വെറുതെ കുത്തിക്കുറിച്ചത് [Jon Snow]

Posted by

വെറുതെ കുത്തിക്കുറിച്ചത്

Veruthe Kuthikkurichathu | Author : Jon Snow

 

കഥയിലേക്ക്.വർഷം 2520.
അതെ കഥ നടക്കുന്നത് ഭാവിയിൽ ആണ്.

കേരളത്തിൽ ഇപ്പോൾ ഗ്രാമപ്രദേശം നഗര പ്രദേശം എന്നൊരു വ്യത്യാസം ഇല്ല. എല്ലാ സ്ഥലങ്ങളും ഒരുപോലെ വികസിച്ചു. ഭൂമിയുടെ കിടപ്പിൽ വ്യത്യാസം ഉണ്ട്. അതായത് മലമ്പ്രദേശം തീര പ്രദേശം പോലെ ഉള്ള ഘടനാ വ്യത്യാസം. എങ്കിലും എല്ലായിടത്തും സൗകര്യങ്ങൾ ഒരുപോലെയാണ്. കൊച്ചിയെ പോലെ തന്നെ തിരുവനന്തപുരം കൊല്ലം തുടങ്ങി എല്ലാ നഗരങ്ങളും വലിയ വികസനം കൈ വരിച്ചു.

ഇന്നത്തെ പോലെ കാറുകൾ അന്ന് ഇല്ല. റോഡിനു പകരം മഗ്‌നറ്റിക് ഫീൽഡ് നൽകുന്ന ഒരു പ്രഥലം. അതിലൂടെ ടയർ ഇല്ലാത്ത കാറുകൾ തെന്നി നീങ്ങുന്നു. അതിന് ഡ്രൈവർ വേണ്ട. പോകണ്ട സ്ഥലം കമ്പ്യൂറ്ററിൽ പറഞ്ഞു കൊടുത്താൽ മതി. ഈ കാർ മറ്റുള്ള കാറുകളുമായി ആശയ വിനിമയം നടത്തി ട്രാഫിക് കണ്ട്രോൾ ചെയ്തോളും. നമ്മൾ ഒന്നും അറിയണ്ട.

ഭക്ഷണം ഒക്കെ മാറി മറിഞ്ഞു. കലോറി കണക്ക് കൂട്ടി ഓരോ മനുഷ്യർക്കും ഇഷ്ടപ്പെട്ട ഭക്ഷണം കൃത്യമായി അളവിൽ തയ്യാറാക്കുന്ന ഒരു റോബോട്ട് എല്ലാ വീട്ടിലും ഉണ്ടാകും. അവരാണ് ഭക്ഷണം നിയന്ത്രിക്കുന്നത്. അരി ആഹാരം നന്നേ കുറഞ്ഞു. മാംസം കഴിക്കുന്ന ശീലം കൂടി. കൃത്യമായ ഭക്ഷണം കഴിക്കുകയും ആരോഗ്യ മേഖലയിൽ നല്ല മുന്നേറ്റവും കൈവരിച്ചതോടെ ശരാശരി മനുഷ്യ ആയുസ്സ് 120 വയസ്സായി ഉയർന്നു. അതോടെ ജനസംഖ്യ വളരെ കൂടി. ലോകത്ത് മുഴുവനും കൂടി 35000 കോടി മനുഷ്യർ. ഇന്ത്യയിൽ മാത്രം 650 കോടി. കേരളത്തിൽ 15 കോടി. എങ്കിലും ജനറ്റിക് എഞ്ചിനീയറിങ് ചെയ്ത് കൃഷിയുടെ ഉൽപ്പന്ന മികവ് കൂട്ടി. 2020 ൽ ഒരു ഹെക്ടർ നെൽ പടത്തിൽ നിന്നും 1000 കിലോ അരി കിട്ടുമെങ്കിൽ 2520 ൽ അത് പതിന്മടങ് വർധിച്ചു.

ആ ഇങ്ങനെ പറയാൻ ആണെങ്കിൽ സമസ്ത മേഖലയും പറയേണ്ടി വരും. അതുകൊണ്ട് അത് വിട്. കഥയിലേക്ക് വരാം.

കേരളത്തിലെ ഒരു വീട്ടിൽ. കഥാ നായകൻ അലോഷി. വയസ്സ് 19. അലോഷി ഇപ്പോൾ ഹിസ്റ്ററി പ്രധാന വിഷയം ആക്കി എടുത്ത് പഠിക്കാൻ തുടങ്ങി. ഓൺലൈൻ ക്ലാസ്സ് സംപ്രദായം അത്ര നന്നായി വരാഞ്ഞത് കൊണ്ടും. അധ്യാപകനും വിദ്യാർത്ഥിയും നേരിട്ട് ഇടപെഴകുന്ന അവസ്ഥയിൽ വിദ്യാർത്ഥിക്ക് കിട്ടുന്ന മാനസികമായ നേട്ടങ്ങൾ മുൻനിർത്തി ഇപ്പോളും ക്ലാസ്സ്‌റൂം സംപ്രദായം നിലനിൽക്കുന്നുണ്ട്.

അലോഷി അവന്റെ കോളേജിൽ പോകാൻ ഒരുങ്ങുകയാണ്. അവൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു ബാത്‌റൂമിൽ പോയി. പേസ്റ്റ് ഇല്ല പകരം ഒരു ലായനി വായിൽ ഒഴിച്ചു. എന്നിട്ട് കുൽകുഴിഞ്ഞു തുപ്പി. അത് മതി പല്ലുകൾ വെട്ടി തിളങ്ങാൻ. കുളിക്കാൻ ഉള്ള ബട്ടൺ ഞെക്കി. പല സൈഡിൽ നിന്നും വെള്ളം ചീറ്റി. അഴുക്കിനെ അലിയിച്ചു കളയുന്ന ഒരു ലായനി ആണ്. അത് വീണാൽ അണുക്കൾ ചത്തു പോകും. അതിന് പുറകെ ശക്തമായി കാറ്റ് വീശും അപ്പോൾ ശരീരം ഉണങ്ങും.

മുറിയിലേക്ക് വന്ന അവൻ. അലമാരയെ നോക്കി ഓപ്പൺ എന്ന് പറഞ്ഞപ്പോൾ അത് തനിയെ തുറന്നു വന്നു. അവൻ ഷഡ്ഢി എടുത്തു. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ഡിസൈൻ ചെയ്ത അടിവസ്ത്രങ്ങൾ ആണ് ഉള്ളത്. പുരുഷന്മാർക്ക് ബീജം സൂക്ഷിക്കുന്ന ബോളുകൾ തണുത്ത് ഇരിക്കാൻ കൂളിംഗ് എഫക്ട് ഉള്ള അടിവസ്ത്രം ആണ്.

Leave a Reply

Your email address will not be published. Required fields are marked *