വേശ്യായനം 12 [വാല്മീകൻ]

Posted by

“നീ ഇവളുടെ മുൻപിൽ വച്ചാണോ ഇതൊക്കെ വിളമ്പിയത്. ഇവൾ ഇതെല്ലാം ആ ശാന്തിബെന്നിന് പറഞ്ഞു കൊടുക്കും, അവർ ഹീരാലാലിനും. നീ ഇത്രക്ക് മണ്ടിയായോ? ഇനിയേതായാലും ഇവളെ ജീവനോടെ ഇവിടുന്ന് പറഞ്ഞയക്കാൻ പറ്റില്ല.”

 

“ഏയ്. ഇവിടുന്ന് ഒന്നും ചെയ്യല്ലേ. നമുക്ക് ആലോചിച്ചിട്ട് തീരുമാനിക്കാം.” അവന്തിക പറഞ്ഞു.

 

സലീനയുടെ തലയിലൂടെ ഒരായിരം ചിന്തകൾ കടന്നു പോയി. അവൾ രണ്ടും കൽപ്പിച്ച് അവരുടെ നേരെ നടന്നു ചെന്നു.

 

“ഞാൻ നിങ്ങൾ പറഞ്ഞതൊക്കെ കേട്ടു. എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും.”

 

“സഹായിക്കാനോ.. നീയോ. എടീ ഉടുതുണിപോലും ഇല്ലാതെയാണ് നീ ഇവിടെ നിൽക്കുന്നത് എന്ന ഓർമ  വേണം” നരേന്ദ്ര ഷെട്ടി പുഛിച്ചു.

 

“എന്നെ കൊന്നാൽ നിങ്ങൾക്ക് ഒന്നും നേടാനില്ല. നിങ്ങൾക്ക് വേണ്ടി ഞാൻ അയാളെ കൊല്ലാം.”

 

“നീ എങ്ങനെ കൊല്ലും. നിനക്ക് ആളുകളെ കൊന്ന് പരിചയമുണ്ടോ?” അയാൾ ചോദിച്ചു.

 

“ഇല്ല. പക്ഷെ ധൈര്യമുണ്ട്. ഞാൻ അയാളെ കൊന്നാൽ എനിക്കെന്ത് കിട്ടും.” സലീന ധൈര്യം സംഭരിച്ച് ചോദിച്ചു.

 

ആ ചോദ്യം നരേന്ദ്ര ഷെട്ടിയെ ചൊടിപ്പിച്ചു. അയാൾ പെട്ടെന്ന് എണീറ്റ് സലീനയുടെ കഴുത്തിന് കുത്തിപ്പിടിച്ച് നെറ്റിയിൽ തോക്കിൻ മുന മുട്ടിച്ചു. “നീ എന്നോട് വില പേശുന്നോ…. രണ്ടി സാലി.”

 

“ഭായ് അവൾക്ക് പറയാനുള്ളത് കേൾക്ക്.” അവന്തിക ഇടപെട്ടു.

 

“ഞാൻ അയാളെ കൊല്ലാം. അയാൾ എന്നെ ഇടക്കിടെ വിളിപ്പിക്കാറുണ്ട്.” സലീന അവളുടെ  പ്ലാൻ വിശദമായി പറഞ്ഞു കൊടുത്തു.

 

“നീ ദിവസം മുൻകൂട്ടി അറിയിച്ചാൽ ഞാൻ എൻ്റെ  ആളുകളുമായി മംഗലാപുരം  ചെല്ലാം.  നീ അയാളെ തട്ടിയാലുടൻ അവിടെ അയാളുടെ താവളങ്ങൾ ആക്രമിക്കണം. പക്ഷെ നിനക്ക് പകരമായി എന്താണ് വേണ്ടത്?”

 

“ശാന്തിബെൻ.. അവരുടെ ബിസിനെസ്സ് മുഴുവൻ.”

 

“കൊള്ളാം. വെടിയിൽ നിന്നും കൂട്ടിക്കൊടുപ്പിലേക്ക്. ശരി സമ്മതിച്ചിരിക്കുന്നു. പക്ഷെ ഞാൻ ആവശ്യപ്പെടുമ്പോളെല്ലാം  നീ വന്ന്  കിടന്ന് തരണം. സമ്മതിച്ചോ?”

 

“സമ്മതിച്ചു”

 

“എനിക്കും. ഞാനും ഇതിൽ പങ്കാളി അല്ലെ.” അവന്തിക ചിരിച്ചിട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *