അനുവാദം 2014 [POV] 1 [സംഗീത]

Posted by

അനുവാദം 2014

Anuvadam Part 1  | Author : Sangeetha

 

2014.രാവിലെ ഏട്ടന്റെ അമ്മയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്. “സംഗീത മോളെ എന്ത് ഉറക്കമാണ് കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ സ്കൂളിൽ പോകേണ്ട ഇങ്ങനെ നേരം വൈകി എഴുന്നേറ്റാൽ സമയത്തിനു സ്കൂളിൽ എത്താൻ പറ്റ്വോ? പുതിയതായി വന്ന ഹെഡ്മാസ്റ്റർ ചൂടാനാണ്..ഒരു 5 മിനിറ്റ് താമസിച്ചു വന്നാൽ ടീച്ചർ ആണേൽ പോലും അയാൾ ചീത്ത പറയും..”

 

“ക്ഷീണം കാരണം നന്നായി ഉറങ്ങിയതാണ് അമ്മേ പുതിയ മലയാളം ടീച്ചർ ആയി ഇവിടെ ചാർജ് എടുക്കാൻ പറ്റിയത് തന്നെ ഒരു ഭാഗ്യം ആണ്”

 

“ഇവിടെ ആയാലും നിങ്ങൾ രണ്ടു പേരും ഒന്നിച്ചു നിൽക്കണം അതാണ് എന്റെ ആഗ്രഹം മോളെ”…എന്നു പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിലേക്കു പോയി..

 

അമ്മ പറഞ്ഞതു ശരിയാണ് ഞാനും രവിയേട്ടനും ജോലി കാരണം ശരീരം കൊണ്ട് അകന്നു ജീവിച്ചവരാണ്…ആരെയും തെറ്റു പറയാൻ പറ്റില്ല കാരണം ഇത്രെയും കഷ്ടത അനുഭവിക്കുന്നത് മക്കളെ നല്ല നിലയിൽ ആക്കാൻ ആണെന് ആലോചിക്കുമ്പോ ഒരു ആശ്വാസം തോന്നുന്നു…

എന്നാലും എത്രയെന്നു വച്ചാ അവിടെയും ഇവിടെയും ആയിട്ട് ഇങ്ങനെ കഴിയുന്നത്..

അമ്മയ്ക്കും വയസ്സേരെ ആയി ഇനി പണ്ടത്തെപ്പോലെ പണിയെടുക്കണത് ശരിയല്ല…ഇതൊക്കെ വിചാരിച്ചപ്പോളാണ് കുറഞ്ഞ ശമ്പലമായാലും കുഴപ്പമില്ല ഈ ജോലിക്ക് തന്നെ നിൽകാൻ തീരുമാനിച്ചത്…

 

കിടക്കയിൽ നിന്നെഴുനേറ്റ് ഞാൻ ബാത്റൂം പോയി കയ്യും മുഖവും നന്നായി കഴുകി…

…പ്രാതൽ കഴിഞ്ഞു പറമ്പിലേക്ക് ഇറങ്ങിയപ്പോളാണ് അയൽപക്കത്തെ വീട്ടിലെ ചേച്ചി പരിചയപ്പെടാൻ വന്നത്‌…ഞാൻ ഇല്ലാത്ത സമയത്തു ചേച്ചി അമ്മയ്ക്ക് നല്ല സഹായം ആണ്..ചേച്ചിയും ഭർത്താവും മോനും മാത്രമേ അവരുടെ രണ്ടുനില വീട്ടിൽ ഉണ്ടായിരുന്നോളൂ…ചേച്ചിയുടെ ഭർത്താവ് രാജേട്ടൻ ഗൾഫിൽ കോണ്ട്രാക്ടർ ആയി ജോലി ചെയ്യുന്നു…മകൻ മനു ഡിഗ്രിക്കു  പഠിക്കുന്നു…ഇട്ടുമൂടാൻ സ്വത്തുണ്ടായിട്ടും അതിന്റെ ഒരു അഹങ്കാരവും അവർ കാണിച്ചിരുന്നില്ല…

Leave a Reply

Your email address will not be published.