ഹിബ : ബര്ത്ഡേ സ്പെഷ്യൽ [ഫ്ലോക്കി കട്ടേക്കാട്]

Posted by

നമസ്കാരം…….

സമയക്കുറവ് മൂലം എഴുതാൻ പറ്റുന്നില്ല…. ഇത് ഹിബയുടെ ഒരു പാർട്ട് ആയിട്ടല്ല മറിച്ചു കഥയിലെ ഒരു ചെറിയ പോർഷൻ മാത്രമായി എഴുതിയതാണ്.. കഥയിലെ ചില സാഹചര്യങ്ങൾ കണക്ട് ചെയ്യുമെങ്കിലും, കഥയുടെ തുടർച്ച അല്ല എന്ന ബോധ്യത്തിൽ വായിക്കുക…. ഹിബയുടെ ആറാം ഭാഗം ഉടൻ തന്നെ പോസ്റ്റ്‌ ചെയ്യാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നുണ്ട്….

ˇ

ഹിബ : ബര്ത്ഡേ സ്പെഷ്യൽ | പച്ചക്കറിസദ്യ

Hiba : Birthday Special | Pachakkari Sadhya | Author : Floki Kategat

രാത്രി വീട്ടിൽ എത്തിയത് മുതൽ ഒരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നൊള്ളു…. നാളെ മോൾക് എന്ത് ഗിഫ്റ്റ് ആവിങ്ങി കൊടുക്കും…. കയ്യിലെ ക്യാഷ് മൊത്തം തീർന്നിട്ടുണ്ട്…. രാത്രി ദുബായിൽ ഉള്ള ബ്രദറിനെ വിളിച്ചു….

അവൻ കുറച്ചു തെറി പറഞ്ഞെങ്കിലും ക്യാഷ് അയച്ചു തന്നു… ഉപ്പാനോട് പറയേണ്ട എന്ന് പ്രത്യേകം പറഞ്ഞിരുന്നു…. അവൻ പറയില്ല. ചെറുപ്പം മുതലേ അവൻ എന്റെ സൈഡ് ആണ്….

രാവിലെ എണീറ്റ് ഞാനും സോജോയും കൂടെ സിറ്റിയിൽ പോയി ആരാധനക്ക് കുറച്ചു ഡ്രസ്സ്‌ ഗിഫ്റ്റ് ഐറ്റംസ് ഒക്കെ മേടിച്ചു, കൂട്ടത്തിൽ അനുവിന് ഒരു ഗിഫ്റ്റും വാങ്ങി..

ഉച്ച ആയപ്പോഴേക്കും, ഞാൻ സോജോയോട് യാത്ര പറഞ്ഞു കാർ എടുത്തു അനുവിന്റെ വീട്ടിലേക്കു വിട്ടു ഏകദേശം രണ്ട് മണി ആയിക്കാണും അവിടെ എത്തിയപ്പോൾ. ശ്യാമള ചേച്ചിയും അനുവും പുറത്ത് നിൽപ്പുണ്ട്. ആരാധന, ചേച്ചിയുടെ കുട്ടികൾക്കൊപ്പം കളിക്കുകയാണ്. ഞാൻ കാർ പാർക്ക്‌ ചെയ്തിറങ്ങി. എന്നെ കണ്ടതും അനു ഒന്ന് അത്ഭുതപ്പെട്ടു. ശ്യാമള ചേച്ചി പുറകിൽ നിന്നും ഒരു ആക്കിയ ചിരി ചിരിക്കുന്നുണ്ട്… അനു എന്റെ അടുത്തേക്ക് വന്നു…

അനു : നി എന്തിനാടാ ഇത്രയും കഷ്ടപെട്ട് ഇങ്ങോട്ട് വന്നത്…

ഞാൻ : ബര്ത്ഡേ ആണെന്ന് നി ഇന്നലെ തന്നെ പറഞ്ഞിരുന്നു എങ്കിൽ ഞാൻ ഗിഫ്റ്റ് ഇന്നലെ മേടിച്ചേനെ. ഇതിപ്പോ ഞാൻ എന്ത് ചെയ്യാനാ…

അനു : അയ്യോ….. നിനക്ക് വട്ടാണ്…

ഞാൻ : ചെറിയ ഒരു വട്ടില്ലാതെ ഇല്ല…

അനു : ശരി അകത്തേക്ക് വാ… നി വല്ലതും കഴിച്ചതാണോ…

ഞാൻ ബാക് സീറ്റിൽ നിന്നും ആരാധനക്കുള്ള ഗിഫ്റ്റ് ബോക്സ്‌ എടുത്തു. അനുവിന്റെ കൂടെ നടന്നു…

അനു : എന്തിനാടാ ഇതിന്റെ ഒക്കെ വല്ലതും ആവിശ്യവും ഉണ്ടോ?ഇന്നലെ തന്നത് തന്നെ ഒരുപാട് ഉണ്ടല്ലോ….

ഞാൻ : അത് ഞാൻ ബര്ത്ഡേ ക്കു മേടിച്ചതല്ലല്ലോ….

അനു : ഓഹ്…. ക്യാഷ് ഉള്ളതിന്റെ അഹങ്കാരം അല്ലെ….

സാരികൊണ്ട് മറച്ച പൂമുഖത്തേക്ക് കയറിയതും ചേച്ചി എനിക്കൊരു ഗ്ലാസ്‌ നാരങ്ങ വെള്ളം തന്നു അത് കുടിച്ചു ആരാധനക്ക് ഗിഫ്റ്റ് കൊടുത്തു… അവൾ വല്ല്യ സന്തോഷത്തിൽ ആയിരുന്നു. അന, ആരാധനക്ക് എന്നെ പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്. ഞാൻ മുട്ട് കാലിൽ ഇരുന്നു അവളോട് വിശേഷങ്ങൾ ചോദിച്ചു. ശേഷം കവിളിൽ ഒരു ഉണ്മ കൊടുത്തു. ആരാധന തുള്ളിചാടി കൊണ്ട് പുറത്തേക്കു പോയി .

Leave a Reply

Your email address will not be published.