അവൾക്കായ് [AJEESH]

Posted by

അവൾക്കായ്‌

Avalkkayi | Author : Ajeesh

പുറകിൽ നിന്നും ഉള്ള ബെല്ലയുടെ നീട്ടിയുള്ള വിളി കെട്ടപ്പോൾ അവൾ പൊടുന്നനെ ആ വഴിയോരത്ത് നിന്നു..
ആ വിളിക്ക് കാതോർത്തിട്ടോ അതിന് വേണ്ടി മാത്രം കൊതിച്ചതുകൊണ്ടോ എന്നറിയില്ല, ഒരു നിറപുഞ്ചിരിയോടെ വിസ്മയം അവളുടെ മുഖത്ത് മാറി മാറി വന്നിരുന്നു.
ബെല്ല അകലെനിന്നും ഓടിക്കിതച്ചു വരുന്നുണ്ട്,
അവളുടെ തോളോടൊപ്പം ചേർത്ത് വെട്ടിയ മുടി കിടന്ന് കുലുങ്ങുന്നു…
അതൊരു മനോഹരമായ ദൃശ്യവിസ്മയമായിരുന്നു…
” ശ്യോ… നിനക്കൊരു 10 മിനിറ്റ് കാത്ത് നിന്നാൽ എന്താ… ”
എന്തിനാ ഇത്ര ധൃതി….???
വന്നതും ബെല്ല പരിഭവത്തിന്റെ കെട്ടഴിച്ചു…
പക്ഷെ അപ്പോഴും അവളിൽ ഒരു നേരിയ പുഞ്ചിരി ഉണ്ടായിരുന്നു…
ആരെയും മായക്കുന്ന ഒരു മായാമന്ദഹാസം…
അതിൽ രാധിക മതിമറന്ന് നിന്നുപോയി…
പക്ഷേ സെക്കന്റുകൾക്കുള്ളിൽ അവളുടെ കണ്ണുകൾ ഭൂമിയെ പുൽകി…
അല്ലെങ്കിലും അധികനേരം ബെല്ലയെ നോക്കിനിൽക്കാൻ രാധികക്ക് സാധിക്കാറില്ല. ആ നിമിഷങ്ങളിൽ ഒരു തരം വന്യമായ ലജ്ജ അവളുടെ ഹൃദയത്തെ ഭയങ്കരമായി കടന്നാക്രമിക്കാറുണ്ട്…
ഒരു വേട്ട മൃഗത്തിന് തന്റെ ഇരയെ കിട്ടിയ പോലെ…
” നിനക്കറിയാല്ലോ ഞാൻ ഈ വഴിയോരത്ത് ഒന്നും അധികം നിക്കില്ലന്ന്… ”
എനിക്ക് പേടിയാണ്… ”
അത് പറയുമ്പോഴും വല്ലാത്ത ഒരു മൃദുലത്ത രാധികയുടെ ശബ്ദത്തിന് ഉണ്ടായിരുന്നു….
ബെല്ലയോട് സംസാരിക്കുമ്പോൾ എപ്പോഴും അങ്ങനെയാണ്…
എന്തുകൊണ്ടെന്നറിയില്ല…
ചിലപ്പോൾ തന്റെ വായിൽ നിന്ന് വീണു പോവുന്ന ഒരു വാക്കുകൊണ്ട് പോലും അവളെ നോവിക്കാതിരിക്കാൻ ആയിരിക്കാം…
” ദേ പെണ്ണേ… നീ ഇങ്ങനെ വല്ലാതെ ഇൻറോവേർട്ട് ആവല്ലേ… ”
” ഇങ്ങനെ ഒതുങ്ങാൻ തുടങ്ങിയാൽ നമ്മളെ ഒതുക്കി നിർത്താൻ കുറെ പേര്‌ കാണും… ”
ബെല്ല ഫിലോസഫി തുടങ്ങി…
എന്തോ അത്തരം ഒരു സംസാരം എപ്പോ അവൾ തുടങ്ങിവച്ചാലും രാധിക ചിരിച്ചു പോകും….
അറിയാതെ…
ആ നിമിഷവും അത് തന്നെ സംഭവിച്ചു… അവൾ പൊട്ടിച്ചിരിച്ചുപോയി…” രാധികെ… നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്തെങ്കിലും പറഞ്ഞോണ്ട് വരുമ്പോ കിണിക്കാൻ നിക്കരുത് ന്ന്… ”
ബെല്ലക്ക് വേഗം ദേഷ്യം വന്നു…രാധിക പെട്ടെന്ന് ചിരിയടക്കി…
അല്ലെങ്കിൽ ഇനി അതും പറഞ്ഞു പിണങ്ങാൻ തുടങ്ങും…
അത് ഒരിക്കലും അവൾ ആഗ്രഹിച്ചിരുന്നില്ല…കുന്നിൻചെരുവിലെ ബസ്സ് സ്റ്റോപ്പിൽ അവർ ഇരുവരും ബസ്സ് കാത്ത് നിന്നു…
ബസ്സ് സ്റ്റോപ്പ് ആയി ഒരു ഷെഡ് ഒന്നും നാട്ടിൽ ഇല്ലെങ്കിലും വലിയ ഒരു വാകമരം അവിടെ ഉണ്ടായിരുന്നു. ആ മരം വിരിച്ച പന്തലിന്റെ കീഴിൽ വന്ന് അൽപ നേരം ബസ്സും വിശ്രമിച്ചോട്ടെ എന്ന് ഈ വഴിയേ ആദ്യം ഓടിത്തുടങ്ങിയ ബസ്സ് ഡ്രൈവർ ചേട്ടൻ വിചാരിച്ചു കാണണം… അങ്ങനെ വിശ്രമം തുടർന്ന് തുടർന്നാവണം ഇങ്ങനെ ഒരു ബസ്സ് സ്റ്റോപ് ഇവിടെ ഉണ്ടായത്…

Leave a Reply

Your email address will not be published.