കിളി The Man in Heaven 3 [Demon king]

Posted by

ചിരിക്കടാ ചിരിക്ക്….

എന്നെ കുഴിയിൽ ചാടിച്ചിട്ട് കിടന്ന് ചിരിക്കുന്നു…

തെണ്ടികൾ…

ഇർഫാൻ: എന്തായാലും ഇവന്റെ അച്ഛനും അമ്മേം വീട്ടിൽ ഇല്ലാത്തത് നന്നായി…😆

രാഹുൽ: സത്യം… ഈ തെണ്ടി ആ കോളിങ് ബെൽ അടിച്ചപ്പോൾ എന്റെ ഉള്ള ജീവൻ പോയി…😅

സാം: അല്ലെടാ… ഇനി എന്താ പരിപാടി… ഇവനെ ഇങ്ങനെ വിടാൻ പറ്റോ…🙃

ബോണി: അതൊന്നും പേടിക്കണ്ടാ… വൈകുന്നേരം വരെ ഇവനെ എങ്ങും വിടേണ്ട….

കെട്ടെറങ്ങുമോ എന്ന് നോക്കാം…’”””

ബോണി പറഞ്ഞു…

അല്ല..

അവൻ പറഞ്ഞേക്കും കാര്യമുണ്ട്…

ഞാൻ പുറത്ത് പോയാൽ കരിമ്പിൻ കാട്ടിൽ ആന കേറിയ അവസ്ഥയാവും…

ചെലപ്പോ പലചരക്ക് കടയിൽ പോയി ബ്രാണ്ടി ചോദിക്കും..🍾.

അമ്മാവന്മാരുടെ മുതുകത്ത് കുതിര കളിക്കും…🐴

ഓട്ടോയിൽ കേറി ജർമനിക്ക് പോകാൻ പറയും…✈️

പടക്ക കടക്ക് തീ വച്ച് പടക്കം പൊട്ടുന്നുണ്ടോന്ന് ടെസ്റ്റ് ചെയ്യും…💥🔥💥💥💥🔥🔥

അങ്ങനെ എന്തെല്ലാം ചെയ്യും….

ആലോചിക്കാൻ പോലും വയ്യ…

ഹോ….😓

ബോണി: അല്ലെടാ…. ഇവൻ കെട്ടെറങ്ങിയാൽ സാധനത്തിന്റെ പൈസ തരോ…..

ബോണി ചോതിച്ചു…

തെണ്ടി…😠

പൈസ തരാൻ ഞാൻ ബാക്കിവേണ്ടെടാ പട്ടി…😆

ശ്യം: ദേ ബോണി….. നീ എന്റേന്ന് വാങ്ങും….
പൈസയാണോ നിനക്ക് പ്രധാനം…😠

ശ്യം പറഞ്ഞു…

ഹോ മൈ റിയൽ ഫ്രണ്ട്…🤩

നീ എന്റൊപ്പം ചത്തിരുന്നെങ്കിൽ മേളിൽ പോയി നമുക്ക് അടിച്ച് പൊളിക്കായിരുന്നു…🥰

ബോണി: അതല്ലടാ…. എന്റെ ചേട്ടായി…..😨

Leave a Reply

Your email address will not be published. Required fields are marked *