വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

” ഓഹ് വല്യമ്മ

‘ ഞാൻ വീണ്ടും റൂമിലേക്ക്‌ പോയി ചോറ് കഴിച്ചതുകൊണ്ടായിരിക്കണം പെട്ടെന്നുറങ്ങിപ്പോയി…മൂന്ന് മണിയായപ്പോൾ ഫോണിലൊരു കാൾ കുട്ടായിയാണ്

” പറയെടാ

” നീ എവിടാ??

” ഞാൻ വീട്ടിലുണ്ട്

” ഓ ഞാൻ കരുതി അവള വീട്ടുകാരുപിടിച്ച് കെട്ടിയിട്ടെന്ന്

” ഇതറിയാന നീയിപ്പോ വിളിച്ചേ?

” ഒന്നു പോടാപ്പാ നിന്നെ കളിക്കാൻ വിളിച്ചതാ

” അളിയാ ഞാൻ മറന്നുപോയി ഇപ്പൊ വരാം

” മ്മ് വേഗം ഇവിടെ എല്ലാരുമുണ്ട്

” ഓ

‘ മുഖമൊക്കെ കഴുകി വൃത്തിയാക്കി കളിക്കാൻ പോയി..എല്ലാ ഞായറാഴ്ചയും വൈകിട്ട് വയലിൽ കളിയുണ്ട് ക്രിക്കറ്റ്‌….പൊളിയാണ്

” ഡാ ചക്കു എന്തായി പണിയാക്കിയ നീ??

” അളിയാ അതിന് ചെറിയൊരു കംപ്ലയിന്റ് ആയിരുന്നു പുള്ളി എന്റെൽ ആയിരം രൂപതന്നു

” പൂത്ത കാശാണ് വേണമെങ്കിൽ കാറിന്റെ സ്ഥിരം പണിക്കാരനാക്കാം

” എങ്കിൽ വളരെ ഉപകാരം

” ഹ ഹ ഹ

‘ കളിച്ചുകഴിഞ്ഞപ്പോൾ സന്ധ്യയായി അവന്മാരോട് ബൈ പറഞ്ഞ് ഞാൻ വീട്ടിലേക്ക്‌ പോയി..നല്ലൊരു കുളിയും കുളിച്ച് ഫുഡും കഴിച്ച് ഫോണിൽകുത്തി സിറ്റവുട്ടിലിരുന്നു അമ്മ എന്നോട് മിണ്ടിയിട്ട് സമയം ഒൻപതായപ്പോൾ കൃത്യം ഒരു ദിവസമായി..അച്ഛൻ വന്നടുത്തിരുന്ന് സ്ഥിര ഉപദേശം..അവസാനം ഉറക്കം വന്നപ്പോൾ ഞാൻ റൂമിലേക്ക്‌ പോയി സുഖനിദ്ര……..

°° മൈര് സമയം പോയി ഇനിയെപ്പൊ കോളേജ് എത്താനാ

‘ പെട്ടെന്ന് റെഡിയായി ബാഗുമെടുത്തിറങ്ങി അച്ഛൻ എഴുന്നേറ്റതേയുള്ളു

” അതേ അവനൊന്നും കഴിച്ചിട്ടില്ല

” നീയവനെ രാവിലെ വിളിച്ചുണർത്താത്തതുകൊണ്ടല്ലേ ഞാനും ഉറങ്ങിപ്പോയി

” വല്ലതും കഴിച്ചിട്ട് പോകാൻ പറ

” അവൻ ലേറ്റ് ആയെടി നീ ചോറ് പൊതിഞ്ഞുകൊടുത്തോ??

” അയ്യോ മറന്നു ഞാനിപ്പൊ എടുക്കാം

” മോനെ ചോറ് കൊണ്ടുപോടാ

” വേണ്ടച്ചാ ഒരുപാട് ലേറ്റ് ആയി

‘ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പറന്നു വഴിയിൽ വേണിച്ചേച്ചി

” എന്താ വേണിചേച്ചി??പിള്ളേരെയുംകൊണ്ട് എവിടെക്കാ??

” ചേട്ടൻ ഇന്നലെ രാത്രി എത്തിയെടാ അങ്ങോട്ട്‌ പോകയാ നീ ഞങ്ങളെയൊന്നു സ്റ്റാൻഡിൽ വിട്

” പെട്ടെന്ന് കേറിക്കോ ഇപ്പൊത്തന്നെ ലേറ്റാണ്

‘ മൂത്തകുട്ടിയെ മുന്നിലിരുത്തി ഇളയകുട്ടിയെ ചേച്ചി കയ്യിൽ വച്ചിരുന്നു

” കേറിയാ

” ആ

‘ ഞാനവരെ സ്റ്റാൻഡിലിറക്കി

Leave a Reply

Your email address will not be published. Required fields are marked *