സഞ്ചാരപദം 1 [ദേവജിത്ത്]

Posted by

സഞ്ചാരപദം 1

Sancharapadham Part 1 | Author : Devajith

 

നമസ്ക്കാരം , ഞാൻ ദേവജിത്ത്പാതിയിൽ നിറുത്തിയ രണ്ടു കഥകൾ ഇവിടെ തന്നെയുണ്ട് . അതിനിടയിൽ പുതിയ ഒരു കഥ ഇടുന്നത് മനസാക്ഷിക്കുത്ത് ഉണ്ടാക്കുന്നതാണ് എന്നറിയാം. ക്ഷമിക്കുക..സപ്പോർട്ട് ചെയ്യുക


 

നേരം പുലരുന്നതിന്റെ സൂചനയുമായി “കാർത്തിക” യെന്ന ഗൃഹത്തിൻറെ രണ്ടാം നിലയിലെ ജനലിനെ മൂടിയിരിക്കുന്ന കർട്ടന്റെ ഇടയിലൂടെ സൂര്യരശ്മികൾ ഇരച്ചു കയറി.

 

ആ മുറിയുടെ സൗന്ദര്യം സൂര്യന്റെ കിരണങ്ങളിൽ തെളിഞ്ഞു കാണേണ്ടത് തന്നെയാണ്. വളരെ ചിട്ടയോടെ അടക്കി വെച്ചിരിക്കുന്ന മലയാള/ഇംഗ്ലീഷ് കൃതികൾ . ഇള നീലനിറം വാരി വിതറിയ ചുമരുകൾ. അതിനു സമീപത്തായി അതിമനോഹരമായി ഒരുക്കിയ ബൗളിൽ നീന്തി തുടിക്കുന്ന കടും നീല നിറത്തിൽ വാലിൽ കടും ചുവപ്പ് കലർന്ന ഫൈറ്റർ മത്സ്യകുഞ്ഞ് നീന്തി തുടിക്കുന്നു. അതിനു സമീപത്തായി എഴുതി മടക്കി വെച്ചിരിക്കുന്ന “എന്റെ ഹൃദയമെന്ന” ഡയറി .

 

ഇതിൽ അതി മനോഹരമെന്നു പറയേണ്ടത് റോമിൽ നിന്നും എത്തിച്ച അതി മനോഹരമായ നിലകണ്ണാടി തന്നെയാണ്. റോമൻ കലാകാരൻ തന്റെ ഏറ്റവും മികച്ച തന്റെ സൃഷ്ടിയാകണം ഇതെന്ന് മനസ്സിൽ ഉറപ്പിച്ച് കൈപണിയാൽ മനോഹരമായ കൊത്തു പണികൾ കൊണ്ട് അതി സുന്ദരമായി അലങ്കരിച്ചിരിക്കുന്നു. എന്നാൽ പ്രധാനമായ കാര്യം ഇതൊന്നുമല്ല. ഈ കണ്ണാടി പിടിച്ചിരിക്കുന്നത് അഞ്ചടി ഉയരമുള്ള ഒറ്റതടിയിൽ തീർത്ത അർദ്ധ നഗ്നയായ യുവതിയാണ്. റോമൻ സ്ത്രീയുടെ അംഗലാവണ്യം പകർത്തിയെടുത്ത രൂപഭംഗി.

 

ആ കണ്ണാടിയിൽ ഒന്ന് ശ്രദ്ധിച്ചാൽ നിങ്ങൾക്കും കാണാൻ സാധിക്കും .

 

ഇളം ചുവപ്പ് കലർന്ന കശ്മീർ കമ്പിളി പുതപ്പിൽ സുഖനിദ്രയിൽ ശാന്തമായി ഉറങ്ങുന്ന അവളെ. അവളുടെ തലമുടി ഇരുവശങ്ങളിലേക്കും പടർന്ന് കിടക്കുകയാണ്. അവളുടെ ഇളം ചുവപ്പ് കലർന്ന അധരങ്ങൾ വിടർന്നിരിക്കുന്നു. അതിനിടയിലൂടെ അവളുടെ അവളുടെ അധരങ്ങൾ ഉളിഞ്ഞു നോക്കുന്നത് നിങ്ങൾ കാണുന്നില്ലേ. അവളെ ഇങ്ങനെ കാണുമ്പോൾ അവൾ മനോഹരമായ സ്വപ്നത്തിൽ അലിഞ്ഞു ചേർന്ന് മന്ദഹാസം ചൊരിയുകയാണോ എന്ന് ആദ്യ നോട്ടത്തിൽ നിങ്ങൾ തെറ്റിദ്ധരിച്ചേക്കാം . മനോഹരമായി ത്രെഡ് ചെയ്ത അവളുടെ പുരികങ്ങൾ വില്ല് പോലെ കിടക്കുന്നത് കാണുമ്പോൾ നിങ്ങൾ അവളെ ശ്രദ്ധിക്കുന്നത് എന്തിനാണ് ഇങ്ങനെ എന്ന് ചോദ്യം ഉയർത്തുന്നത് പോലെയും നിങ്ങളിൽ ചിന്ത ഉണർത്തിയേക്കാം.

അവളാണ് , അവളാണ് ” കാർത്തിക ” കൊച്ചിയിൽ സ്ഥിര താമസമാക്കിയ പത്തനംതിട്ട കോന്നിയിലെ സമ്പന്ന കുടുംബത്തിലെ അംഗമായ രാജശേഖരന്റെയും , കൊച്ചിയിലെ പ്രമുഖകോളേജിലെ ലകച്ചറർ ആയ സാവിത്രിയുടെയും ഒറ്റമോൾ.

Leave a Reply

Your email address will not be published. Required fields are marked *