വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

” ഹയ് ജെറി ഇങ്ങുവന്നേടാ ഇവിടെന്തുപറ്റി?ഒരാൾക്കൂട്ടം

” ഫസ്റ്റിയറിലെ ഒരു പയ്യൻ ആക്‌സിഡന്റിൽ മരിച്ചു ഇന്നിനി ക്ലാസ് കാണില്ല

” എന്താ പേര്??

” ഷെരീഫ്

‘ എന്നെ കണ്ടതും നമ്മുടെ ടീമെല്ലാം അടുത്തുവന്നു

” അളിയാ നമ്മുടെ ഫൈസലിൻറെ ബന്ധുവില്ലേ ഒരു വെളുത്ത പയ്യൻ അവനാണ്

” മനസ്സിലായില്ല!!

” ടാ ഞാൻ ആദ്യദിവസം ഒരു പയ്യനെപിടിച്ച് റാഗ് ചെയ്തപ്പോൾ നീ വന്നുപിടിച്ചു മാറ്റിയില്ലേ നീ മറന്നോ??

” ഓഹ് ഓ ആ പയ്യനാ?അത് ഫൈസലിന്റെ ബന്ധുവാണ??

” അവന്റെ വാപ്പയുടെ ആരോ കൃത്യമായറിയില്ല

” നീ സ്വപ്നയെ കണ്ടോ??

” അവള് തിരിച്ചുവീട്ടിൽ പോയെന്ന തോന്നുന്നേ നീയൊന്നു വിളിച്ച് നോക്ക്

” ഏയ്‌ വേണ്ട…..ഫൈസലാ??

” അവൻ മരിപ്പിൽ നിപ്പുണ്ട് നമുക്ക് അങ്ങോട്ട്‌ പോകാം

” ഞാൻ വരണോ??

‘ മരിപ്പിൽ പോകുന്നത് പണ്ടേ ഇഷ്ടമല്ല അഥവാ വീട്ടുകാർ നിർബന്ധിച്ചുപോയാലും ബോഡി കാണാൻ പോവില്ല വെളിയിൽ നിക്കത്തേയുള്ളു

” ശേ വാടാ അവനവിടെ ഒറ്റക്കേയുള്ളു

” എങ്കിൽ നീ കയറ്‌ അനീഷേ നീയുംകൂടി കയറിക്കൊ നിങ്ങള് ബസിൽ വരില്ലേ??

” ഓഹ് നിങ്ങള് വിട്ടോ

‘ മരിപ്പ് വീട്ടിൽ വലിയ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു പിള്ളേരും, അധ്യാപകരും,നാട്ടുകാരും,മരിച്ച പയ്യന്റെ കൂട്ടുകാരുമെല്ലാം അവർ ബോഡി കാണാനായി ക്യു നിക്കുന്നു

” ഡാ ഫൈസലേ

” നിങ്ങളെപ്പോൾ വന്നു??

” ഇപ്പൊ എത്തിയതേയുള്ളു

” ബാക്കിയുള്ളവൻമാര??

” പുറകെ ബസിൽ വരുന്നുണ്ട്

” ബോഡി കാണുന്നില്ലേ?

” ഏയ്‌ വേണ്ട നിനക്കറിയില്ലെ?

” അത് ശെരിയാണല്ലോ

” സാധാരണ കോളേജിൽ ആരെങ്കിലും മരിച്ചാൽ പൊതുദർശനത്തിന് വെക്കുന്നതാണല്ലോ ഇതെന്തുപറ്റി??

” എന്തോടാ അറിയില്ല

‘ അവനോട് പറയാൻ ഒരാശ്വാസവാക്കുപോലും കിട്ടിയില്ല..അല്ലേലും അവന്റെ മുഖത്ത് വിഷമം ഒന്നും ഇല്ലായിരുന്നു അപ്പോഴേക്കും ബാക്കിയുള്ളവൻമാരും എത്തി

” കോളേജിലേക്ക് വരുന്ന വഴി കാറുമായിട്ട് കൂട്ടിയിടിച്ചതാ ഹെൽമെറ്റ്‌ ഇല്ലായിരുന്നു പാവം

Leave a Reply

Your email address will not be published. Required fields are marked *