ്പായിയെ നിശ്ചലനാക്കിക്കളഞ്ഞു.

“ഒറ്റ വെട്ടിന് തീർക്കാം അല്ലെ കത്രീന…….അതാണ്‌ പരുവം.”
രുദ്ര പറഞ്ഞു.

“നമ്മുടെ ലക്ഷ്യം അതല്ലല്ലോ രുദ്ര”
അവൾ തിരിച്ചു ചോദിച്ചു.

“എന്റെ രാജീവ് ഇവന് മുന്നിൽ പിടഞ്ഞുവീഴുമ്പോൾ
ഓർത്തുകാണില്ല രുദ്ര തേടിയെത്തുമെന്ന്……”അവൾ
വെറിയോടെ പറഞ്ഞു.

“പക്ഷെ രുദ്ര………”

“ആ പക്ഷെ……..അതാണ് ഇവൻ
ഈ നിമിഷവും ജീവനോടെ എന്റെ മുന്നിൽ.അല്ലെങ്കിൽ കണ്ട മാത്രയിൽ ഞാനിവന്റെ……………” രുദ്ര പല്ലുഞെരിച്ച ശബ്ദമവൾ കേട്ടു.

അബോധാവസ്ഥയിൽ പിച്ചും പേയും പറഞ്ഞുകൊണ്ട് ശംഭുവും ഒരുവശത്ത് കിടക്കുന്നുണ്ടായിരുന്നു.

**********
തുടരും
ആൽബി

Leave a Reply

Your email address will not be published. Required fields are marked *