അസുരഗണം 4 [Yadhu]

Posted by

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ . എല്ലാവരോടും ഞാൻ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു . കുറച്ചു പ്രശ്നങ്ങൾ കൊണ്ടാണ് ഈ കഥ ഇത്രയും വൈകിയത്.  കൊറോണ എന്ന മഹാമാരിയിൽ നിന്നും എന്റെ സുഹൃത്തുക്കളും അവരുടെ കുടുംബവും സുരക്ഷിതമായി ഇരിക്കുന്ന എന്ന് ഞാൻ വിശ്വസിക്കുന്നു . ഇനി ഈ കഥ വൈകാതെ എത്തിക്കാൻ ഞാൻ ശ്രമിക്കും.  നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കരുത്. എന്ന് സ്നേഹപൂർവ്വം യദു

അസുരഗണം 4

Asuraganam Part 4 | Author : Yadhu | Previous Part

 

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു ബെഡിലേക്ക് തള്ളിയിട്ടു. ഞാൻ ഒരു സൈഡിലേക്ക് നീങ്ങി കിടന്നു ഒന്ന് ചിന്തിച്ചു. ഈശ്വരൻ ഈ ലോകത്തുണ്ട്. ഇത്രയും കാലം സങ്കടങ്ങൾ തന്നെ എനിക്ക് ഈശ്വരൻ ആണ് എനിക്ക് ഈ കുടുംബത്തെ തന്നത്. എനിക്ക് ഇനി സന്തോഷത്തോടെ ജീവിക്കാം. സ്നേഹിക്കാൻ അറിയുന്ന അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളും എനിക്ക് കിട്ടി. പിന്നെ ഒരു പ്രത്യേക ഇഷ്ടം തോന്നിയ പാർവതിയും. ഞാൻ പയ്യെ കണ്ണുകളടച്ചു.തുടർന്ന്

പിറ്റേന്ന് കാലത്ത് ഞാൻ കണ്ണ് തുറക്കുമ്പോൾ ആദ്യം കാണുന്നത് പാർവ്വതിയെ ആയിരുന്നു . കയ്യിൽ ബ്രഷുമായി കാൻവാസിൽ പൂർത്തിയാകാത്ത ഒരു നർത്തകിയുടെ ചിത്രമാണ് അവൾ വരയ്ക്കുന്നത്. അവൾ വരയ്ക്കുന്ന ഓരോ ചിത്രങ്ങളും ജീവൻ ഉള്ളതുപോലെ തോന്നുന്നുണ്ട്. അവളെ പോലെ തന്നെ ഓരോ ചിത്രവും അത്ര മനോഹരമായിരുന്നു. ഇത്രയും കാലം മനസ്സിൽ തോന്നാത്ത ഒരു ആകർഷണം അത് ഇവളിൽ തോന്നി. അവളുടെ സംസാരം അവളുടെ സൗന്ദര്യം അവളുടെ പെരുമാറ്റവും ഓരോന്നും എന്റെ മേൽ ആകർഷിക്കുന്നുണ്ട്. എന്റെ മനസ്സ് അറിയാതെ കൊതിച്ചു തുടങ്ങി ഇവൾ എന്റെ പെണ്ണാണെന്ന് ഇന്നലെയാണ് ഇവളെ ഞാൻ കാണുന്നത് എന്തുകൊണ്ടാണ് എനിക്ക് അവളോട്  ഇഷ്ടം തോന്നിയത് . അങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു ശബ്ദം. ഡോ………… സാമാന്യം നല്ല രീതിയിൽ തന്നെ ഞാൻ ഞെട്ടി. ഞാൻ പെട്ടെന്ന് അവളുടെ മുഖത്തേക്കു നോക്കി. അവളുടെ കുറുമ്പ് വിജയിച്ച സന്തോഷത്തിൽ ആ മുല്ലമൊട്ടു പോലെ പല്ലുകൾ കാട്ടി ചിരിക്കുകയാണ്. കുറച്ചുനേരം ചിരിച്ചതിന് ശേഷം അവൾ എന്നോട് പറഞ്ഞു

പാർവതി : അയ്യേ മോശം മോശം ഇത്രയേ ഉള്ളൂ ധൈര്യം.

ഞാൻ : ഞാൻ ഒന്നും പേടിച്ചില്ല.

മുഖത്തെ ചമ്മൽ മാറ്റി കൊണ്ട് ഞാൻ പറഞ്ഞു.

പാർവതി : ആ മുഖം കണ്ടാലറിയാം വെറുതെ ചെമ്മണ്ട.

ഞാൻ പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ : അതുപിന്നെ ഞാൻ ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോൾ പെട്ടന്ന് സൗണ്ട് ഉണ്ടാക്കിയാൽ ആരായാലും പേടിച്ചു പോകില്ലേ.

പാർവതി : അല്ല രാവിലെ എണീറ്റ് എന്താ ഇത്ര മാത്രം ആലോചിക്കാൻ.

ഞാൻ : അത്….. പിന്നെ…

എന്തു പറയണമെന്നറിയാതെ ഇരിക്കുമ്പോഴാണ് പെട്ടെന്ന് അമ്മ കേറിവന്നത്.

അമ്മ : ആ നീ എണീറ്റോ. എന്ത് ഉറക്കമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *