ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 42

Shambuvinte Oliyambukal Part 42 |  Author : Alby | Previous Parts

 

“എന്നോടിത് വേണമായിരുന്നൊ ശംഭുസെ?”ഏങ്ങിക്കൊണ്ടാണ് അവൾ ചോദിച്ചത്.

ശംഭു മറുപടി നൽകാനാവാതെ പതറി.അവന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.എങ്കിലും തപ്പിത്തടഞ്ഞുകൊണ്ട് അവൻ മറുപടി നൽകാൻ ശ്രമിച്ചു.

“ആരെ ബോധിപ്പിക്കാനാ എന്റെ ശംഭു ഇത്രയും ബുദ്ധിമുട്ടുന്നെ?
ഞാനറിയില്ലെന്ന് കരുതിക്കാണും.
എന്നാൽ അങ്ങനെയല്ല.ഈ ദേഹത്തെ ഒരു കോശം അടർന്നു പോയാൽ അറിയാം ഈ വീണക്ക്. അപ്പൊപ്പിന്നെ ഒരു പെണ്ണിന്റെ മണം ഈ ദേഹത്ത് നിന്നറിയാൻ ഒരു പാടുമില്ലെനിക്ക്.”
എങ്ങനെയെങ്കിലും അവളെ ആശ്വസിപ്പിക്കാനായി തുടങ്ങിയ ശംഭുവിന്റെ വാക്കുകളെ തടഞ്ഞുകൊണ്ട് അവൾ പറഞ്ഞു.

“മനപ്പൂർവം അല്ല പെണ്ണെ.
അങ്ങനെയായിരുന്നു സാഹചര്യം.
ഒഴിഞ്ഞുമാറാൻ ശ്രമിച്ചു,പക്ഷെ അവൾ…….അവളെന്നെ ഉപയോഗിക്കുകയായിരുന്നു. ആ സാഹചര്യത്തിൽ നിന്ന് എനിക്ക് രക്ഷപെടാൻ കഴിയാതെ പോയി.”

“ഞാൻ അകത്തു പോകുമെന്ന് പേടിച്ചോ എന്റെ ശംഭു…….?ഇല്ല ശംഭുസെ.അങ്ങനെ പോവാൻ ഞാനൊരുക്കമല്ല.എന്നും എന്റെ ശംഭുനും കുഞ്ഞിനുമൊപ്പം ജീവിക്കാൻ വേണ്ടിയാ ഓരോന്ന് ചെയ്യുന്നതും.അവള് ശംഭുസിനെ മുതലെടുത്തതാ.അതിന് ശംഭു നിന്നുകൊടുത്തു.അതിലാ എനിക്ക് സങ്കടം.എന്ത്‌ കരുതി
ഞാൻ എല്ലാം പറഞ്ഞതുകൊണ്ട് അവളുടെ ഇഷ്ട്ടം നോക്കിയില്ലേ അവള് തിരിയുമെന്നോ?അഥവാ അവള് തിരിഞ്ഞാലും അവളുടെ പിടി എന്നും ഈ വീണയുടെ കയ്യിലാ.അത്രയും ഉറപ്പുള്ളത്
കൊണ്ടാ ഇങ്ങോട്ട് വരുന്നതിന് മുന്നേ അവളെ അങ്ങോട്ട്‌ ചെന്നു കണ്ടതും.

ശരിയാ………എന്റെ ഏറ്റവും ബെസ്റ്റിയാ അവൾ.പക്ഷെ ശംഭു എനിക്ക് പേഴ്സണലാ.അതാണ്‌ വ്യത്യാസം.”അവൾ അടങ്ങാൻ കൂട്ടാക്കിയില്ല.

“പെണ്ണെ……….എന്നും പറയും പോലെ കാലൊടിച്ചു കിടത്തിക്കൊ.എനിക്കീ സങ്കടം കാണാൻ കഴിയാത്തതുകൊണ്ടാ”
തന്റെ കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് അവൻ വീണ്ടും പറഞ്ഞു.അവൾ നൽകുന്ന ഏത് ശിക്ഷയും ഏറ്റു വാങ്ങി ചെയ്ത തെറ്റിന് മുക്തി നേടാൻ ശ്രമിക്കുകയായിരുന്നു അവൻ.

“എന്നെയോർത്തു വിഷമം തോന്നുന്നുണ്ടല്ലെ.എന്നെ പറ്റിച്ചത് പോട്ടേ……. ഇതിപ്പൊ നമ്മുടെ കുഞ്ഞിനെക്കൂടിയല്ലെ.അതിന് എന്ത്‌ പരിഹാരവാ ചെയ്യണെ?
എന്നിട്ട് എന്റെ സങ്കടത്തിൽ പങ്ക് പറ്റാൻ വന്നിരിക്കുന്നു.അല്പം നാണമുണ്ടേൽ എന്റെ മുന്നിൽ വന്നു നിക്കുവോ?”അവളൊട്ടും വഴങ്ങാൻ കൂട്ടാക്കിയില്ല.അവന്റെ
വാക്കുകളെ ഒന്ന് പരിഗണിക്കാൻ പോലും അവൾ തയ്യാറായില്ല.

“പെണ്ണെ……..”അവൻ വിളിച്ചുപോയി.

Leave a Reply

Your email address will not be published.