കാലം കാത്തുവെച്ച നിധി [Sathan]

Posted by

“കിളവൻ അല്ലാത്ത ഒരാൾ 2 ഡേ കഴിഞ്ഞു വരുന്നുണ്ട് ” ഞാൻ പറഞ്ഞു.

“അതിന് വരുന്നവൻ ICU ലേക്ക് അല്ലല്ലോ വരുന്നത്?” അവൾ തിരിച്ചടിച്ചു.

“ഒരു സിംഗിൾ റൂം വിത്ത്‌ കിച്ചൻ താമസിക്കാൻ സെറ്റ് ചെയ്തിട്ടാണ് വരുന്നത്…”

“പോടാ, നിനക്ക് വട്ടാണോ. മജെസ്റ്റിക്കിൽ ഒരു റൂം ഒറ്റക്ക് ₹6000 + കൊടുക്കേണ്ടേ?”

“വേണം ബട്ട് പ്രൈവസി കിട്ടുമെല്ലോ. അതുമല്ല കിളവൻ അല്ലാത്തത് കൊണ്ട് നല്ല സുന്ദരി നേഴ്സ് ഇനി എങ്ങാനും വന്നാലോ?”

“അത് ശരിയാണ്. അവളും റൂം മാറുന്നതിനെ പറ്റി ആലോചിച്ചിരിക്കുകയായിരുന്നു.”

“പോടി തള്ളാതെ. ”

“അല്ലടാ, സത്യം. ഇപ്പോൾ നിൽക്കുന്നിടത്തു ചിലവാണ്. പിന്നെ റൂമിൽ മലയാളികൾ ഇല്ല.”

“എന്നാൽ നീ പാക്ക് ചെയ്തോ, മറ്റന്നാൾ പോര്.”

“റെന്റ് ഷെയർ ചെയ്യാം, അല്ലെ ടാ?”

“അത് വേണ്ട. എന്തായാലും ഞാൻ ഒറ്റക്ക് താമസിക്കാൻ ഇരുന്നത് ആണ്. റെന്റ് തന്നില്ലേലും ICU കെയർ തന്നാൽ മതി!”

“അതിന് നീ ICU ൽ അല്ലല്ലോ കിടക്കുന്നത്?”

“അത് എന്താടി കിടന്നാൽ മാത്രമേ കെയർ ഉള്ളോ?”

“അതേല്ലോ.”

“എന്നാൽ ഞാൻ അങ്ങോട്ട് വരാം കിടക്കാൻ.”

“അയ്യോ, വേണ്ടടാ. ഞാൻ വെറുതെ പറഞ്ഞതാണ്. പിന്നെ റൂം ആയില്ലേ ഇനി എന്തിനാണ് ICU.”

“ആഹാ..അപ്പോൾ എല്ലാം തീരുമാനിച്ചോ.”

“ഒരു റൂം, ഒരു കിച്ചൻ, ഒരു ടോയ്ലറ്റ്. എന്നിട്ടും ഞാൻ നിന്റെ റൂമിലേക്ക് വരാം എന്ന് പറഞ്ഞിട്ടും മനസിലായില്ലേടാ പൊട്ടാ..”

“ഹാവൂ..ആശ്വാസമായി. ഞാൻ കരുതിയത് ബാംഗ്ലൂർ ലൈഫ് ആകെ ബോർ ആയിരിക്കുമെന്നാണ്. ആട്ടെ, ഇത്രയും ആയിട്ട് നിനക്ക് അവിടെ റിലേഷൻഷിപ്പ് ഒന്നും സെറ്റായില്ലേ?”

“ആയി ബട്ട് ഒന്നും അങ്ങ് ശരിയാവുന്നില്ല. ഇവന്മാരൊന്നും നമ്മുടെ ബോയ്സിന്റെ അത്രയും വരില്ലടാ. പിന്നെ മിണ്ടാനും പറയാനും നമ്മുടെ ഭാഷ തന്നെ അല്ലെ സുഖം..”

“അത് ശരിയാണ്. ആട്ടെ, നിന്റെ അപ്പച്ചൻ ഉറങ്ങിയോ?”

“പിന്നെ ഉറങ്ങാതെ. സമയം 3:15 കഴിഞ്ഞ് നീ മാത്രമേ ഉണർന്നിരുപ്പോള്ളൂ.”

“അയ്യാ, ഞാൻ മാത്രം അല്ല. അപ്പച്ചെന്റെ നോക്കി ഒരുത്തിയും!”

“പോടാ തെണ്ടി. പിന്നെ ഇനി എന്തിനാ അപ്പച്ചന്റെ നോക്കുന്നത്?”

“എന്താടി കാണാൻ ധൃതി ആയോ?”

“സത്യം പറഞ്ഞാൽ. നീ ഇപ്പോൾ മരുഭൂമിയിൽ പെയ്ത മഴപോലെയാടാ.

മടുത്ത് മുടിഞ്ഞിരുന്നപ്പോളാണ് നിന്റെ മെസ്സേജ്. ഇത്രയും വേഗം ക്ലോസ് ആകും എന്ന് ഞാൻ വിചാരിച്ചതെ അല്ലെടാ. കാണാൻ എനിക്ക് ശരിക്കും മോഹം ഉണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *