ഏട്ടന്‍റെ ഭാര്യ 7 [KARNAN]

Posted by

വെള്ളി വൈകിട്ട് എട്ടരയോടെ ഏട്ടന്‍ വന്നു….

പിന്നെ ഏട്ടന്‍ പൊയി കുളിച്ച് വന്ന് ഞങ്ങള്‍ ഒരുമിച്ച് ആഹാരം കഴിച്ചു… പിന്നെ ഏട്ടന്‍റെ കൈയില്‍ ചുറ്റി പിടിച്ച് ഞങ്ങള്‍ വീട്ടില്‍ക്ക് നടന്നു…

അകത്തേക്ക് കയറിയപ്പോള്‍ തന്നെ ഒരു വിതുമ്പലോടെ ഞാന്‍ ഏട്ടനെ പുണര്‍ന്നു…

“ എന്താടി പെണ്ണെ…. ”

“ എത്രയും ദിവസം ഒന്നും കാണാതെ ഇരിക്കാന്‍ എനിക്ക് പറ്റില്ല ഏട്ടാ… ”

ഏട്ടന്‍ എന്നെ കോരി എടുത്ത് സ്റ്റെയര്‍ കയറി…. ഏട്ടന്‍റെ നെഞ്ചില്‍ തല ചായ്ച്ച് ഇത്രയും ദിവസത്തെ പരാതികളും പരിഭവങ്ങളും പങ്ക് വെച്ചു ഞങ്ങള്‍ മയങ്ങി…

 

♥   ♥   ♥      ♥   ♥   ♥

 

പിറ്റേ ദിവസവും അങ്ങനെ തന്നെ പൊയി… ഇടക്ക് ഏട്ടന്‍ റൂമില്‍ വന്നു എന്നെ കടിച്ച് പറിച്ചും… ഞാന്‍ ഏട്ടന്‍റെ അടുത്ത് വന്നു ഏട്ടനെ കടിച്ച് പറിച്ചും അന്നത്തെ ദിവസം… നല്ല പോലെ തന്നെ പൊയി…

ഇനി എനിക്ക് ഏട്ടന്‍റെ സ്വന്തമാകെണ്ടത് അവിടെ ഞങ്ങളുടെ റൂമിലാണ്…. അത് കൊണ്ട് ഈ രണ്ട് ദിവസവും ഞങ്ങള്‍ ശരീരം കൊണ്ട് ഒന്നായില്ല….

 

♥   ♥   ♥      ♥   ♥   ♥

 

പിറ്റേന്ന് ഞായറാഴ്ച ഉച്ചക്ക് ഞങ്ങള്‍ തിരുവനതപുരം പോകാന്‍ ഇറങ്ങി….. അദികം സാദനങ്ങള്‍ ഒന്നും ഇല്ല സര്‍ട്ടിഫിക്കറ്റുകളും… ഫോണും ലാപ്പും… പിന്നെ കുറച്ച് തുണികളും… പിന്നെ എന്‍റെ താലി മാല സൂക്ഷിച്ച് വെച്ച ചെറിയ ഡപ്പിയും… മാത്രം ബാക്കി എല്ലാം വിടെ ചെന്ന് വാങ്ങാം എന്നാണ് ഏട്ടന്‍ പറഞ്ഞത്…

‘ എന്‍റെ ഭാര്യ എന്‍റെ ചിലവില്‍ കഴിയുന്നതാണ് എനിക്ക് ഇഷ്ടം ’ എന്നാണ് ഉണ്ണിയേട്ടന്‍റെ വാദം…

എല്ലാവരോടും… യാത്ര പറഞ്ഞു ഞങ്ങള്‍ കാറില്‍ യാത്ര തിരിച്ചു…..

അമ്മയുടെ ഒരു കേട്ട് ഉപദേശങ്ങള്‍ ഉണ്ടായിരുന്നു…

ട്രെയിന്‍ കയറാന്‍ നിന്നപ്പോള്‍ അച്ഛന്‍ എന്‍റെ കയ്യില്‍ രണ്ട് ATM കാര്‍ഡ് വെച്ച് തന്നു, ഉണ്ണിയേട്ടന് അത് ഇഷ്ടമായില്ല എന്ന് മുഖം കണ്ടാല്‍ അറിയാം….

അച്ഛനോട് യാത്ര പറഞ്ഞു ഞങ്ങള്‍ ട്രെയിനില്‍ കയറി… ബുക്ക് ചെയ്ത സീറ്റില്‍ പൊയി ഇരുന്നു…

അദികം ആളില്ല… ഞങ്ങളുടെ ബോഗിയില്‍ തീരെ ഇല്ല…

ഏട്ടന്‍റെ മുഖം ഒരു കൊട്ടയുണ്ട്…

ബാഗ് ഒതുക്കി വെച്ച്, ഞാന്‍ ഏട്ടന്‍റെ നേരെ തിരിഞ്ഞ്…. ATM കാര്‍ഡ് രണ്ടും… ഏട്ടന്‍റെ നേരെ നീട്ടി…

“ എനിക്ക് എന്‍റെ കേട്യോന്‍റെ കാശ് മതി… ”, ഞാന്‍ ചിരിയോടെ പറഞ്ഞു….

ഏട്ടന്‍റെ മുഖത്ത് എനിക്ക് മാത്രം സ്വന്തമായ കള്ള ചിരി വിരിഞ്ഞു….

“ ഇത് നിന്‍റെ കൈയില്‍ തന്നെ ഇരിക്കട്ടെ ഞാന്‍ വേറെ കാര്‍ഡ് തരാം ”, ഏട്ടന്‍ കാര്‍ഡ് എന്‍റെ കൈയില്‍ തന്നെ തിരിച്ച് തന്നു.

ഫോണില്‍ ഹെഡസെറ്റ് കണക്ട് ചെയ്ത്…. അതിലെ പ്രണയ രാഗങ്ങളും കേട്ട് പതിയെ ഞാന്‍ ഏട്ടന്‍റെ തോളില്‍ തല ച്യ്ച്ചു….

ഞങ്ങളുടെ കുടുംബ ജീവിതത്തിലേക്ക് നാല് വര്‍ഷത്തെ ദാമ്പത്തീക ജീവിതത്തിലേക്ക് പതിയെ യാത്രയായി….

ട്രെയിന്‍ ചൂളം വിളിച്ച് പതിയെ മുന്നോട്ട് നീങ്ങി…….

Leave a Reply

Your email address will not be published. Required fields are marked *