രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

Rathishalabhangal Love and Life Part 6 | Author : Sagar Kottapuram

Previous Part

 

എഴുതിയ അത്രയും പോസ്റ്റ് ചെയ്യുന്നു ..ചില തിരക്കുകൾ ഉണ്ട് – സാഗർ

 

അതിനു മുൻപ് കാർത്തിയുടെയും അഞ്ജുവിന്റേയും കാര്യം സെറ്റ് ആയതു കൂടി പറയാം . അവനു ആദ്യം മുതലേ ഞ്ജുവിനോട് ചെറിയ താല്പര്യം ഉണ്ടായിരുന്നു . സ്വതവേ അധികം ആരോടും സംസാരിക്കാത്ത അവൻ അഞ്ജുവിനോട് മാത്രം ചെറുപ്പം മുതലേ നല്ല കമ്പനി ആയിരുന്നു . മുറച്ചെറുക്കൻ ആണെങ്കിലും ആ രീതിക്ക് ഒന്നും അഞ്ജുവും അവനെ കണ്ടിട്ടില്ല . ചെറുപ്പം മുതലേ തമ്മിൽ കാണുന്നതുകൊണ്ട് രണ്ടാളും ഫ്രെണ്ട്സ് പോലെയാണ് അടുത്തിടപഴകിയിരുന്നത് .

ബാംഗ്ലൂരിൽ പോയി സപ്പ്ളി അടിച്ചു പണ്ടാരമടങ്ങി ഇരിക്കുന്ന ടൈമിൽ അവൻ ആകെക്കൂടി കോൺടാക്ട് വെച്ചിരുന്നത് സ്വന്തം അമ്മയോടും അഞ്ജുവിനോടും മാത്രമാണ് . വിവേകേട്ടനോടോ വീണയോടൊ പോലും അധികം സംസാരിക്കാത്ത ടൈപ്പ് ആണ് അവൻ . വിവേകേട്ടനു ജോലി ഒകെ ആയി സെറ്റിൽ ആയി , വീണ ആണെങ്കിൽ നന്നായിട്ട് പഠിക്കുവേം ചെയ്യും , ഇവൻ മാത്രം എവിടെയും എത്താത്തതുകൊണ്ട് കക്ഷിക്ക് സ്വല്പം ദുരഭിമാനവും ഉണ്ടായിരുന്നു . അഞ്ജുവിനു സ്ഥിരമായി വിളിക്കുകയൊന്നും ചെയ്യില്ലെങ്കിലും വാട്സ് ആപ്പിൽ മെസ്സേജ് ഒകെ ഇടക്ക് അയക്കാറുണ്ടായിരുന്നു .

അവള് ആണെങ്കിൽ ഒരാളെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും വിടാത്ത ആളാണ് . കാർത്തിയെയും കൊറേ കളിയാക്കുകയും ഉപദേശിക്കുകയുമൊക്കെ ചെയ്യും .

“നിനക്ക് ശരിക്ക് പഠിച്ചൂടെ മോനെ ”
“എന്തിന്റെ കുറവു ഉണ്ടായിട്ടാ?”
“ആ അമ്മായിക്ക് നിന്റെ കാര്യം പറയാനേ നേരമുള്ളൂ .. ”
“ഒന്ന് നന്നായിക്കൂടെ …”
“നാണം ഇല്ലല്ലോ ഇങ്ങനെ നടക്കാൻ ..”
“ഇപ്പ എത്ര സപ്പ്ളി അടിച്ചു ?”

എന്നൊക്കെ പറഞ്ഞു അഞ്ജു അവനെ വെറുതെ ദേഷ്യം പിടിപ്പിക്കും.

“നീ കൂടുതൽ ചെലക്കാതെ ഇതൊക്കെ നിന്റെ കണ്ണേട്ടനോടും കൂടി പറ ” എന്നൊക്കെ പറഞ്ഞു അവൻ ദേഷ്യം പിടിച്ചു ചാറ്റിങ് അവസാനിപ്പിക്കുകയും ചെയ്യും . ഞാനും ആ ടൈമിൽ എവിടേം എത്താതെ നടക്കുവായിരുന്നു . പിന്നെയാണ് ഞാൻ ” മഞ്ജുസ്”എന്നെ കുരുക്കിൽ കുടുങ്ങിയത് !

നാട്ടിൽ ഇടക്കു വെക്കേഷന് വന്നാലും അവൻ അഞ്ജുവിനെ കാണാൻ വരാറുണ്ട് . കോളേജിന്റെ അവിടെ ചെന്ന് അഞ്ജുവിനെ കണ്ടു കക്ഷി ഇടക്ക് കാശൊക്കെ കടം വാങ്ങിയിട്ടുണ്ട്. മഞ്ജുസിന്റെ കയ്യിന്നു കിട്ടുന്ന പോക്കറ്റ്മണി ഒക്കെ അഞ്ജു കാർത്തിയുടെ അവസ്ഥ ഓർത്തു കൊടുക്കുവേം ചെയ്യും . അങ്ങനെ രണ്ടിന്റേം ഇടയില് ചെറിയ സ്പാര്ക് ഉണ്ടായിരുന്നു . പക്ഷെ ഉള്ളിൽ അവനോടു ഒരു ഇഷ്ടമുണ്ടെങ്കിലും അഞ്ജു അപ്പോഴും മറ്റൊരു ലെവലിൽ ഒന്നും അത് എടുത്തിരുന്നില്ല. കാർത്തിക്ക് അവളെ ഇഷ്ടമാണെങ്കിലും തുറന്നു പറയാൻ അവനും പേടി ആയിരുന്നു .

Leave a Reply

Your email address will not be published.