💜 ലീന [J]

Posted by

സന്തോഷംകൊണ്ട് കരഞ്ഞു പോയതാ..”

ഞാൻ അവളുടെ പുറത്ത് മെല്ലെ തഴുകി, അവൾ എന്നെ ഒന്നുകൂടി മുറുക്കി കെട്ടിപ്പിടിച്ചു..

“നിന്നെ കെട്ടുന്നവൾ ആണെടാ ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്ത പെണ്ണ്.. അവളോട് എനിക്ക് അത് നേരിട്ട് പറയുകയും വേണം..!!”

“എൻ്റെ കല്യാണം കഴിഞ്ഞാലും എൻ്റെ മനസ്സിൽ നിനക്ക് പ്രത്യേകമൊരു സ്ഥാനം ഉണ്ടാവുമെടാ..”

“മതിയെടി, നിർത്ത്.. ബാക്കി നാളെ സംസാരിക്കാം..!!”

“ജോ, എൻ്റെ കല്യാണം കഴിഞ്ഞാൽ പിന്നെ ഞാൻ നിന്നോട് ഒരു കോൺടാക്ടും ഉണ്ടായിരിക്കില്ല.. നീയും എന്നോട് മിണ്ടാനോ കോൺടാക്ട് ചെയ്യാനോ ശ്രമിക്കരുത്.. വിളിക്കുന്നത് നിൻ്റെ കല്യാണം മാത്രം ആയിരിക്കണം..!!”

“എന്താടീ നീ ഇങ്ങനൊക്കെ പറയുന്നെ..??”

“അത് നിനക്ക് ഇപ്പോൾ മനസ്സിലാവില്ല ജോ..”

“ഡീ..!!”

“മിണ്ടാതെ കിടന്നു ഉറങ്ങ് ചെറുക്കാ.. അല്ലേൽ തല്ലു കൊള്ളും നീ..”

അത്രയും പറഞ്ഞു അവൾ ഒന്നുകൂടി എന്നെ മുറുക്കി കെട്ടിപ്പിടിച്ചു.. എൻ്റെ ഹൃദയതാളം കേൾക്കാൻ കഴിയുന്ന രീതിയിൽ..

………….

അവൾ പറഞ്ഞ വാക്ക് അവൾ പാലിച്ചു.. അവൾ ഇന്ന് ഒരു ഭാര്യയും ഒരു കുഞ്ഞിൻ്റെ അമ്മയും ആണ്.. ഇടക്കിടക്ക് ഫേസ്ബുക്കിൽ കയറി അവളുടെ പ്രൊഫൈൽ ഞാൻ നോക്കും.. അവളുടെ ആ ചിരിക്കുന്ന മുഖത്തും കണ്ണുകളിലും എനിക്ക് കാണാം എന്നോടുള്ള അവളുടെ പ്രണയം..

#ജോ

Leave a Reply

Your email address will not be published. Required fields are marked *