രമ്യ എന്റെ ഭാര്യ
Ramya Ente Bharya | Author : Apkr
“എന്‍റെ ജീവിതം തുടങ്ങിയത് നിങ്ങളോടൊപ്പമല്ല, പക്ഷെ
എനിക്കുറപ്പുണ്ട് എന്റെ ജീവിതത്തിന് ഒരു അവസാനമുണ്ടെങ്കിൽ അത്
നിങ്ങളോടൊപ്പമായിരിക്കും… “
അതിരാവിലെ തന്നെ വാട്സപ്പ് തുറന്നുനോക്കിയപ്പോൾ കണ്ട സ്റ്റാറ്റസ് ആണ് .
വേറെ ആരുടേയും അല്ല എന്റെ പ്രിയതമയുടെയാണ്. രാവിലെ തന്നെ പുള്ളിക്കാരി
റൊമാന്റിക് മൂഡിൽ ആണെന്ന് തോന്നുന്നു. എന്തായാലും വീട്ടിലൊട്ടല്ലേ പോവുന്നെ ,
തിരുവനന്തപുരത്തെത്തിട്ട് വിളിക്കാം. അതാണ് നല്ലത്. ഇല്ലേൽ രാവിലെ തന്നെ
എന്തെങ്കിലും പണികിട്ടും.
വിതൂരതയിലേക്ക് മഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചകളെ
നോക്കി ഒരു ദീർഖ നിശ്വാസത്തോടെ സീറ്റിലേക്ക് തലചാരി ഇരുന്ന ഞാൻ വീണ്ടും
മയക്കത്തിലേക്ക് വീണു.
ഞാൻ “വിനയ്”…35 വയസ്സ് …..റിട്ടയേർഡ് വില്ലേജ് ഓഫീസർ
സദാശിവന്റേയും , വീട്ടമ്മ വിലാസിനിയുടെയും ഏക മകൻ. ഇപ്പോൾ സ്വന്തമായി ഒരു
അഡ്വെർടൈസിങ് കമ്പനി നടത്തുന്നു. കമ്പനി എന്ന് പറയാൻ വലിയ സെറ്റപ്പ്
ഒന്നും അല്ല. ഞാനടക്കം നാലുപേർ ജോലിചെയ്യുന്ന ഒരു ചെറിയ സ്ഥാപനം. മാസം
തരക്കേടില്ലാത്ത വരുമാനം ഉള്ളതുകൊണ്ട് കഞ്ഞികുടിച്ച് പോകുന്നു .
എന്നിരുന്നാലും സാമ്പത്തികബുദ്ധിമുട്ടുകൾ ജീവിതത്തിലെ രസംകൊല്ലികളായ്
വരുന്നുള്ളത് കൊണ്ട് ഒരു middle class കുടുംബം എന്നു പറയാം . “രമ്യ “( 28വയസ്സ് )
അതാണ് എന്റെ ഭാര്യയുടെ പേര്. അവളാണ് എന്റെ ജീവിതത്തിലെ “ ആണിക്കല്ല്…
“എന്ന് യാതൊരുവിധ സങ്കോചവും കൂടാതെ ഞാൻ പറയും.
പൂർണ്ണമായും ഞങ്ങളുടേത് ഒരു അറേഞ്ച് മാരിയേജ് ആയിരുന്നു.
അമ്മയ്ക്കായിരുന്നു താൽപ്പര്യം. പക്ഷെ ഒന്ന് ഇരുത്തം വന്നിട്ട് മതീന്നായിരുന്നു
എന്റെ തീരുമാനം. പക്ഷെ, അന്നൊരിക്കൽ ബ്രോക്കർ രാഘവൻ ചേട്ടൻ ഒരു ദിവസം
വഴിയിൽവെച്ച് അവളുടെ ഫോട്ടോ കാണിച്ചപ്പോൾ എന്റെ മോനെ എന്റെ സകല
നിയന്ത്രണവും പോയി. ഏതൊരു വിശ്വാമിത്രന്റെയും തപസ്സിളക്കാൻ തക്ക വശ്യ
വശ്യസൗന്ദര്യത്തിനുടമയായിരുന്നു അവൾ . അത്തരമൊരു സൗന്ദര്യധമസ്സിനെ
മറ്റാർക്കും വിട്ടുകൊടുക്കാതെ എനിക്ക് തന്നെ സ്വന്തമാക്കണം എന്നുമാത്രം ആയി
എന്റെ ചിന്ത. ഇരുകൂട്ടർക്കും പരസ്പ്പരം സമ്മതമായതുകൊണ്ട് അതികം വൈകാതെ