വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

” അളിയോ ടുട്ടു

‘ അവൻ ചെന്നൈയിൽ നിന്നും വന്ന വരവാ അവന്റെ ചേട്ടന്റെ കൂടെ നിക്കാൻ പോയതാ ചേട്ടൻ അവിടുത്തെ ഐ ടി കമ്പനിയിലാ..ഇവൻ വർക്ക്‌ ചെയ്യുന്നത് അവന്റെ തന്നെ ഫർണിച്ചർ ഷോപ്പിൽ അതും ചെന്നൈയിൽ തന്നാ..ഇവിടെയും ഷോപ്പുണ്ട് അവൻ ഇവിടെ നിന്നാൽ ശരിയാകത്തില്ല അതുകൊണ്ടവനെ ഇവിടുന്ന് അവിടേക്ക് കെട്ടുകെട്ടിച്ചു. .നമ്മുടെ കൂട്ടത്തിൽ ഏറ്റവും റിച്ചാണ് മോനു അവന്റെ അച്ഛന് ഗൾഫിൽ സ്വന്തമായി ബിസിനസ്‌ വേറെന്തുവേണം??

” ഡാ അളിയാ നീ വന്നിട്ട് ഒന്നുമില്ലേ!!

” എൻ്റെ പോന്നളിയാ അന്ന് ഞാൻ പോയപ്പോൾ നമ്മള് കുടിച്ചില്ലേ അന്നാണ് ഞാൻ അവസാനമായി കുടിച്ചത് ആ ചേട്ടൻ മൈരൻ ജോലിക്ക് പോയിട്ടുവന്നാൽ അവൻ ഊതിക്കുന്ന മെഷീൻ വച്ച് ഊതാൻ പറയും

” ഹ ഹ ഹ ആ മെഷീനൊക്കെ അവിടുണ്ടോ??

” പിന്നെ ഒന്ന് പുറത്ത് കറങ്ങാൻ പോകണമെങ്കിൽ അവന്റെ കൂടെ പോകാനേ പറ്റു മൈര് ഒരു സ്വാതന്ത്ര്യവും ഇല്ല

” അതാണോ നീയിങ്ങ് വന്നെ

” ആ അതേന്നെ അമ്മയെ വിളിച്ചു കരഞ്ഞുപറഞ്ഞപ്പോൾ നാട്ടിലോട്ട് വരാൻ പറഞ്ഞു

” അപ്പൊ എന്താണ് ഇന്ദുചൂടന്റെ ഫൂച്ചർ പ്ലാൻ

” ആദ്യം നമുക്ക് പോയൊരു കുപ്പി എടുക്കാം നിന്റെ വണ്ടിയാ??

” അത് വീട്ടിൽ ഇരിപ്പുണ്ട് ഇവിടം വരെ വരാൻ എന്തിനാ വണ്ടി..അല്ല നിന്റെ വണ്ടിയാ??

” അളിയാ ആ മൈരു വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല നാളെ നമുക്ക് ചക്കുന്റ വർക്ക്‌ഷോപ്പിൽ കൊണ്ട് കാണിക്കണം

” മ്മ്

‘ ഞാൻ കുട്ടായിയെ നോക്കി ഇവന്റെ വണ്ടി എവിടെ എന്ന ഭാവത്തിൽ മോനുവിനോട് ചോദിച്ചു..അവനിപ്പോൾ എന്നോട് മിണ്ടില്ല കാരണം ജെനിയെ വളക്കാൻ ഞാനും സ്വപ്നയും അവന് സപ്പോർട്ട് ചെയ്തില്ലയെന്ന് പറഞ്ഞാണ് പിണക്കം..ഞാനും അവളും ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു പക്ഷെ നടന്നില്ല..

” അവന്റെ വണ്ടി ജിജോ എവിടെ കൊണ്ടുപോയേക്കുന്നു

” എങ്കിൽ ഞാൻ പോയി വണ്ടി എടുത്തോണ്ട് വരാം..അല്ല നീ കൂടെ വാ അച്ഛൻ വന്നിട്ടുണ്ട് നീ കണ്ടില്ലല്ലോ

” ആ ഇവൻ പറഞ്ഞായിരുന്നു ശരി വാ……ഡാ കുട്ടായി വാടാ ഇവന്റെ വീട് വരെ പോയിട്ടുവരാം

” ഏയ്‌ ഞാൻ വരുന്നില്ല നീ പോയിട്ടുവാ

‘ ഞാനും മോനുവും വീട്ടിലേക്ക് നടന്നു

” നിങ്ങളെന്താടാ മിണ്ടാത്തെ??

‘ ഞാൻ മോനുവിനോട് കാര്യം പറഞ്ഞു

” ഹാ ഇത്രേയുള്ളോ ഒരു പെണ്ണിന് വേണ്ടി ആ മൈരൻ നിന്നോട് പിണങ്ങിയല്ലെ!!

” അതുവിടളിയാ രണ്ടെണ്ണം അടിക്കുമ്പോൾ റെഡിയാകും

‘ ഞങ്ങൾ വിജയമ്മയുടെ വീടിന്റെ മുന്നിലെത്തി

” ഡാ വേണി ചേച്ചി ഇവിടുണ്ടാ??

” ആ ഇന്ന് രാവിലെ വന്നു

Leave a Reply

Your email address will not be published. Required fields are marked *